ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം

കേരളത്തിലെ ആദ്യ മെഡൽ കോളേജ്
(Medical college, Trivandrum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലാണ്. 1951-ൽ ആരംഭിച്ച ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത് ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവാണ്. കേരളത്തിലെ ആദ്യത്തേതും ഏറ്റവും പ്രാധാന്യമേറിയതുമായ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമാണിത്. ദക്ഷിണേന്ധ്യയിൽ ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇപ്പോൾ ദേശീയ വൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് പദവിയിലേക്ക് കേന്ദ്രസർക്കാർ മെഡിക്കൽ കോളേജിനെ ഉയർത്തിയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ക്യാമ്പസിൽ മെഡിക്കൽ കോളേജും ആശുപത്രിയും കൂടാതെ നഴ്സിങ് കോളേജ്, റീജിയണൽ ക്യാൻസർ സെന്റർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത്‌ സയൻസസ് സ്റ്റഡീസ്, ദന്തൽ കോളേജ്, ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, പ്രിയദർശിനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഫാർമസി കോളേജ് എന്നിവയും സ്ഥിതി ചെയ്യുന്നു.

Government Medical College, Trivandrum
തരംControlled by Government of Kerala. Exams are held by University of Kerala, Thiruvananthapuram, Kerala, India
സ്ഥാപിതം1951
പ്രധാനാദ്ധ്യാപക(ൻ)Prof. Ramdas Pisharady
മേൽവിലാസംGovernment Medical College, Thiruvananthapuram, Kerala. PIN - 695 011, Thiruvananthapuram, Kerala, ഇന്ത്യIndia
കായിക വിളിപ്പേര്TMC
അഫിലിയേഷനുകൾIndian Medical Council
വെബ്‌സൈറ്റ്http://www.govtmedicalcollegetvm.net


തിരുവനന്തപുരം നഗരത്തിൽ സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മീ. അകലെ ഉള്ളൂർ-കുമാരപുരം റോഡിന്റെ പടിഞ്ഞാറു വശത്താണു കോളേജ് സ്ഥിതി ചെയ്യുന്നത്. 139 ഏക്കറുകളിലായി പരന്നു കിടക്കുന്ന ക്യാമ്പസ് നഗരത്തിന്റെ വടക്ക്-പടിഞ്ഞാറു ദിശയിലായി പാടങ്ങളാലും നാളികേരത്തോപ്പുകളാലും ചുറ്റപെട്ടു കിടക്കുന്നു.

ചരിത്രം

തിരുത്തുക

1948ൽ തിരുവിതാംകൂർ സർക്കാർ കേരളത്തിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനു ഒരു കമ്മിറ്റിയെ നിയോഗിച്ചു. അതേ വർഷം ഒക്ടോബറിൽ തന്നെ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് പ്രകാരം ഡോ. സി.ഒ. കരുണാകരനെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തി കോളേജ് തുടങ്ങുവാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ മേൽനോട്ടം ബോംബേയിലെ ജെ.എ റിച്ചിയെയും ഏൽപ്പിച്ചു.

1950 ജനുവരി 26നു തിരു-കൊച്ചി രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മെഡിക്കൽ കോളജ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു. 1951ൽ തന്നെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു. 1951 നവംബർ 27നു കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം ജവഹർലാൽ നെഹ്രു നിർവഹിച്ചു. ആശുപത്രിയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റും അദ്ദേഹം തന്നെയായിരുന്നു. 1952 ജനുവരിയിൽ ശ്രീമതി രാജ്കുമാരി അമൃത്കൗർ കുട്ടികൾക്കും അമ്മമാർക്കും വേണ്ടിയുള്ള അവിട്ടം തിരുനാൾ ആശുപത്രിയുടെ ഉദ്ഘാടനവും നിർവഹിച്ചു. 1952ൽ പുരുഷന്മാരുടെ ഹോസ്റ്റലും ഒരു വർഷതിനു ശേഷം സ്ത്രീകളുടെ ഹോസ്റ്റലും പ്രവർത്തനം ആരംഭിച്ചു. 1954ൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉദ്ഘാടനം നെഹ്രു തന്നെ നിർവഹിക്കുകയുണ്ടായി.

ഉദ്ഘാടകൻ തന്നെ ആദ്യ ചികിത്സ തേടിയ കഥ

തിരുത്തുക

മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിനെത്തിയ ജവഹർലാൽ നെഹ്റുവായിരുന്നു ആശുപത്രിയിലെ ആദ്യരോഗിയും. ഉദ്ഘാടനത്തിന് എത്തിയപ്പോൾ ചുറ്റും കൂടിനിന്ന ആളുകളെ കൈവീശിക്കാണിക്കുന്നതിനിടെ സുരക്ഷയ്ക്കായി തീർത്ത കമ്പിവേലിയിൽ കുടുങ്ങി നെഹ്റുവിന്റെ കൈമുറിഞ്ഞു . തുടർന്ന് ആദ്യത്തെ ഒ.പി നെഹ്റുവിന്റെ പേരിലെടുത്ത് ഉടൻ ഡോ.കേശവൻനായരുടെ നേതൃത്വത്തിലുള്ള സംഘം മുറിവ് തുന്നിക്കെട്ടുകയായിരുന്നു .

മറ്റ് വസ്തുക്കൾ

തിരുത്തുക

1954ൽ സേതു ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യ്ത നഴ്സിങ് സ്കൂൾ 1963ൽ നഴ്സിങ് കോളേജായി ഉയർത്തി. 1958ൽ ആരംഭിച്ച ക്യാൻസർ ബ്ലോക്ക് രണ്ട് ദശകങ്ങൾക്കു ശേഷം ദക്ഷിണേൻഡ്യയിലെ ജനങ്ങൾക്കു വേണ്ടിയുള്ള ക്യാൻസർ സെന്ററായി ഉയർത്തി. 1959ൽ ദന്തൽ കോഴ്സും ആദ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സും ആരംഭിച്ചു. അറുപതുകളിൽ തുടങ്ങിയ ലിംബ് ഫിറ്റിങ്ങ് സെൻടർ, കണ്ണാശുപത്രി, മാനസിക ആരോഗ്യ കേന്ദ്രം എന്നിവ പിന്നീട് കോളേജിനു കീഴിലാക്കി. പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര, ഫാർമസി കോളേജ്, രജത ജൂബിലീ ഹാൾ, മറ്റു ഹോസ്റ്റ്ലുകൾ എന്നിവ പിന്നീട് കൂട്ടിച്ചേർക്കുകയാണുണ്ടായത്.

കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ മെഡിക്കൽ വിദ്യാഭ്യാസം കേരള സർവകലാശാലയുടെ കീഴിലാണു. 2010 മുതൽ ഘട്ടം ഘട്ടമയി ഇതു കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്`. 2011ൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓ.പി ബ്ലോക്കും പ്രധാനമന്ത്രി ആരോഗ്യ പദ്ധതിക്കു കീഴിൽ 253 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി വിഭാഗവും ആരംഭിക്കുകയുണ്ടായി.

പ്രിൻസിപ്പൽ ഡോ.അജയകുമാറിനാണ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഭരണച്ചുമതല. മെഡിക്കൽ കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളും യൂണിറ്റുകളും ചുവടെ ചേർക്കുന്നു.

മെഡിക്കൽ കോളേജ്

തിരുത്തുക

250 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന എം.ബി.ബി.എസ് കോഴ്സിനു പുറമെ 22 സ്പെഷ്യൽറ്റികളും, 10 സൂപ്പർ സ്പെഷ്യൽറ്റികളും ഇവിടെ പ്രവർത്തിക്കുന്നു. കേരള ആരോഗ്യ സർവകലാശാലയാണു്‍‍ കോഴ്സ് ഘടന തീരുമാനിക്കുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രി

തിരുത്തുക

തെക്കൻ കേരളത്തിലെ പ്രമുഖവൈദ്യ ശുശ്രൂഷാ സ്ഥാപനമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കു പുറമെ അതിർത്തിക്കടുത്തുള്ള തമിഴ്നാട്ടിലെ ജില്ലകൾക്കും പ്രധാന ആശ്രയമാണ്. ആശുപത്രിയുടെ ഭാഗമായി പ്രധാന ബ്ലോക്ക്, ഔട്ട് പേഷ്യന്റ് ബ്ലോക്ക്, ട്രോമ കെയർ, സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്, പേവാർഡ് എന്നിവ പ്രവർത്തിക്കുന്നു. 3000ത്തിലധികം കിടക്കകളുള്ള ആശുപത്രി വർഷം തോറും 800000 രോഗികൾക്ക് ഇൻ പേഷ്യന്റ് സേവനവും 75,00,000 രോഗികളെ ഒ.പിയിലും ചികിത്സിക്കുന്നു.

ശ്രീ അവിട്ടം തിരുനാൾ ആശുപത്രി

തിരുത്തുക

12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും അമ്മമാർക്കും വേണ്ടിയുള്ള ആശുപത്രി ചെറുപ്പത്തിലെ തീപ്പെട്ട രാജകുമാരന്റെ ഓർമ്മയ്ക്കായി രാജകുടുംബം ആരംഭിച്ചതാണ്. ശിശുരോഗ വിഭാഗത്തിനും ഒബ്സ്റ്റെട്രിക്സ്-ഗൈനക്കോളജി വിഭാഗത്തിനും പുറമെ കുട്ടികളുടെ സുപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി

തിരുത്തുക

1906ൽ തുടങ്ങിയ സർക്കാർ കണ്ണാശുപത്രി 1995ൽ സ്വയംഭരണാവകാശമുള്ള പ്രാദേശിക ഇൻസ്റ്റിറ്റ്യൂട്ടായി കേന്ദ്രസർക്കാർ ഉയർത്തി. ഒഫ്താൽമോളജി പിജി കോഴ്സുകൾക്കു പുറമെ ഒപ്ടോമെട്രി കോഴ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.

സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്

തിരുത്തുക

6 സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ 40 ഐസിയൂ കിടക്കകളും, 25 ഹൈകെയർ കിടക്കകളും, 8 മോഡുലർ തിയേറ്ററുകളിലുമായി ശുശ്രൂഷ നടത്തുന്നു.

ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ

തിരുത്തുക

ശിശുക്കളുടെ മാനസികവികാസം, വിദ്യാഭ്യാസം, വിവാഹപൂർവ്വ കൗൺസിലിങ്ങ് എന്നിവയാണു ഈ സ്വയംഭരണ സ്ഥാപനത്തിൽ നൽകി വരുന്ന സേവനങ്ങൾ.

മാനസിക ആരോഗ്യ കേന്ദ്രം

തിരുത്തുക

ഊളമ്പാറയിൽ പ്രവർത്തിക്കുന്ന 150 കിടക്കകളുള്ള ഈ സ്ഥാപനം ഇൻഡ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മാനസിക ആരോഗ്യ സ്ഥാപനമാണു.

ഗവണ്മെന്റ് ചെസ്റ്റ് ഹോസ്പിറ്റൽ

തിരുത്തുക

ക്ഷയരോഗികളെ മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ച ഈ ആശുപത്രി പിന്നീട് റെസ്പിറേറ്ററി മെഡിസിനു കീഴിലായി ഇപ്പോൾ സേവനം നൽകി വരുന്നു.

റീജിയണൽ ലിംബ് ഫിറ്റിങ്ങ് സെന്റർ

തിരുത്തുക

1975ൽ ആരംഭിച്ച ഈ സെന്റർ വികലാംഗരുടെ സേവനത്തിനായി പ്രവർത്തിക്കുന്നു. ഇൻഡ്യയിലെ 8 പ്രാദേശിക സെന്ററുകളിൽ ഒന്നാണിത്.

ഇവയ്ക്ക് പുറമെ ഫാർമസി കോളേജ്, നഴ്സിങ്ങ് കോളേജ്, പ്രിയദർശിനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വിവരാന്വേഷണ സെന്റർ, പാങ്ങാപ്പാറ ഹെൽത്ത് യൂണിറ്റ്, സെന്റ്രൽ ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു.

കോഴ്സുകൾ

തിരുത്തുക
  • എം.ബി.ബി.എസ് (250 MBBS സീറ്റുകൾ പ്രതിവർഷം)
  • എം.ഡി/ എം.എസ് (23 വിഭാഗങ്ങളിലായി 83 സീറ്റുകൾ)
  • ഡി.എം/എം.സി.എച് (10 വിഭാഗങ്ങളിലായി 18 സീറ്റുകൾ)
  • ഡിപ്ലോമ (71 സീറ്റുകൾ)
  • ബി.എസ്.സീ ഒപ്ടോമെട്രി (20 സീറ്റുകൾ)
  • ബി.ഫാം (28 സീറ്റുകൾ)
  • ബി.എസ്,സീ നഴ്സിങ് (60 സീറ്റുകൾ)
  • ബി.എസ്.സീ എം.എൽ.ടി (28 സീറ്റുകൾ)
  • എം.എസ്.സീ നഴ്സിങ്
  • എം.ഫാം (10 സീറ്റുകൾ)
  • എം.ഫിൽ (ക്ലിനിക്കൽ എപിഡെമിയോളജി)
  • എം.എസ്.സീ (മെഡിക്കൽ ഫിസിക്സ്)

നേട്ടങ്ങൾ കേരള യൂണിവേഴ്സിറ്റി ഹെൽത്തു സയൻസ് കലോത്സവം ചാമ്പ്യന്മാരായി ഹാട്രിക്ക് തിളക്കത്തോടെ MBBS സ്റ്റുഡന്റസ് ആയ അനുഷ്ക രുദ്ര വർമ്മ.എ.വി യുടെ നേതൃത്വത്തിലുള്ള കോളേജ് ടീം ചാമ്പ്യൻസ് ആയി

തിരുത്തുക

ലോകമൊട്ടാകെ മാതൃകരള മോഡലിനു ചുക്കാൻ പിടിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജാണ്. വികസിത രാജ്യങ്ങൾക്ക് തുല്യമായി കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഉയർത്തിയത് ഇവിടെ തുടക്കം കുറിച്ച ആതുരശുശ്രൂഷാസേവനമാണ്. ഈ നേട്ടങ്ങൾ കണക്കിലെടുത്താണ് ഇതിനെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്താൻ തീരുമാനിച്ചത്.

ഇൻഡ്യ ടുഡേ ഗ്രൂപ്പ് നടത്തിയ സർവേയിൽ ഇൻഡ്യയിലെ ആദ്യ 25 മെഡിക്കൽ കോളേജുകളുടെ പട്ടികയിൽ 21-ആം സ്ഥാനമാണു തിരുവനന്തപുരത്തിനു നൽകിയത്.

ഡോ. എൻ. സതിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ എസ്.എ.ടി മിക്സ് കുട്ടികളിലെ പോഷകാഹാരക്കുറവിനു രാജ്യമാകെ അംഗീകരിച്ച ചെലവുകുറഞ്ഞ മാർഗ്ഗമാണു. സി.ഡി.സി രൂപം നൽകിയ തിരുവനന്തപുരം ഡെവലപ്മെന്റ് ചാർട്ട് കുട്ടികളുടെ മാനസിക-ശാരീരിക വികസനം അളക്കാനുള്ള ഒരു ചാർട്ടാണു.

ദേശീയ നോളേജ് നെറ്റ്വ്വർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണു തിരുവനന്തപുരം മെഡിക്കൽ കോളേജ്.