മരീചിക

(Mirage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂതലത്തോട് അടുത്ത വായുവിലെ അടുത്തുള്ള തലങ്ങൾ തമ്മിൽ ഗണ്യമായ താപനില വ്യത്യാസം ഉള്ള അവസരങ്ങളിൽ അനുഭവപ്പെടുന്ന ഒരു പ്രകാശിക പ്രതിഭാസമാണ്‌ മരീചിക.

ചൂടുള്ള റോഡിൽ കാണപ്പെടുന്ന അധോവൃത്തി പ്രതിബിംബം
ചക്രവാളത്തിൽ കാണുന്ന അപഭ്രംശം ഊർധ്വവർത്തി പ്രതിബിംബം മൂലമാണ് ‍

ഉയർന്ന താപനിലാ വ്യത്യാസം മൂലം പ്രകാശത്തിന് സാധാരണയിൽ കവിഞ്ഞ അപഭംഗം തുടർച്ചയായി സംഭവിച്ച് പൂർണ്ണ ആന്തര പ്രതിഫലനം (Total Internal Reflection) ഉണ്ടായെന്ന പോലെ വസ്തുക്കളുടെ പ്രതിബിംബം ഉണ്ടാകുന്നു. കൂടിയ താപനില ഭൂതലത്തിനടുത്തും കുറഞ്ഞ താപനില ഉയരെയും വന്നാൽ ഉയരെ നിന്ന് താഴേക്ക് വരുന്ന രശ്മികൾ മുകളിലേക്ക് വളയുന്നു. അങ്ങനെ, താഴെ ജലമുണ്ടായെന്ന പോലെ വസ്തുക്കളുടെ തലകീഴായുള്ള പ്രതിബിംബം ഉണ്ടാകുന്നു. ഇതിന് അധോവൃത്തി (Inferior) പ്രതിബിംബം എന്ന് പറയുന്നു. നല്ല ചൂടുള്ളപ്പോൾ നല്ല പോലെ മിനുസപ്പെടുത്തിയ റോഡിലും മറ്റും ഇത് വ്യക്തമായി കാണാം. വെള്ളമുള്ളതായി തോന്നും.

തറയോടടുത്ത് തണുത്ത തലങ്ങളായാൽ പ്രതിഭാസം മറ്റൊരു തലത്തിലാകും. രശ്‌മികൾ താഴേക്കാണ് വളയുക. അതിന്റെ ഫലമാ‍യി തറയിൽ നിന്ൻ ഉയർന്ന്, നിവർന്ന് തന്നെയുള്ള പ്രതിബിംബം ഉണ്ടാ‍കുന്നു. ഇതിന് ഊർധ്വവർത്തി (Superior) പ്രതിബിംബം എന്ന് പറയുന്നു. അപ്പോൾ വസ്തുക്കൾ വായുവിൽ ഉയർന്ന് നിൽക്കുന്നതുപോലെയാണ് തോന്നുക. [1]

ചിത്രങ്ങൾ

തിരുത്തുക
 
മൊജൈവ് മരുഭൂമിയിലെ വസന്ത കാലത്തുള്ളഅധോവൃത്തി (Inferior) മരീചിക


 
ജെറ്റ് വിമാനത്തിൽ നിന്നുള്ള താപം കാരണമുള്ള മരീചിക
  1. David K. Lynch & William Livingston (2001). Color and Light in Nature (2nd ed.). Cambridge, UK: Cambridge University Press. p. 58. ISBN 978-0-521-77504-5.
 
Wiktionary
മരീചിക എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=മരീചിക&oldid=2648574" എന്ന താളിൽനിന്ന് ശേഖരിച്ചത്