മെസോപിക് കാഴ്ച

(Mesopic vision എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറഞ്ഞതും എന്നാൽ വളരെ ഇരുണ്ടതല്ലാത്തതുമായ പ്രകാശ സാഹചര്യങ്ങളിലെ കാഴ്ചയാണ് മെസോപിക് കാഴ്ച. ഫോട്ടോപിക് കാഴ്ച , സ്കോട്ടോപിക് കാഴ്ച എന്നിവയുടെ സംയോജനമാണ് ഇത്. മെസോപിക് വെളിച്ചം ഏകദേശം 0.001 cd/m2 മുതൽ 3 cd/m2 വരെ ലൂമിനൻസ് ഉള്ളതാണ്. മിക്ക രാത്രികാല ഔട്ട്‌ഡോർ, ട്രാഫിക് ലൈറ്റിംഗ് രംഗങ്ങളും മെസോപിക് ശ്രേണിയിലാണ് വരുന്നത്. [1]

വ്യത്യസ്ത പ്രകാശ തലങ്ങളിൽ മനുഷ്യർ വ്യത്യസ്തമായി കാണുന്നു. പകൽ സമയത്ത് ഉയർന്ന പ്രകാശത്തിൽ (ഫോട്ടോപിക് വിഷൻ), പ്രകാശം പ്രോസസ്സ് ചെയ്യുന്നതിന് കണ്ണ് കോണുകൾ ഉപയോഗിക്കുന്നു. വൈദ്യുത വിളക്കുകൾ ഇല്ലാതെ ചന്ദ്രനില്ലാത്ത രാത്രി പോലെ വളരെ കുറഞ്ഞ പ്രകാശ നിലകളിൽ (സ്കോട്ടോപിക് വിഷൻ) പ്രകാശം പ്രോസസ്സ് ചെയ്യുന്നതിന് കണ്ണ്, റോഡ് കോശങ്ങൾ ഉപയോഗിക്കുന്നു. തീരെ താഴ്ന്നതല്ലാത്ത രാത്രികാല കാഴ്ചയ്ക്ക്, കോണുകളുടെയും റോഡുകളുടെയും സംയോജനം കാഴ്ചയെ പിന്തുണയ്ക്കുന്നു. ഫോട്ടോപിക് ദർശനം മികച്ച വർണ്ണ വിവേചന ശേഷിയെ സഹായിക്കുന്നു, അതേസമയം സ്കോട്ടോപിക് കാഴ്ചയിൽ നിറങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്. മെസോപിക് കാഴ്ച ഈ രണ്ട് അതിരുകൾക്കിടയിലാണ്. മിക്ക രാത്രികാല ചുറ്റുപാടുകളിലും, യഥാർത്ഥ സ്കോട്ടോപിക് കാഴ്ച തടയാൻ ആവശ്യമായ പ്രകാശമുണ്ട്.

ഡ്യൂക്കോ ഷ്രൂഡറുടെ വാക്കുകളിൽ,

ഫോട്ടോപിക് ദർശനവും സ്കോട്ടോപിക് ദർശനവും ഒത്തുചേരുന്ന ഒരൊറ്റ പ്രകാശമൂല്യവുമില്ല. നേരെമറിച്ച്, അവയ്ക്കിടയിൽ വിശാലമായ പരിവർത്തന മേഖലയുണ്ട്. ഇത് ഫോട്ടോപിക് കാഴ്ച, സ്കോട്ടോപിക് കാഴ്ച എന്നിവയ്ക്കിടയിലുള്ളത് ആയതിനാൽ ഇതിനെ സാധാരണയായി മെസോപിക് കാഴ്ചയുടെ മേഖല എന്ന് വിളിക്കുന്നു. മെസോപിക് കാഴ്ചയുതെ മേഖല നിലനിൽക്കുന്നതിനുള്ള കാരണം, കോണുകളുടെയോ റോഡുകളുടെയോ പ്രവർത്തനങ്ങൾ ഒരിക്കലും 'ഓൺ' അല്ലെങ്കിൽ 'ഓഫ്' എന്ന രീതിയിൽ വരില്ല എന്നതാണ്. കോണുകളും റോഡുകളും എല്ലാ പ്രകാശാവസ്ഥയിലും പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ട്.

കോണുകളിൽ നിന്ന് റോഡുകളിലേക്ക് ലൈറ്റ് പ്രോസസ്സിംഗ് മാറുന്നതിനെ പുർകിഞെ ഷിഫ്റ്റ് എന്ന് വിളിക്കുന്നു. ഫോട്ടോപിക് ദർശന സമയത്ത്, പച്ചകലർന്ന മഞ്ഞനിറത്തിലുള്ള പ്രകാശത്തോട് ആളുകൾ വളരെ സെൻസിറ്റീവ് ആണ്. അതേപോലെ സ്കോട്ടോപിക് കാഴ്ചയിൽ, ആളുകൾ പച്ചകലർന്ന നീല പ്രകാശത്തോട് കൂടുതൽ സംവേദനക്ഷമതയുള്ളവരാണ്.

വെളിച്ചം അളക്കുന്നതിനുള്ള പരമ്പരാഗത രീതി ഉപയോഗിച്ച് ഫോട്ടോപിക് കാഴ്ചയെ അളക്കുന്നതിനാൽ ഇത് പലപ്പോഴും ഒരു വ്യക്തി രാത്രിയിൽ എങ്ങനെ കാണുന്നുവെന്നതിന്റെ കൃത്യമായ പ്രവചനം നൽകുന്നില്ല. ഇതേ തുടർന്നുള്ള ഗവേഷണങ്ങൾ തെരുവ്, ഔട്ട്‌ഡോർ ലൈറ്റിംഗ്, ഏവിയേഷൻ ലൈറ്റിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

1951 ന് മുമ്പ്, സ്കോട്ടോപിക് ഫോട്ടോമെട്രിക്ക് (ലൈറ്റ് മെഷർമെന്റ്) നിലവാരമില്ലായിരുന്നു; എല്ലാ അളവുകളും 1924 ൽ നിർവചിക്കപ്പെട്ട ഫോട്ടോപിക് സ്പെക്ട്രൽ സെൻസിറ്റിവിറ്റി ഫംഗ്ഷൻ V (λ) അടിസ്ഥാനമാക്കിയുള്ളതായിരുന്നു.[2] 1951 ൽ ഇന്റർനാഷണൽ കമ്മീഷൻ ഓൺ ഇല്ല്യൂമിനേഷൻ (സിഐഇ) സ്കോട്ടോപിക് ലൂമിനസ് എഫിഷ്യൻസി ഫംഗ്ഷൻ, V '(λ) സ്ഥാപിച്ചു. മെസോപിക് ഫോട്ടോമെട്രി സംവിധാനം പക്ഷെ ഉണ്ടായിരുന്നില്ല. ശരിയായ അളവെടുക്കൽ സംവിധാനത്തിന്റെ അഭാവം മെസോപിക് ലൂമിനൻസിന് കീഴിലുള്ള പ്രകാശ അളവുകൾ ബന്ധിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. [3] ഈ കുറവ് കാരണം, മെസോപിക് വിഷ്വൽ പ്രകടന ഗവേഷണ ഫലങ്ങൾ ശേഖരിക്കുന്നതിനായി സിഐഇ ഒരു പ്രത്യേക സാങ്കേതിക സമിതി (ടിസി 1-58) രൂപീകരിച്ചു.[4]

ഫോട്ടോമെട്രിയുടെ ഏകീകൃത സംവിധാനം സൃഷ്ടിക്കുന്നതിന് സ്കോട്ടോപിക്, ഫോട്ടോപിക് പ്രവർത്തനങ്ങളെ ഒരുമിച്ചു ചേർക്കാൻ രണ്ട് അളവെടുക്കൽ സംവിധാനങ്ങൾ സൃഷ്ടിച്ചു.[5] [6] [7] രാത്രികാല പ്രകാശം ചിത്രീകരിക്കുന്നതിന് V (λ) മാത്രം ആശ്രയിക്കുന്നത് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വൈദ്യുതോർജ്ജം ഉപയോഗിക്കുന്നതിന് കാരണമാകും എന്ന്തിനാൽ ഈ പുതിയ അളവെടുപ്പിന് നല്ല സ്വീകാര്യത ലഭിച്ചു. മെസോപിക് ലൈറ്റിംഗ് സാഹചര്യങ്ങൾ അളക്കാൻ ഒരു പുതിയ മാർഗം ഉപയോഗിക്കുന്നതിലൂടെയുള്ള ഊർജ്ജ-നിയന്ത്രണ സാധ്യത പ്രധാനമാണ്; ഉയർന്ന സമ്മർദ്ദമുള്ള സോഡിയം ലൈറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഊർജ്ജ ഉപയോഗത്തിൽ 30 മുതൽ 50% വരെ കുറവു വരുത്തി ചില സാഹചര്യങ്ങളിൽ മികച്ച പ്രകടനം കൈവരിക്കാൻ കഴിയും.[8]

മെസോപിക് വെയ്റ്റിംഗ് ഫങ്ഷൻ

തിരുത്തുക

തരംഗദൈർഘ്യത്തിൽ മെസോസ്കോപ്പിക് വെയ്റ്റിംഗ് ഫങ്ഷൻ   വെയ്റ്റഡ് തുകയായി എഴുതാം, [9]

  ,

ഇവിടെ   സ്റ്റാൻഡേർഡ് ഫോട്ടോപിക് വെയ്റ്റിംഗ് ഫംഗ്ഷനാണ് (555 നാനോമീറ്ററിൽ 613 lm / W) കൂടാതെ   സ്കോട്ടോപിക് വെയ്റ്റിംഗ് ഫംഗ്ഷനാണ് (507 നാനോമീറ്ററിന് ഏകദേശം 1700 lm / W വരെ ഉയരുന്നു). പാരാമീറ്റർ   ഒരു ഫോട്ടോപിക് ലൂമിനൻസ്   ഫങ്ഷൻ ആണ്. മൂവ്, ലൈറ്റിംഗ് റിസർച്ച് സെന്റർ (എൽ‌ആർ‌സി) എന്നീ രണ്ട് ഓർ‌ഗനൈസേഷനുകൾ‌ നിർദ്ദേശിച്ചതുപോലെ നീല-ഹെവി, റെഡ്-ഹെവി ലൈറ്റ് സ്രോതസ്സുകൾ‌ക്കായി വിവിധ വെയ്റ്റിംഗ് ഫംഗ്ഷനുകൾ‌ ഉപയോഗത്തിലുണ്ട്. [9]   എന്നതിൻറെ ചില മൂല്യങ്ങൾ ചുവടെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നു.

  നീല-ഹെവി റെഡ്-ഹെവി
(cd / m 2 ) MOVE LRC MOVE LRC
0.01 0.13 0.04 0.00 0.01
0.1 0.42 0.28 0.34 0.11
1.0 0.70 1.00 0.68 1.00
10 0.98 1.00 0.98 1.00

പരാമർശങ്ങൾ

തിരുത്തുക
  1. CIE Publication No. 41. Light as a true visual quantity: principles of measurement. 1978.
  2. "Mesopic Vision and Photometry" (PDF). Archived from the original (PDF) on 2011-07-20. Retrieved 2011-06-09.
  3. CIE Publication No. 81. Mesopic photometry: history, special problems and practical solutions. 1989.
  4. Yandan Lin, Dahua Chen, Wencheng Chen. "The significance of mesopic visual performance and its use in developing a mesopic photometry system", Building and Environment, Volume 41, Issue 2, February 2006, Pages 117–125.
  5. Rea M, Bullough J, Freyssinier-Nova J, Bierman A. A proposed unified system of photometry. Lighting Research & Technology 2004; 36(2):85.
  6. Goodman T, Forbes A, Walkey H, Eloholma M, Halonen L, Alferdinck J, Freiding A, Bodrogi P, Varady G, Szalmas A. Mesopic visual efficiency IV: a model with relevance to nighttime driving and other applications. Lighting Research & Technology 2007; 39(4):365.
  7. "Driver Response to Peripheral Moving Targets under Mesopic Light Levels" (PDF). Retrieved 2011-06-09.
  8. "Mesopic Street Lighting Demonstration and Evaluation Final Report for Groton Utilities Groton, Connecticut Prepared by Peter Morante, Lighting Research Center Rensselaer Polytechnic Institute" (PDF).
  9. 9.0 9.1 "Photopic and Scotopic lumens - 4: When the photopic lumen fails us" (PDF). Archived from the original (PDF) on 2021-05-06. Retrieved 2020-04-15.
"https://ml.wikipedia.org/w/index.php?title=മെസോപിക്_കാഴ്ച&oldid=4113617" എന്ന താളിൽനിന്ന് ശേഖരിച്ചത്