മോഹനകല്യാണി
കർണാടകസംഗീതത്തിലെ ജന്യരാഗം
(Mohanakalyani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് മോഹനകല്യാണി. പൊതുവിൽ 65ആം മേളകർത്താരാഗമായ മേചകല്യാണിയുടെ ജന്യരാഗമായി കണക്കാക്കുന്നു.
ഘടന, ലക്ഷണം
തിരുത്തുകമധ്യമംം, നിഷാദം എന്നീ സ്വരങ്ങൾ ഇല്ലാത്ത ജന്യരാഗമാണ് മോഹനകല്യാണി. ആരോഹണത്തിലും അവരോഹണത്തിലും അഞ്ച് സ്വരങ്ങൾ മാത്രമാണുള്ളത്.[1]
ഷഡ്ജം, ചതുശ്രുതി ഋഷഭം, അന്ധര ഗാന്ധാരം, പഞ്ചമം, ചതുശ്രുതി ധൈവതം എന്നീ സ്വരങ്ങളാണ് മോഹനകല്യാണിയിൽ ഉപയോഗിച്ചിട്ടുള്ളത്.
പ്രശസ്ത രചനകൾ
തിരുത്തുകമോഹനകല്യാണി രാഗത്തിലുള്ള രചനകൾ:
- സൈവേ ശ്രീകാന്തം - സ്വാതി തിരുനാൾ
- ഭുവനീശ്വര്യ - മുത്തയ്യാ ഭാഗവതർ
- ആടിനായേ കണ്ണാ - എം.എൽ. വസന്തകുമാരി[2]
അവലംബം
തിരുത്തുക- ↑ Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
- ↑ https://www.youtube.com/watch?v=mXNt6Rw-RtI