മെയ് ബ്രിറ്റ്

സ്വീഡിഷ് നടി
(May Britt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെയ് ബ്രിറ്റ് (ജനനം 22 മാർച്ച് 1934) ഒരു സ്വീഡിഷ് നടിയാണ്. 1950 കളി‍ൽ ഇറ്റലിയിലും പിന്നീട് യു.എസിലുമായി കുറച്ചുകാലം രംഗത്തുണ്ടായിരുന്നു. അതിനുശേഷം 1960 മുതൽ 1968 വരെയുള്ള കാലയളവിൽ അമേരിക്കൻ നടനായ സാമ്മി ഡേവിസുമായി വിവാഹബന്ധത്തിലിരിക്കുന്ന അഭിനയലോകത്തുനിന്ന് അവർ തൽക്കാലം മാറിനിന്നു.

മെയ് ബ്രിറ്റ്
May Britt 1960s2.jpg
Britt in the 1960s
ജനനം
Maybritt Wilkens

(1934-03-22) 22 മാർച്ച് 1934  (88 വയസ്സ്)
തൊഴിൽActress
സജീവ കാലം1952–1988
ജീവിതപങ്കാളി(കൾ)
  • Edwin Gregson
  • (1958–1959)
  • Sammy Davis, Jr.
  • (1960–1968)
  • Lennart Ringquist
  • (m. 1993 d. 2017)
കുട്ടികൾTracey (b. 1961)
adopted Mark Sidney Davis (b. 1960)
Jeff (b. 1963)

യഥാർത്ഥത്തിൽ മെയ് ബ്രിറ്റ് വിൽക്കെൻസ് എന്നറിയപ്പെട്ടിരുന്ന അവരെ 1951 ൽ രണ്ട് ഇറ്റാലിയൻ സിനിമാ നിർമ്മാതാക്കളായ കാർലോ പോണ്ടി, മരിയോ സോൾഡിറ്റി എന്നിവർ തങ്ങളുടെ പുതിയ ചിത്രത്തിൽ ഒരു ടീനേജുകാരിയെ അന്വേഷിച്ചു നടക്കുന്നതിനിടയിൽ കണ്ടെത്തുകയായിരുന്നു. അക്കാലത്ത് അവർ സ്റ്റോക്ക്ഹോമിലെ ഒരു ഫോട്ടോഗ്രാഫറുടെ അസിസ്റ്റൻറായി ജോലി ചെയ്യുകയായിരുന്നു.  സിനിമാനിർമ്മാതാക്കൾ സ്റ്റുഡിയോയിലെത്തി മോഡലുകളുടെ ഫോട്ടാകൾ കാണുകയും പിന്നീട് മെയ് ബ്രിറ്റിനെ നേരിട്ടുകണ്ട് തങ്ങളുടെ പുതിയ ചിത്രമായ “ജോലാൻഡ, ദ ഡോട്ടർ ഓഫ് ദ ബ്ലാക്ക് കോർസയർ” എന്ന ചിത്രത്തിലെ ജൊലാൻഡയുടെ റോളിന് അനുയോജ്യമായ മോഡലിനെ മെയ് ബ്രിറ്റിൽ കണ്ടെത്തുകയും ചെയ്തു. അവർ ഈ വാഗ്ദാനം സ്വീകരിക്കുകയും റോമിലേയ്ക്ക് താമസം മാറുകയും ചെയ്തു. 1952 ൽ ആദ്യമായി മെയ് ബ്രിറ്റ് സിനിമാഭിനയം തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ അനേകം അവസരങ്ങൾ അവരെ തേടിയെത്തി. 1950 ൽ ട്വൻറിയത്ത് സെഞ്ചുറി ഫോക്സുമായുള്ള കരാർ ഒപ്പിട്ടതിനുശേഷം ബ്രിറ്റ് ഹോളിവുഡിലേയ്ക്കു താമസം മാറ്റി. വാർ ആൻറ് പീസ് (1956), മർലിൻ ബ്രാൻഡോ, മോണ്ട്ഗോമറി ക്ലിഫ് എന്നിവരോടൊപ്പം “ദ യങ്ങ് ലയണ്സ്” (1958), റോബർട്ട് മിറ്റ്ച്ചും, റോബർട്ട് വാഗ്നർ എന്നിവരോടൊപ്പം “ദ ഹണ്ടേർസ്” (1958) മർഡർ (1960), ദ ബ്ലൂ എയ്ഞ്ചൽ” എന്നിവ അവരുടെ ഏതാനും പ്രധാന ചിത്രങ്ങളാണ്.  

ജീവിതരേഖതിരുത്തുക

റഫറൻസുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മെയ്_ബ്രിറ്റ്&oldid=3313562" എന്ന താളിൽനിന്ന് ശേഖരിച്ചത്