മോസോ ജനങ്ങൾ

(Mosuo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലും യുന്നാൻ പ്രവിശ്യയിലും വസിക്കുന്ന ഒരു ആദിമ ജനവിഭാഗമാണ് മോസോ ജനങ്ങൾ Mosuo (ചൈനീസ്: 摩梭; പിൻയിൻ: Mósuō; also spelled Moso). മൊസുഒ എന്നും ഈ പദം ഉച്ചരിക്കുന്നുണ്ട്. ഈ ജനങ്ങൾക്കിടയിൽ ന - Na എന്നും ഇവർ അറിയപ്പെടുന്നുണ്ട്. ചൈനയുടെ തിബെത്തൻ അതിർത്തിയോട് അടുത്ത പ്രദേശങ്ങളിലാണ് ഇവർ വസിക്കുന്നത്. യോൻഗിങ് പ്രവിശ്യ, ലുഗു തടാകം, ലബായി, മുലി യൻയുവാൻ എന്നീ ഹിമാലയൻ പ്രദേശങ്ങളിലായി 40,000 ആണ് ഇവരുടെ ജനസംഖ്യ. സാംസ്‌കാരികമായി നാഷി ജനങ്ങളിൽ നിന്ന് ഇവർ വ്യത്യസ്തരാണെങ്കിലും ചൈനീസ് സർക്കാർ ഇവരെ നാഷി ന്യൂനപക്ഷങ്ങളുടെ കൂടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ വിവിധ പ്രവിശ്യങ്ങളിലായി നാഷി ജനങ്ങൾ 320,000 ഓളം ജീവിക്കുന്നുണ്ട്. വംശീയ പണ്ഡിതൻമാരായ ലാമു ഗതുസ, ലതമി ദാശി, യാൻഗ് ലിഫെൻ, ഹി മീ എന്നിവർ ഇവരുടെ ജീവിതം രേഖകളാക്കിയിട്ടുണ്ട്.[1] മോസോ ജനവിഭാഗത്തിന്റെ വിചിത്രമായ ലൈംഗികത മാധ്യമങ്ങൾ ഹൈലൈറ്റ് ചെയ്യാറുണ്ട്. ചൈനീസ് വിശദീകരണ പ്രകാരം ഇതിനെ ഫ്രീ ലവ് ("free love") എന്നാണ് പറയുന്നത്. മാതൃദായക്രമമാണ് ഇവർ പിന്തുടരുന്നത്.[2]

Mosuo
(also Moso, Musuo, and Na)
Total population
40,000
Regions with significant populations
 China  (Sichuan · Yunnan)
Languages
Mosuo dialect
Religion
Dongba, Tibetan Buddhism, Taoism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Nakhi
ലിജിയാങിലെ ഓൾഡ് ടൗണിൽ നെയ്ത്തുക്കാരിയായ മോസോ പെൺകുട്ടി

അമ്മവഴിക്കോ പെൺവഴിക്കോ മാത്രമുള്ള പിൻതുടർച്ചക്രമമനുസരിച്ചു ഗണിക്കപ്പെടുന്ന അവസാനത്തെ സമൂഹമായിട്ടാണ് ചൈനയൽ ഈ ജനങ്ങൾ പലപ്പോഴും പരാമർശിക്കപ്പെടുന്നത്.[3] മോസോ ജനങ്ങൾ അവരുടെ മാതൃദായക്രമം പിന്തുടരുന്നതിനെ വിശദീകരിക്കുന്നത് അവരടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണെന്നും വിനോദ സഞ്ചാരികളെ ആകർഷിക്കാനാണെന്നുമാണ്.[4] മരുമക്കത്തായ സംസ്‌കാരത്തിന്റെ പ്രധാന വശങ്ങൾ, പലപ്പോഴും വീടുകളിലെ കുടുംബനാഥ സ്ത്രീകളായിരിക്കും. സ്ത്രീകൾ വഴിയാണ് അവകാശങ്ങൾ വരുന്നത്. ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുന്നത് സ്ത്രീകളായിരിക്കും. എന്നിരുന്നാലും രാഷ്ടീയ അധികാരങ്ങൾ പുരുഷൻമാരുടെ കൈകളിലായിരിക്കും.[4] എന്നുതന്നേയുമല്ല, മരുമക്കത്തായ സമ്പ്രദായം സാധാരണ നിയമമാണെങ്കിലും ആഭ്യന്ത ക്രമീകരണങ്ങൾ, ഭൂമിശാസ്ത്രം ,കുടുംബ സാഹചര്യം എന്നിവയ്ക്ക് അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും.[3]


ജീവിത രീതി

തിരുത്തുക

ദൈനംദിന ജീവിതം

തിരുത്തുക

മോസോ ജനങ്ങളുടെ സംസ്‌കാരം പ്രധാനമായും കാർഷികമാണ്. കന്നുകാലി വളർത്തൽ, ജൈവകൃഷി എന്നിവ അടിസ്ഥാനമാക്കിയുള്ള ജോലികളിലാണ് ഇവർ വ്യാപൃതരായിരിക്കുന്നത്. മലമ്പശു, പോത്ത്, ആട്, ചെമ്മരിയാട്, കോഴി എന്നിവ വളർത്തലിലാണ് ഇവർ ശ്രദ്ധിക്കുന്നത്. ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള ധാന്യങ്ങളടങ്ങുന്ന വിളകളാണ് ഇവർ കൃഷി ചെയ്യുന്നത്. ഇവരുടെ പഥ്യാഹാര ക്രമത്തിൽ ഇവർ സ്വയം പര്യാപ്തരാണ്. ഇവരുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ അവർ തന്നെ ഉത്പാധിപ്പിക്കുന്നു.ഇറച്ചി മോസോ ജനങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാണ്. റെഫ്രിജറേറ്റർ ഉപയോഗിക്കുന്നതിന് പകരം ഇവർ പുകയത്ത് വെച്ചോ ഉപ്പുചേർത്തോ ആണ് ഇവർ സാധനങ്ങൾ സൂക്ഷിക്കുന്നത്. ഇവർ പന്നിയിറച്ചി 10 വർഷവും അതിൽ അധികവും കേടുകൂടാതെ സൂക്ഷിക്കും. ധാന്യങ്ങളിൽ നിന്ന് തദ്ദേശീയമായ മദ്യം ഇവർ നിർമ്മിക്കും. സുലിമ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നല്ല കടുപ്പമുള്ള വൈനിന് സമാനമാണ്. സുലിമ സ്ഥിരമായും വല്ലപ്പോഴും ഉപയോഗിക്കും. സാധാരണയായി അതിഥികൾക്ക് ഇത് വിളമ്പാറുണ്ട്. ഉത്സവങ്ങൾ ആചാരങ്ങൾ എന്നിവയിലും ഇത് പ്രധാനവിഭവമാണ്.[5] പ്രാദേശിക സമ്പദ് ഘടന ബാർട്ടർ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ്. പല മോസോ ഗ്രാമങ്ങളിലും ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല.[5] നാല് സമകോണാക്രതിയിൽ മധ്യത്തിൽ ഒരു നടുമുറ്റത്തിന് ചുറ്റുമായാണ് മോസോ കുടുംബങ്ങൾ വീട് നിർമ്മിക്കുന്നത്. വീടിന്റെ ആദ്യനില ആട്, പോത്ത്, കുതിര,താറാവ്, കോഴിയടക്കമുള്ള വളർത്തുമൃഗങ്ങൾക്കും പക്ഷികളെയും വളർത്തനുള്ളതാണ്. പ്രധാന പാചക ഏരിയ, ഭക്ഷണ മുറി, സന്ദർശക മുറി എന്നിവയും ആദ്യ ഒന്നാം നിലയിലാണ്. വീടിന്റെ രണ്ടാം നിലയിൽ പ്രധാനമായും ശേഖരണ മുറികളും ശയന മുറികളുമായിരിക്കും.[5]

  1. The collection of papers that Latami Dashi edited, published in 2006, contains an extensive list of references in Chinese, and a bibliography of books and articles in other languages [especially English] compiled by He Sanna.
  2. Walsh, Eileen Rose. [(http://mcx.sagepub.com/content/31/4/448.full.pdf). "From Nü Guo to Nü'er Guo Negotiating Desire in the Land of the Mosuo"]. Modern China. 31 (4): 448–486. doi:10.1177/0097700405279243. {{cite journal}}: Check |url= value (help)
  3. 3.0 3.1 Mattison, Siobhán M. (2010). "Economic impacts of tourism and erosion of the visiting system among the Mosuo of Lugu lake". The Asia Pacific Journal of Anthropology. 11 (2): 159–176. doi:10.1080/14442211003730736. Retrieved 15 April 2015.
  4. 4.0 4.1 Lugu Lake Mosuo Cultural Development Association (2006). The Mosuo: Matriarchal/Matrilineal Culture. Retrieved on: 2011-07-10.
  5. 5.0 5.1 5.2 Lugu Lake Mosuo Cultural Development Association (2006). The Mosuo: Daily Life Archived 2017-02-17 at the Wayback Machine.. Retrieved on: 2011-07-11.
"https://ml.wikipedia.org/w/index.php?title=മോസോ_ജനങ്ങൾ&oldid=3656394" എന്ന താളിൽനിന്ന് ശേഖരിച്ചത്