മേറ്റിസ്
(Metis (mythology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് പുരാണത്തിലെ അതിശക്തിയുള്ള ദേവന്മാരായ ടൈറ്റന്മാരുടെ വംശാവലിയിലുള്ള ഒരു പുരാണകഥാപാത്രമാണ് മേറ്റിസ്. സ്യൂസ് അവളിൽ അനുരക്തനായി. പക്ഷെ സ്യൂസിന് തന്നിലുണ്ടാവുന്ന പുത്രൻ സ്യൂസിനേക്കാളും ശക്തനും പ്രതാപശാലിയുമായിരിക്കുമെന്ന് അവൾ പറഞ്ഞു. ഇതു കേട്ട് കുപിതനായ സ്യൂസ് അവളെ അപ്പാടെ വിഴുങ്ങിയെന്നും അതിനെത്തുടർന്നാണ് പല്ലാസ് അഥീനാ സ്സൂസിന്റെ ശിരസ്സിൽ നിന്ന് ആവിർഭവിച്ചതെന്നും കഥ.[1]
അവലംബം
തിരുത്തുക- ↑ Edith Hamilton (1969). Mythology. Little, Brown & Co.
- M. Detienne and J.-P. Vernant, Les Ruses de l'intelligence: la Mètis des Grecs (Paris, 1974). ISBN 2080810367.