മയാസുരൻ

(Mayasura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കശ്യപ പ്രജാപതിയുടെ പുത്രനും ദാനവ രാജാവുമായിരുന്നു മയൻ. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവന്മാരുടെയും അസുരൻമാരുടെയും ശില്പിയുമാണ്. മയന്റെ സൃഷ്ടിയിൽ ത്രിപുരങ്ങൾ, രാജ്യസഭകൾ, വിമാനങ്ങൾ, പൂന്തോട്ടങ്ങൾ, ശക്തിയേറിയ ആയുധങ്ങൾ എന്നിവ ചിലത് മാത്രം. ഇദ്ദേഹം അസുരന്മാരുടെ വിശ്വകർമ്മാവ് എന്നറിയപ്പെടുന്നു.

മയാസുരൻ
Maya
Krishna requests Mayasura build a palace for the Pandavas
King of Kamyaka
മുൻഗാമി Takshaka
ജീവിതപങ്കാളി Hema
മക്കൾ
Mandodari (foster daughter)
പിതാവ് Kashyapa
മാതാവ് Danu

മയ സൃഷ്ടികൾ

തിരുത്തുക

മയന്റെ ഏറ്റവും പ്രധാന സൃഷ്ടിയാണ് മയസഭ. യുധിഷ്ഠിരന് വേണ്ടിയാണ് അത് ഉണ്ടാക്കിയത്.പ്രശസ്തമായ "വൃഷപർവ്വ സഭ" നിർമ്മിച്ച ശേഷം ബാക്കി വന്നവ കൊണ്ട് നിർമ്മിച്ചതാണ്‌ മയ സഭ. ഒരിക്കൽ ഖാണ്ഡവവനത്തിൽ വെച്ച് തന്നെ വധിക്കാൻ ശ്രമിച്ച ശ്രീ കൃഷ്ണനിൽ നിന്നും രക്ഷിച്ച അർജുനന്‌ ഈ സഭ മയൻ "ഖാണ്ഡവപ്രസ്ഥം" എന്ന പേരിൽ സമ്മാനമായി നൽകി.

മയൻ സൃഷ്ടിച്ച പ്രശസ്തങ്ങളായ പൂന്തോട്ടങ്ങൾ ആണ് നന്ദാവനം, ചൈത്രരഥം (അളകപുരി), ഖാണ്ഡവവനം, വൃന്ദാവനം മുതലായവ. മയന് നിർമ്മിച്ച പ്രശസ്ത വിമാനങ്ങൾ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം. ഇതിൽ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിർമ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന് (ശിശുപാലന്റെ അനുജൻ) വേണ്ടിയാണ് ഇരുമ്പിൽ നിർമ്മിച്ചത്.

മയന്റെ ഭാര്യയാണ് ഹേമ. മണ്ഡോദരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കൾ. മണ്ഡോദരിയെ രാക്ഷസ മഹാരാജാവ് രാവണൻ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജൻ ബാലി വധിച്ചു. മയന്റെ രണ്ടാം ഭാര്യയിൽ വ്യോമന് എന്ന പുത്രൻ ഉണ്ടായിരുന്നു. ശിബി മഹാരാജവിന്റെ മകളായ ചന്ദ്രമതിയെ വളർത്തിയതും രാജാ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തതും മയനാണ്.

കുറിപ്പുകൾ

തിരുത്തുക
  • വിഷ്ണു പുരാണത്തിൽ മയൻ വിപ്രചിത്തിന്റെ മകൻ ആണ്‌.
  • ബ്രഹ്മാവിന്റെ ചെറു മകനായ കശ്യപ പ്രജാപതിയുടെ ഭാര്യമാരിൽ അദിതി, ദിതി, ദനു എന്നിവരിൽ ദനുവിന്റെ മകനാണ്‌ മയൻ.(ദനുവിന്റെ മക്കൾ ദാനവർ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരിൽ പ്രമുഖനാണ്‌ മയൻ). കുട്ടിക്കാലത്തു തന്നെ തപസിരുന്ന് മയൻ ബ്രഹ്മാവിൽ നിന്നും പ്രശസ്തനായ ശില്പി ആകുവാനുള്ള വരം നേടിയിരുന്നു.
  • ചിലയിടങ്ങളിൽ വിശ്വകർമ്മാവിന്റെ അവതാരമാണ്‌ മയൻ.
  • ശിവ ഭക്തനായിരുന്ന മയനും ഹേമയും ഒരു പെൺകുട്ടിക്കു വേണ്ടി വ്രതം നോക്കിയപ്പോൾ മനസ്സലിഞ്ഞ പരമശിവൻ നൽകിയതാണ്‌ മണ്ഡോദരിയെ.
  • Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മയാസുരൻ&oldid=3912581" എന്ന താളിൽനിന്ന് ശേഖരിച്ചത്