മോണ്ടെ റൊറൈമ ദേശീയോദ്യാനം
മോണ്ടെ റൊറൈമ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Monte Roraima) വടക്കൻ ബ്രസീലിലെ റൊറൈമ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ, റൊറൈമ പർവ്വതത്തിൻറെ ബ്രസീലിയൻ വിഭാഗവും വെനിസ്വേലയും ഗയാനയുമായുള്ള അതിർത്തികളിൽ ഉൾപ്പെടുന്ന മറ്റ് പർവ്വതനിരകളും ഉൾപ്പെടുകയും ഉഷ്ണമേഖലാ മഴക്കാടുകളും സാവന്നയും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിസ്ഥിതിയിൽ നിലനിൽക്കുകയും ചെയ്യുന്നു. ഈ ഉദ്യാനം പൂർണ്ണമായും റപോസ സെറ ഡൊ സൊൾ എന്ന തദ്ദേശീയ പ്രദേശത്ത് ഉൾക്കൊള്ളുകയും ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തദ്ദേശവാസികളുടെ ഭരണഘടനാ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ഇരട്ട ധർമ്മം നിർവ്വഹിക്കുകയും ചെയ്യുന്നു.
മോണ്ടെ റൊറൈമ ദേശീയോദ്യാനം | |
---|---|
Parque Nacional do Monte Roraima | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Boa Vista, Roraima |
Coordinates | 5°09′40″N 60°36′50″W / 5.161°N 60.614°W |
Area | 116,747.80 ഹെക്ടർ (288,490.1 ഏക്കർ) |
Designation | National park |
Created | 28 June 1989 |
Administrator | Chico Mendes Institute for Biodiversity Conservation |
സ്ഥാനം
തിരുത്തുകമോണ്ടെ റൊറൈമ ദേശീയോദ്യാനം റൊറൈമ സംസ്ഥാനത്ത് ഉയിറാമുറ്റ മുനിസിപ്പാലിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.[1]ഈ ദേശീയോദ്യാനത്തിൻറെ ഭൂവിസ്തൃതി 116,747.80 ഹെക്ടർ (288,490.1 ഏക്കർ) ആണ്.[2] ഒരു ജലവൈദ്യുത നിലയത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ള കോട്ടിംഗോ നദീതടത്തിന്റെ ഒരു ഭാഗം പാർക്കിൽ ഉൾപ്പെടുന്നു. അവിടെ ഖനനം, കൃഷി, മേച്ചിൽപ്രദേശം, ഇക്കോടൂറിസം എന്നിവയ്ക്ക് ഉയർന്ന സാധ്യതയുള്ള ഈ പ്രദേശത്തിന് തന്മൂലം പ്രബലരായ ഇന്ത്യൻ ജനസംഖ്യയും മേച്ചിൽപ്രദേശ ഉടമകളും കുടിയേറ്റ കർഷകരും തമ്മിലുള്ള സംഘർഷത്തിനു കാരണമാകുന്നു.[3]