മുഹമ്മദ്‌ എൽബറാദി

(Mohamed ElBaradei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഹമ്മദ്‌ എൽബറാദി (ജനനം:ജൂൺ 17, 1942, ഈജിപ്റ്റ്‌) രാജ്യാന്തര ആണവോർജ ഏജൻസി (ഐ. എ. ഇ. എ)യുടെ ഡയറക്ടർ ജനറൽ ആണ്‌. ആണവായുധ നിർവ്യാപന ശ്രമങ്ങളെ മുൻനിർത്തി എൽബറാദിയും ഐ. എ. ഇ. എയും 2005ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹമായി. 2011-ലെ ഈജിപ്ഷ്യൻ പ്രക്ഷോഭത്തിലെ ഒരു മുഖ്യ നേതാവാണ് എൽബറാദി.

മുഹമ്മദ്‌ എൽബറാദി
محمد البرادعي
മുഹമ്മദ്‌ എൽബറാദി


4th Director General of the International Atomic Energy Agency
നിലവിൽ
അധികാരമേറ്റത്
December 1, 1997
മുൻഗാമി Hans Blix
പിൻഗാമി Incumbent

ജനനം (1942-06-17) ജൂൺ 17, 1942  (82 വയസ്സ്)
Cairo, Egypt
മതം Islam

ജീവിതരേഖ

തിരുത്തുക

1942 ഈജിപ്തിലെ കൈറോയിലാണു മുഹമ്മദ്‌ ബറാദിയുടെ ജനനം. അച്ഛൻ മുസ്‌തഫ അൽബറാദി,1962 കൈറോ യുണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും തുടർന്ന് 1974 ന്യൂയോർക്ക്‌ നിയമ സ്കൂളിൽ നിന്നും ഡോക്ടറേറ്റ്‌ നേടുകയും ചെയ്തു . ഡിസംബർ, 1, 1997 മുതൽ രാജ്യാന്തര ആണവോർജ്ജ സംഘടനയുടെ തലവനായി പ്രവർത്തിച്ചുവരുന്നു. ആണവോർജജം സമാധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്‌ ഉറപ്പാക്കിയതിനും സൈനിക മേഖലയിൽ ഉപയോഗിക്കുന്നത്‌ തടയാൻ പ്രയത്നിച്ചതിനും മുൻ നിർത്തി 2005 സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി.

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്‌_എൽബറാദി&oldid=2850637" എന്ന താളിൽനിന്ന് ശേഖരിച്ചത്