മോണാലിസ ചിന്ദ
നൈജീരിയൻ നടിയും, ചലച്ചിത്ര നിർമ്മാതാവും, ടെലിവിഷൻ വ്യക്തിത്വവും, മാധ്യമ വ്യക്തിത്വവുമാണ്[1] മോണാലിസ ചിന്ദ (ജനനം: 13 സെപ്റ്റംബർ 1974)[2].
മോണാലിസ ചിന്ദ | |
---|---|
ജനനം | മോണാലിസ ചിന്ദ 13 സെപ്റ്റംബർ 1974 |
ദേശീയത | നൈജീരിയൻ |
തൊഴിൽ | നടി, ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ വ്യക്തിത്വം |
സജീവ കാലം | 1996 - ഇന്നുവരെ |
ആദ്യകാലജീവിതം
തിരുത്തുകറിവർസ് സ്റ്റേറ്റിലെ പോർട്ട് ഹാർകോർട്ടിൽ ഇക്വറെ മാതാപിതാക്കൾക്ക് രണ്ട് ആൺമക്കളും നാല് പെൺമക്കളുമുള്ള കുടുംബത്തിൽ ആദ്യജാതയായി മോണാലിസ ചിന്ദ ജനിച്ചു. പ്രൈമറി ഫോർ ആർമി ചിൽഡ്രൻസ് സ്കൂൾ ജിആർഎയിലും തുടർന്ന് എലൻവൊയിലെ ആർച്ച്ഡീക്കൺ ക്രോതർ മെമ്മോറിയൽ ഗേൾസ് സ്കൂളിലും പഠിച്ചു. രണ്ട് സ്കൂളുകളും നൈജീരിയയിലെ പോർട്ട് ഹാർകോർട്ടിലാണ്. പോർട്ട് ഹാർകോർട്ട് സർവകലാശാലയിൽ നിന്ന് തിയേറ്റർ ആർട്‌സിൽ ബിരുദം നേടി.
കരിയറും പ്രവർത്തനങ്ങളും
തിരുത്തുകമൊണാലിസ 1996-ൽ അഭിനയിച്ച ആദ്യത്തെ പ്രധാന സിനിമ പ്രെഗ്നന്റ് വിർജിൻ ആയിരുന്നു.[3] തുടർന്ന് 2000-ൽ ബിരുദം നേടിയ ശേഷം, എബൗവ് ദി ല ചെയ്തു. അതിനുശേഷം മറ്റു പല സിനിമകളും ചെയ്തു.[4] 2007-ൽ ടെലിവിഷൻ സോപ്പ് ഹെവൻസ് ഗേറ്റിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ അവരുടെ സ്റ്റാർഡാമിലേക്കുള്ള വഴി ആരംഭിച്ചു.[5] 2011-ൽ മോണാലിസയും ഡെസ്മണ്ട് എലിയറ്റും ചേർന്ന് നിർമ്മിക്കുകയും എമെം ഇസോംഗ് സംവിധാനം ചെയ്ത റോയൽ ആർട്സ് അക്കാദമി ചലച്ചിത്രമായ 'കിസ് & ടെൽ' എന്ന സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി അരങ്ങേറ്റം കുറിച്ചു.[6] 2012-ൽ നോളിവുഡ് വീക്ക്ലി മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട നാല് നോളിവുഡ് അഭിനേതാക്കളിൽ ഒരാളായി അവർ മാറി.[7] 2014 നവംബറിൽ, അഭിനയത്തിൽ നിന്ന് അൽപം അകന്നു നിൽക്കുകയും 'യു & ഐ വിത്ത് മോണാലിസ' എന്ന പേരിൽ ടോക്ക് ഷോയിൽ അരങ്ങേറുകയും ചെയ്തു.[8]
മോണാലിസ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ദി സൺ ന്യൂസ് പേപ്പേഴ്സിന്റെ ശനിയാഴ്ച പതിപ്പിൽ അവർക്ക് ഒരു കോളം (മോണാലിസ കോഡ്) ഉണ്ട്, അവിടെ സാമൂഹിക പ്രശ്നങ്ങളെയും ബന്ധങ്ങളെയും കുറിച്ച് അവർ എഴുതുന്നു. അഭിനയം, സംവിധാനം, തിരക്കഥയെഴുത്ത് എന്നിവയിൽ പുതിയ കഴിവുകൾ വളർത്തുന്നതിൽ അവർ പ്രശസ്തമായ മീഡിയ സ്കൂളായ റോയൽ ആർട്സ് അക്കാദമിയുടെ കൺസൾട്ടന്റാണ്.[9]
അവാർഡുകളും അംഗീകാരങ്ങളും
തിരുത്തുകഫിലിമോഗ്രാഫി
തിരുത്തുക80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[13][14]
- പ്രെഗ്നന്റ് വിർജിൻ 1996)
- റോയൽ ഗ്രാൻഡ്മദർ (2007)
- സ്റ്റിംഗ് 2 (2006)
- ക്രിട്ടിക്കൽ ട്രൂത്ത് (2008)
- കിസ് & ടെൽ (2011)
- കീപ്പിംഗ് മൈ മാൻ (2013)
- അനോയിന്റെഡ് ലെയെഴ്സ്
- ബ്രേക്കിങ് ഹാർട്ട്
- വിതൗട്ട് ഗുഡ്ബൈ
- എബൗവ് ദി ല (2000)
- സിറ്റി ഓഫ് ഏയ്ഞ്ചൽസ്
- വീക്കെൻഡ് ഗെറ്റ്‌വേ
- ടോൺ
- പാഷനേറ്റ് ഹാർട്ട്
- മെമ്മറീസ് ഓഫ് ദി ഹാർട്ട്
- ഇറ്റോറോ
- ലാഗോസ് കൂഗേഴ്‌സ്
- സ്പിരിറ്റ് ലവ്
- പാഷനേറ്റ് ഹാർട്ട്
- ഒകോൺ ലാഗോസ്
- ഗെയിംസ് മെൻ പ്ലേ
- നോളിവുഡ് ഹസ്‌ലേഴ്‌സ്
- ഗോസിപ്പ് നേഷൻ
- ദി അൺതിങ്കനേബിൾ (2014)
- ദി തെറാപ്പിസ്റ്റ് (2015)
- ഈവിൾ പ്രോജക്റ്റ്
അവലംബം
തിരുത്തുക- ↑ "'Mona Lisa Chinda' That is not the real me". Retrieved 4 May 2014.
- ↑ "Monalisa Chinda's 40th Birthday Celebration". bellanaija.com. Retrieved 22 October 2014.
- ↑ "monalisa-chinda-biography-profile-movies-latest-news". Retrieved 30 October 2014.
- ↑ "monalisa-chinda-biography-profile-movies-latest-news". Retrieved 30 October 2014.
- ↑ "The Set Of Heaven's gate". Retrieved 30 October 2014.
- ↑ "Kiss & Tell Movie Cast and Crew". Archived from the original on 2 May 2015. Retrieved 30 October 2014.
- ↑ ""Nollywood's Superstars" Desmond Elliot, Jackie Appiah, Joseph Benjamin & Monalisa Chinda grace the Cover of Hollywood Weekly Magazine's May Issue". Retrieved 21 May 2012.
- ↑ "Monalisa Chinda debuts in Talk Show". Retrieved 30 October 2014.
- ↑ "Monalisa Chinda Facts You Need To Know About Nollywood Actress". Archived from the original on 2015-10-23. Retrieved 23 October 2015.
- ↑ "ACTRESS MONALISA CHINDA BECOMES PORT HARCOURT CARNIVAL QUEEN". Archived from the original on 22 October 2011. Retrieved 20 October 2011.
- ↑ "AAMMA HONOURS MONALISA CHINDA IN AUSTRALIA". Retrieved 10 July 2010.
- ↑ "Mona Lisa wins Award for Best Actress at Afro Hollywood Awards". Archived from the original on 27 November 2009. Retrieved 21 November 2009.
- ↑ "Monalisa Chinda films on iROKOTv". IROKOtv. Archived from the original on 2014-05-05. Retrieved 5 May 2014.
- ↑ "Monalisa Chinda, Lisa Omorodion, Ireti Doyle star in upcoming movie". Pulse Nigeria. Chidumga Izuzu. Archived from the original on 2015-05-20. Retrieved 19 May 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Monalisa Chinda on iMDb
- Official Website