മെയ്‌ഫ്ലവർ

17-ാം നൂറ്റാണ്ടിലെ പ്രശസ്തമായ കപ്പൽ
(Mayflower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെയ്‌ഫ്ലവർ 1620 ൽ ഇംഗ്ലണ്ടിലെ പ്ലിമൗത്തിൽ നിന്ന് പുതിയ ലോകത്തേക്ക് പിൽഗ്രിംസ് എന്നറിയപ്പെടുന്ന ആദ്യത്തെ ഇംഗ്ലീഷ് പ്യൂരിറ്റൻസിനെ എത്തിച്ച ഒരു ഇംഗ്ലീഷ് കപ്പലായിരുന്നു.[2] 102 യാത്രക്കാരും 30 ഓളം കപ്പൽ ജോലിക്കാരുമുണ്ടായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നുവെങ്കിലും കൃത്യമായ എണ്ണം അജ്ഞാതമാണ്.[3] അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൽ ഈ കപ്പൽ ഒരു സാംസ്കാരിക ചിഹ്നമായി മാറിയിരിക്കുന്നു. കപ്പൽ പുറപ്പെട്ട് പ്ലിമൗത്ത് കോളനി സ്ഥാപിക്കുന്നതിന് മുമ്പായി, ഓരോ അംഗവും സമൂഹത്തിന്റെ ക്ഷേമത്തിനായി സംഭാവന ചെയ്യുമെന്നു പ്രഖ്യാപിക്കുന്നതും ജനാധിപത്യത്തിന്റെ അടിസ്ഥാന രൂപത്തെ സ്ഥാപിക്കുന്നതുമായ മെയ്‌ഫ്‌ളവർ കോംപാക്റ്റ് എന്ന ഒരു പ്രമാണത്തിൽ തീർത്ഥാടകർ ഒപ്പുവച്ചിരുന്നു.[4] മെയ്‌ഫ്ലവർ എന്ന പേരുള്ള രണ്ടാമതൊരു കപ്പൽ ലണ്ടനിൽനിന്ന് മസാച്യുസെറ്റ്സിലെ പ്ലിമൗത്തിലേക്ക് പലതവണ യാത്രക്കാരെ എത്തിച്ചിരുന്നു.

Mayflower in Plymouth Harbor by William Halsall (1882)
Name: Mayflower
Namesake: Crataegus monogyna (may)[1]
Owner: Christopher Jones (¼ of the ship)
Maiden voyage: Before 1609
Out of service: 1622–1624
Fate: most likely taken apart by Rotherhithe shipbreaker c. 1624.
General characteristics
Class and type:Dutch cargo fluyt
Tonnage:180 tons +
Length:c. 80–90 ft (24–27.5 m) on deck, 100–110 ft (30–33.5 m) overall.
Decks:Around 4
Capacity:Unknown, but carried c. 135 people to Plymouth Colony
  1. Angier, Bradford (July 29, 2008). "Field Guide to Medicinal Wild Plants". Stackpole Books – via Google Books.
  2. Folsom, George. et al. Historical Magazine: and Notes and Queries Concerning the Antiquities, History, and Biography of America. (C. B. Richardson, 1867) page 277
  3. Johnson 2006, പുറം. 33.
  4. Bertrand Brown, 'To Celebrate the 300th Anniversary of America's Origin', The Journal of Education", Vol. 92, No. 6 (Trustees of Boston University, August 1920), p. 151
"https://ml.wikipedia.org/w/index.php?title=മെയ്‌ഫ്ലവർ&oldid=4075165" എന്ന താളിൽനിന്ന് ശേഖരിച്ചത്