ഓർമ്മ

(Memory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എല്ലാ ജന്തുക്കൾക്കും ബാഹ്യമായും ആന്തരികമായും ആയ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാനത്തെ സൂക്ഷിച്ചുവയ്ക്കുവാൻ കഴിയും. ഇങ്ങനെ വിവരങ്ങൾ സൂക്ഷിച്ചശേഷം ആവശ്യാനുസരണം ബോധതലത്തിലേയ്ക്ക വിജ്ഞാനത്തെ ആനയിക്കാനുള്ള കഴിവാണ് ഓർമ

ഓർമ്മവയ്ക്കലിലെ ഘട്ടങ്ങൾ

തിരുത്തുക
  • എൻകോഡിംഗ്: ജ്ഞാനേന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളെ മനുഷ്യമസ്തിഷ്കത്തിനനുരൂപമായ രാസവിവരമാക്കി മാറ്റുന്ന പ്രക്രിയയാണിത്.
  • ശേഖരണം: നവീകരിക്കപ്പെട്ട രാസവിവരത്തെ സ്ഥിരമായോ താത്കാലികമായോ ശേഖരിച്ചു വയ്ക്കുക വഴി പിന്നീട് ഓർമ്മിക്കുവാൻ സഹായിക്കും.
  • റിട്രീവൽ: ശേഖരിക്കപ്പെട്ട വിവരത്തെ ഓർമ്മയിലെത്തിക്കുന്ന പ്രക്രിയ.ഇതിനെ നാലായും തിരിക്കാം

1.മനസ്സിലാക്കൽ: പഠിക്കുക എന്നും ഇതിനെ അർത്ഥമാക്കുന്നു. 2.കൈവശപ്പെടുത്തൽ: മനസ്സിലാക്കിയ കാര്യത്തിനെ ഓർമയിൽ സൂക്ഷിക്കുന്ന ഘട്ടം. 3.ഓർമിക്കൽ: ഓർമയിൽ സൂക്ഷിച്ച കാര്യങ്ങളെ തിരിച്ചറിയിക്കുന്ന ഘട്ടം. 4.തിരിച്ച് വിളിക്കൽ: തിരിച്ചറിഞ്ഞ കാര്യങ്ങളെ ഓർമയിൽ കൊണ്ടുവരുന്ന ഘട്ടം.

വിവിധതരം ഓർമ്മകൾ

തിരുത്തുക

ഓർമ്മകളെ പല തരത്തിൽ തരംതിരിക്കാം.[1]

സംവേദ ഓർമ്മ

തിരുത്തുക

ഇന്ദ്രിയപരമായ ഓർമ്മയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു. ഹസ്സുകാലസ്മരണയിലേക്ക് മാറ്റപ്പെട്ടില്ല എങ്കിൽ നിലനിന്ന ശേഷം അപ്രത്യക്ഷമാകുന്നു.ഇത്തരം ഓർമ്മ മൂന്നു മുതൽ നാലു സെക്കൻഡ് മാത്രം നിലനിൽക്കുന്നു.[2]

താൽക്കാലിക ഓർമ്മ

തിരുത്തുക

കുറച്ചു കാര്യങ്ങൾ കുറഞ്ഞ സമയത്തേക്ക് ഹസ്വകാല ഓർമ്മയിൽ സൂക്ഷിക്കുവാൻ കഴിയുന്നു. ഒരു പ്രത്യേക സമയത്ത് ബോധം മനസ്സിൽ ഉള്ള കാര്യങ്ങളാണിത്. ഹസ്സകാല ഓർമ്മയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ദീർഘകാല ഓർമ്മയിലേക്ക് മാറ്റിയില്ലെങ്കിൽ മറവിൽ സംഭവിക്കുന്നു. ഇത് 30 സെക്കൻഡ് വരെ തങ്ങിനിൽക്കാൻ ഇടയുണ്ട്. ക്ലാസിൽ നോട്ട് കുറിക്കുക ആവർത്തിച്ചു ചൊല്ലുക വീണ്ടും പ്രവർത്തിക്കുക തുടങ്ങിയവർ ഹ്രസ്വകാല ഓർമ്മയെ ഉദ്ദീപിപ്പിക്കാനും ദീർഘകാല ഓർമ്മയായി മാറ്റാനും സഹായിക്കുന്നു.[3]

സ്ഥിരഓർമ്മ

തിരുത്തുക

കൂടുതൽ വിവരങ്ങൾ ദീർഘകാലം ഓർത്തുവയ്ക്കാൻ ദീർഘകാല ഓർമ്മ നമ്മെ സഹായിക്കുന്നു. ദീർഘകാല ഓർമ്മ മസ്തിഷ്കത്തിൽ ഘടനാപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനാൽ സ്ഥിരമാണ്. മസ്തിഷ്കത്തിൽ നാഡീവ്യൂഹത്തിലെ സിനാപ്സുകളിൽ ആണ് രാസമാറ്റം അല്ലെങ്കിൽ ഊർജ്ജമാറ്റം സൃഷ്ടിക്കപ്പെടുന്നത്. ഓർമ്മകളുടെ സൂക്ഷിപ്പ് കേന്ദ്രമായി ദീർഘകാല ഓർമ്മയെ പരിഗണിക്കുന്നു. അതായത് ധാരാളം കാര്യങ്ങളെ ഒരുമിച്ചു വായിക്കാനും ആവശ്യമായ സമയത്ത് ഉപയോഗിക്കാനും ദീർഘകാല ഓർമ്മ സഹായിക്കുന്നു. ഇത്തരം സവിശേഷതകൾ ഉൾക്കൊണ്ടാണ് ദീർഘകാല ഓർമ്മയെ നമ്മുടെ നല്ല സുഹൃത്തായി കണക്കാക്കി വരുന്നത്.[4]

ദീർഘകാല ഓർമ്മ തന്നെ മൂന്ന് രീതിയിൽ ഉണ്ട്

1. സംഭവപരമായ ഓർമ്മ ( episodic memory )

തിരുത്തുക

ഇത് ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും വ്യക്തിപരമായ സംഭവങ്ങളും ഓർമ്മിപ്പിക്കുന്നതാണ് ഇങ്ങനെയുള്ള ജീവിതകാലം മുഴുവൻ ഓർമ്മിച്ചു വയ്ക്കാനും വിശദീകരിക്കാനും ആ വ്യക്തിക്ക് കഴിയും ഈ രീതി ഉപയോഗിച്ച് കുട്ടികൾക്ക് അവരുടെ പഠനപ്രക്രിയയിലെ പ്രധാന സംഭവങ്ങളെ വിശദീകരിക്കാൻ കഴിയും. പഠന പ്രവർത്തനം വൈകാരിക അനുഭവമായി മാറുമ്പോൾ പാഠ്യ വസ്തു സംഭവപരമായ ഓർമ്മയായി പരിഗണിക്കുകയും ദീർഘകാല ഓർമ്മയിൽ നിലനിൽക്കുകയും ചെയ്യുന്നു.

2. അർഥപരമായ ഓർമ്മ ( sematic memory)

തിരുത്തുക

പുനരുപയോഗിക്കുന്നതിന് വേണ്ടി ആവശ്യമായ വിവരങ്ങൾ,പദങ്ങൾ, ആശയങ്ങൾ, സൂത്രവാക്യങ്ങൾ തുടങ്ങിയവ ഓർത്തുവയ്ക്കുന്നതാണ് അർഥപരമായ ഓർമ്മ.

തിരുത്തുക

3 പ്രക്രിയപരമായ ഓർമ ( procedural memory )

തിരുത്തുക

വിവിധ നൈഭൂമികളുമായി ബന്ധപ്പെട്ട ഓർമ്മകളാണ് ഇതിൽപ്പെടുന്നത് പൊതുവേ പ്രവർത്തിച്ചു പഠിക്കുന്നവയാണ് പ്രക്രിയപരമായ ഓർമ്മയിൽ വരുന്നത് സംഗീത ഉപകരണങ്ങളുടെ ഉപയോഗം നീന്തൽ സൈക്കിൾ ചവിട്ടാനുള്ള കഴിവ് എന്നിവ ഉദാഹരണങ്ങളാണ്.


  1. www.human-memory.net/types.html
  2. വിദ്യാഭ്യാസ മനശാസ്ത്രം പഠനവും പഠനപ്രക്രിയയും.
  3. വിദ്യാഭ്യാസ മനശാസ്ത്രം പഠനവും പഠനപ്രക്രിയയും.
  4. വിദ്യാഭ്യാസ മനശാസ്ത്രം പഠനവും പഠനപ്രക്രിയയും.
"https://ml.wikipedia.org/w/index.php?title=ഓർമ്മ&oldid=4096272" എന്ന താളിൽനിന്ന് ശേഖരിച്ചത്