ക്രമഭംഗം

(Mitosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂക്കാരിയോട്ടുകളിൽ ഒരു കോശത്തിലെ ക്രോമസോമുകളെ രണ്ട് സമാനഗണങ്ങളായി വേർപെടുത്തി പുതിയ രണ്ട് പുത്രികാമർമ്മങ്ങൾ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ക്രമഭംഗം അഥവാ മൈറ്റോസിസ്. സാധാരണയായി കോശവിഭജനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാവുന്ന പ്രക്രിയയാണിത്. ഇതിനെത്തുടർന്ന് കോശാംഗങ്ങളേയും കോശദ്രവ്യത്തേയും വിഭജിക്കുന്ന സൈറ്റോകൈനസിസ് എന്ന പ്രക്രിയ നടക്കുന്നു.

ക്രമഭംഗം ഒരു കോശത്തിലെ ക്രോമസോമുകളെ വിഭജിച്ച് രണ്ടു പുതിയ പുത്രികാമർമ്മങ്ങൾ ഉണ്ടാക്കുന്നു
Allium cells in different phases of the cell cycle, some in mitosis.

കോശചക്രത്തിലെ 10 ശതമാനം വരുന്ന മൈറ്റോട്ടിക് ഘട്ടത്തിലാണ് ക്രമഭംഗവും സൈറ്റോകൈനസിസും ഉൾപ്പെടുന്നത്. ജീവലോകത്തിൽ യൂക്കാരിയോട്ടുകളിൽ മാത്രമാണ് ക്രമഭംഗം വഴി കോശവിഭജനം നടക്കുന്നത്. പ്രോകാരിയോട്ടുകളിൽ ദ്വിവിഭജദനമാണ് കോശവിഭജനത്തിന് കാരണം. ക്രമഭംഗം വഴി ഉണ്ടാകുന്ന പുത്രികാകോശങ്ങൾ മാതൃകോശങ്ങളോട് ജനിതകസാദൃശ്യമുള്ളവയാണ്. ക്രോമസോം സംഖ്യയ്ക്ക് തലമുറകൾ കഴിഞ്ഞാലും മാറ്റമുണ്ടാകുന്നുമില്ല. ക്രമഭംഗത്തിലുണ്ടാകുന്ന പിഴകൾ ആ കോശത്തെത്തന്നെ നശിപ്പിക്കുകയോ(അപ്പോപ്ടോസിസ്) അർബുദകലകളായി പരിണമിക്കുന്നതിന് കാരണമാകുകയോ ചെയ്യുന്നു.

വിവിധഘട്ടങ്ങൾ

തിരുത്തുക

ക്രമഭംഗത്തിന് സുവ്യക്തമായ ഏഴ് ഘട്ടങ്ങളുണ്ട്.

ഇന്റർഫേയ്സ്

തിരുത്തുക

കോശം കോശവിഭജനത്തിന് തയ്യാറെടുക്കുന്ന ഘട്ടമാണിത്. ഈ ഘട്ടത്തെ G1(first gap) S(Synthesis), G2(Second gap)എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. മാംസ്യങ്ങളും കോശാംഗങ്ങളും കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ഘട്ടമാണാണിത്. ജി1 ഘട്ടത്തിൽ കോശങ്ങൾ വളരുന്നു. എസ് ഘട്ടത്തിൽ നിലവിലുള്ള ക്രോമസോമുകളുടെ പകർപ്പ് ഉണ്ടാകുന്നു. ജി2 ഘട്ടമെത്തുമ്പോഴേയ്ക്കും കൂടുതൽ വളർച്ച പ്രാപിച്ച് കോശവിഭജനത്തിനൊരുങ്ങുന്നു. ഓരോ ഘട്ടവും കൃത്യമായും സൂക്ഷ്മമായും നിയന്ത്രിക്കപ്പെടുന്നുണ്ട്. കോശത്തിന്റെ ജീവായുസ്സിന്റെ 90 ശതമാനവും ഇന്റർഫേയ്സ് ഘട്ടത്തിലാണ് ചിലവഴിക്കപ്പെടുന്നത്.

പ്രീപ്രോഫേയ്സ്

തിരുത്തുക

പ്രോഫേയ്സ്

തിരുത്തുക

ക്രൊമാറ്റിൻ ജാലിക തടിച്ചു കുറുകി ക്രോമസോമുകളാകുന്നു

പ്രോമെറ്റാഫേയ്സ്

തിരുത്തുക

മെറ്റാഫേയ്സ്

തിരുത്തുക

ക്രോമസോമുകൾ കോശത്തിന്റെ മധ്യഭാഗത്ത് നിരനിരയായി ക്രമീകരിക്കുന്നു

അനാഫേയ്സ്

തിരുത്തുക

ക്രോമസോമുകൾ സ്പിൻഡിൽ തന്തുക്കളുടെ പ്രവർത്തനഫലമായി രണ്ട് ധ്രുവങ്ങളിലേക്ക് നീങ്ങുന്നു

ടീലോഫേയ്സ്

തിരുത്തുക

= ക്രമഭംഗത്തിന്റെ പ്രാധാന്യം

തിരുത്തുക

ക്രമഭംഗത്തിലെ പാളിച്ചകളും പ്രശ്നങ്ങളും

തിരുത്തുക

കോശചക്രം

തിരുത്തുക

ക്രമഭംഗം സസ്യങ്ങളിലും ജന്തുക്കളിലും

തിരുത്തുക

ഊനഭംഗവും ക്രമഭംഗവും താരതമ്യം

തിരുത്തുക

എൻഡോമൈറ്റോസിസ്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രമഭംഗം&oldid=3777032" എന്ന താളിൽനിന്ന് ശേഖരിച്ചത്