മെർക്കുറി ബാറ്ററി

(Mercury battery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെർക്കുറി ബാറ്ററി എന്നത് വീണ്ടും ചാർജ്ജ് ചെയ്യാൻ കഴിയാത്ത വൈദ്യുത- രാസ ബാറ്ററി ആണ്. ഇത് ഒരു പ്രാഥമിക സെൽ ആണ്. ആൽക്കലൈൻ ഇലക്ട്രോലൈറ്റിൽ മെർക്കുറിക് ഓക്സൈഡും സിങ്ക് ഇലക്ട്രോഡുകളും തമ്മിലുള്ള രാസപ്രവർത്തനമാണ് ഉഅപയോഗിച്ചിരിക്കുന്നത്. ഡിസ്ച്ചാർജ്ജിന്റെ സമയത്തെ വോൾട്ടേജ് പ്രായോഗികമായി 1.35 വോൾട്ടിൽ സ്ഥിരമായി നിലനിൽക്കുന്നു. ഇതേ വലിപ്പമുള്ള സിങ്ക്- കാർബൺ ബാറ്ററിയേക്കാൾ ഇതിന്റെ കപ്പാസിറ്റി വളരെ കൂടുതലാണ്. വാച്ചുകൾ, ശ്രവണസഹായികൾ, കാമറകൾ, കാൽക്കുലേറ്ററുകൾ എന്നിവയിൽ മെർക്കുറി ബാറ്ററികൾ ബട്ടൺ സെല്ലിന്റെ രൂപത്തിൽ ഉപയോഗിക്കുന്നു. വലിപ്പമുള്ള ബാറ്ററികൾ മറ്റ് ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നു.

Mercury battery "РЦ-53М", Russian manufactured in 1989

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു ശേഷവും കയ്യിൽ കൊണ്ടു നടക്കാവുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ മെർക്കുറി കൊണ്ട് നിർമ്മിച്ച ബാറ്ററികൾ ജനപ്രിയമായ വൈദ്യുതസ്രോതസ്സായി മാറി. മെർക്കുറിയുടെ സാന്നിധ്യം മൂലവും അതിന്റെ നിർമ്മാർജ്ജനത്തിൽ പരിസ്ഥിതിയെപ്പറ്റിയുള്ള ഉൽഖണ്ഡയും കാരണം അനേകം രാജ്യങ്ങളിൽ ഇപ്പോൾ മെർക്കുറി ബാറ്ററികളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. ANSI ഉം IEC ഉം എന്നിവർ മെർക്കുറി ബാറ്ററികളുടെ സ്റ്റാൻഡേർഡുകൾ പിൻവലിച്ചു.

ചരിത്രം

തിരുത്തുക

മെർക്കുറി ഓക്സൈഡ്- സിങ്ക് സിസ്റ്റത്തെക്കുറിച്ച് 100 വർഷങ്ങൾക്കു മുൻപു തന്നെ അറിയാം. [1] മെറ്റൽ ഡിറ്റക്റ്റർ, വോക്കി- ടോക്കി പോലെയുള്ള സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി സാമുവൽ റുബെൻ സംതുലിതമായ മെർക്കുറി സെൽ വികസിപ്പിക്കുന്നതുനു മുൻപ് 1942 വരെ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. [2]

ഇതും കാണുക

തിരുത്തുക
  1. C. L. Clarke, US Patent 298175, 1884.
  2. David Linden, Thomas B. Reddy (ed). Handbook Of Batteries 3rd Edition. McGraw-Hill, New York, 2002 ISBN 0-07-135978-8, chapter 11.
"https://ml.wikipedia.org/w/index.php?title=മെർക്കുറി_ബാറ്ററി&oldid=3386816" എന്ന താളിൽനിന്ന് ശേഖരിച്ചത്