മൈക്രോഫോർമാറ്റ്
(Microformat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെബ്‌താളുകളിലെയും മറ്റും മെറ്റാഡാറ്റയും അനുബന്ധ വിവരങ്ങളും സംവഹനം ചെയ്യാനായി നിലവിലുള്ള എച്ച്.ടി.എം.എൽ, എക്സ്.എച്ച്.ടി.എം.എൽ. ടാഗുകൾ ഉപയോഗിച്ച് ആർ.എസ്.എസ്. ഫീഡ് പോലെയുള്ള മാധ്യമങ്ങളിലൂടെ കൈമാറുന്ന രീതിയെയാണ് മൈക്രോഫോർമാറ്റ് എന്നു പറയുന്നത്. ഈ രീതി ഉപയോക്താവിന് സോഫ്റ്റ്‌വെയറോ മറ്റോ ഉപയോഗിച്ച് വിവരങ്ങളെ (ബന്ധപ്പെടൽ വിവരങ്ങൾ, ഭൂവിവരങ്ങൾ - അക്ഷാംശം, രേഖാംശം, ദൈനിക പരിപാടികൾ മുതലായവ) ക്രോഡീകരിക്കാനും മാറ്റം വരുത്താനും അനുവദിക്കും. ഇതിനെ ചുരുക്കി μF എന്ന് സൂചിപ്പിക്കാറുണ്ട്.