ദ്രവ്യം

പിണ്ഡമുള്ളതും ഉൾക്കൊള്ളാനായി ഒരു സ്ഥലം ആവശ്യമുള്ളതുമായത്. വിശ്രമ പിണ്ഡവും വ്യാപ്തിയും ഉള്ള
(Matter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിണ്ഡമുള്ളതും ഉൾക്കൊള്ളാനായി ഒരു സ്ഥലം ആവശ്യമുള്ളതുമായ എന്തിനെയും ദ്രവ്യം അഥവാ പദാർത്ഥം എന്നു പറയാം. അണുക്കൾ പോലെയുള്ള വളരെ ചെറിയ കണികകൾ കൊണ്ടാണ് ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ചെറു കണികകൾ വിവിധ രീതിയിൽ കൂടിച്ചേർന്നാണ്‌ വിവിധതരത്തിൽ നമുക്കു ചുറ്റുമുള്ള ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ദ്രവ്യത്തെ ഊർജ്ജമായും, ഊർജ്ജത്തെ ദ്രവ്യമായും മാറ്റാൻ സാധിക്കും.

ദ്രവ്യത്തിന്റെ അവസ്ഥകൾ

തിരുത്തുക

പദാർത്ഥത്തിന്റെ ഭൗതികരൂപത്തെയാണ് അവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ ദ്രവ്യത്തിന് മൂന്നവസ്ഥകളാണ്‌ ഏറ്റവും പരിചിതമെങ്കിലും പ്ലാസ്മാ, സൂപ്പർ ഫ്ലൂയിഡ്, സൂപ്പർ സോളിഡ്, ലിക്വിഡ് ക്രിസ്റ്റൽ, ക്വാർക് മാറ്റർ എന്നിങ്ങനെയുള്ള രൂപങ്ങളും പദാർത്ഥങ്ങൾക്കുണ്ട്. മിക്ക പദാർത്ഥങ്ങൾക്കും താപനിലക്കനുസരിച്ച് ഈ ഖര-ദ്രാവക-വാതക നില കൈകൊള്ളാൻ സാധിക്കും. 1(ഖരം) 2(ദ്രാവകം) 3(വാതകം) 4(പ്ലാസ്മ) 5(ബോസ്ഐൻസ്റ്റീൻകണ്ടൻസേറ്റ്) 6(ഫെർമിയോണികണ്ടൻസേറ്റ്) 7(ക്വാർക്ക്ഗ്ലുവോൺപ്ലാസ്മ) 8(റൈഡ് ബർഗ്) 9(ജാൻ ട്ടെല്ലർ മെറ്റൽ)

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
"https://ml.wikipedia.org/w/index.php?title=ദ്രവ്യം&oldid=3818301" എന്ന താളിൽനിന്ന് ശേഖരിച്ചത്