കോടമഞ്ഞ്
ഭൂമിയുടെ ഉപരിതലത്തോടു് ചേർന്നു് കാണാറുള്ള കട്ടികൂടിയ മഞ്ഞാണു് കോടമഞ്ഞ്
(Mist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിയുടെ ഉപരിതലത്തോടു് ചേർന്നു് കാണാറുള്ള കട്ടികൂടിയ മഞ്ഞാണു് കോടമഞ്ഞ് . ഇതിനെ കോട എന്നും പറയാറുണ്ടു്. പശ്ചിമഘട്ടത്തിൽ വ്യാപകമായി കാണാറുള്ളതിനാൽ കേരളീയർക്കു് കോടമഞ്ഞു് സുപരിചിതമാണു്.
![](http://upload.wikimedia.org/wikipedia/commons/thumb/2/2a/Fogseasonwayanad.jpg/220px-Fogseasonwayanad.jpg)
ഈയടുത്തകാലത്തായി കാലവസ്ഥാവ്യതിയാനത്തൊടൊപ്പം കോടമഞ്ഞ് കുറഞ്ഞ് വരുന്നതായി കാണുന്നു. വെള്ളത്തിന്റെ ഉറവിടങ്ങൾ കുറയുന്നതോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും കുറയന്നതാണു് ഒരു കാരണം. ഇടതൂർന്ന വനങ്ങൾ കുറയുന്നതിനൊപ്പം കാറ്റിന്റെ വേഗത കൂടുന്നതിനാൽ മഞ്ഞുപടലങ്ങൾ ചിതറുന്നതും കോടമഞ്ഞു് കുറയാൻ കാരണമാകുന്നു.
വയനാട്ടിൽ 1985-നുശേഷമാണ് കോടമഞ്ഞ് കുറേശ്ശയായി കുറഞ്ഞുവരുന്നതെന്നു് നിരീക്ഷിച്ചിട്ടുണ്ടു്. ഇതു് മലനിരകളിലെ ചൂടുകൂടുവാൻ കാരണമായിട്ടുണ്ടു്. കോടമഞ്ഞു് കുറയുന്നതു് പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധത്തിനു് ദോഷം ചെയ്യുന്നുണ്ടു് [1].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-16. Retrieved 2011-08-26.