മറ്റിൽഡ ഒബാസെക്കി

നൈജീരിയൻ ചലച്ചിത്ര നടി
(Matilda Obaseki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നൈജീരിയൻ ചലച്ചിത്ര നടിയും തിരക്കഥാകൃത്തുമാണ് മറ്റിൽഡ ഒബാസെക്കി. അവാർഡ് നേടിയ ടി.വി പരമ്പരയായ ടിൻസലിലെ പ്രധാന നടിയാണ് അവർ.[1]

മുൻകാലജീവിതം

തിരുത്തുക

എഡോ സംസ്ഥാനത്തെ ഒറെഡോ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ബെനിൻ സിറ്റിയിലാണ് 1986 മാർച്ച് 19 ന് ഒബാസെക്കി ജനിച്ചത്. അവർ ഏഴു മക്കളിൽ ഇളയവളാണ്.[2][3]

സ്വകാര്യ ജീവിതം

തിരുത്തുക

വിവാഹത്തിന് ഒരു വർഷം മുമ്പ് 2012 ഓഗസ്റ്റ് 31 ന് തന്റെ ആദ്യത്തെ കുഞ്ഞിന് ശേഷം 2013 സെപ്റ്റംബർ 21 ന് ബെനിൻ സിറ്റിയിൽ വെച്ച് ഒബാസെക്കി അർനോൾഡ് മോസിയയെ വിവാഹം കഴിച്ചു. 2015 ജനുവരി 1 ന് അവർ രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകി.[4][5][6]

മുൻകാലജീവിതം

തിരുത്തുക

ബെനിൻ സിറ്റിയിലാണ് ഒബാസെകി വളർന്നത്. അവരുടെ പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം അവിടെ ആയിരുന്നു. അഭിനയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബെനിൻ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പഠനം ഉപേക്ഷിച്ചു.[7]

2007-ലാണ് ഒബാസെക്കി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ ടിൻസൽ എന്ന സോപ്പ് ഓപ്പറയിലെ അഭിനയത്തിലൂടെയാണ് ഒബാസെക്കി അറിയപ്പെടുന്നത്. ടിൻസലിനു മുമ്പ്, യുഎസിലെ ടിവി പ്രോഗ്രാമിൽ വേലക്കാരിയുടെ വേഷം ചെയ്ത അവർ മൂന്ന് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടു.[8] അവരുടെ ആദ്യ സിനിമ 2014-ൽ പുറത്തിറങ്ങിയ എ പ്ലേസ് ഇൻ ദ സ്റ്റാർസ് ആയിരുന്നു. അവിടെ അവർ ഗിഡിയൻ ഒകെകെ, സെഗുൻ അരിൻസെ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Award Category Result Ref
2018 Best of Nollywood Awards Best Actress in a Lead Role - English നാമനിർദ്ദേശം [9]
  1. "I am living up my dream Tinsel cast — Matilda Obaseki". Encomium.com. Lagos: Encomiums Ventures Ltd. 27 December 2015. Archived from the original on 24 April 2016. Retrieved 7 May 2016. This story was first published in ENCOMIUM Weekly on 22 October 2013.
  2. "Why I keep away from men Tinsel star, Matilda Obaseki". Modern Ghana. September 17, 2009. Retrieved March 19, 2016.
  3. "Matilda Obaseki Biography". Manpower Nigeria.
  4. "Photos - Tinsel Actress Matilda Obaseki White & Traditional Wedding - MJ Celebrity Magazine". MJ Celebrity Magazine. Retrieved 19 March 2016.[പ്രവർത്തിക്കാത്ത കണ്ണി]
  5. Tayo, Ayomide O. (2 October 2015). "Matilda Obaseki: Actress shares loving picture of her family on Independence Day". pulse.ng. Retrieved 19 March 2016.
  6. "Matilda Obaseki Welcomes 2nd Baby Boy". Nigerian Entertainment Today. Retrieved 19 March 2016.
  7. Akutu, Geraldine (5 August 2018). "'I Have No Regret Going Into Acting'". The Guardian. London, England: Guardian Media Group. Archived from the original on 2023-04-27. Retrieved 2021-11-23.
  8. "Matilda Obaseki Biography – Age, Wedding". MyBioHub.
  9. "BON Awards 2018: Mercy Aigbe, Tana Adelana shine at 10th edition". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2018-12-09. Retrieved 2019-12-23.
"https://ml.wikipedia.org/w/index.php?title=മറ്റിൽഡ_ഒബാസെക്കി&oldid=4094735" എന്ന താളിൽനിന്ന് ശേഖരിച്ചത്