മാസ്റ്റോയ്ഡ് പ്രോസസ്സ്

(Mastoid process എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാസ്റ്റോയ്ഡ് പ്രോസസ്സ് ടെമ്പറൽ അസ്ഥിയുടെ കീഴിൽ നിന്നും മുഴച്ചു നിൽക്കുന്ന ഒരു കോൺ ആകൃതിയുള്ള (പിരമിഡ് ആകൃതി എന്നും പറയാറുണ്ട്) ഭാഗമാണ്. എക്സ്റ്റേർണൽ അക്കൊസ്റ്റിക് മിയാറ്റസിന് തൊട്ടു പിന്നിലായും സ്റ്റൈലോയ്ഡ് പ്രോസസ്സിന് ലാറ്ററൽ ആയുമാണ് ഇതിന്റെ സ്ഥാനം. പുരുഷന്മാരിൽ ഇതിന്റെ വലിപ്പം സ്ത്രീകളുടേതിനേക്കാൾ കൂടുതലാണ്.

Bone: മാസ്റ്റോയ്ഡ് പ്രോസസ്സ്
തലയുടെ വശത്തുനിന്നുള്ള ദൃശ്യം. അസ്ഥികളുടെ ബാഹ്യമായ ബന്ധങ്ങൾ കാണിക്കുന്നു (മാസ്റ്റോയ്ഡ് പ്രോസസ്സ് ഏകദേശം മദ്ധ്യത്തിലായി കാണാം)
മാസ്റ്റോയ്ഡ് പ്രോസസ്സ്
Gray's subject #34 141

ഗ്രീക്ക് ഭാഷയിൽ സ്തനം എന്നർത്ഥം വരുന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. ടെമ്പറൽ അസ്ഥിയിൽ നിന്ന് മുഴച്ചു നിൽക്കുന്ന സ്റ്റൈലോയ്ഡ് പ്രോസസ്സ് എന്ന മറ്റൊരു ഭാഗവുമുണ്ട്. ഇവ രണ്ടിലും പേശികൾ ചേരുന്നുണ്ട്.

സ്പ്ലീനിയസ് കാപ്പിറ്റിസ്, ലോഞിസ്സിമസ് കാപ്പിറ്റിസ്, ഡൈഗാസ്ട്രിക് പേശിയുടെ പോസ്റ്റീരിയർ ബെല്ലി, സ്റ്റേർണോ ക്ലീഡോ മാസ്റ്റോയ്ഡ് എന്നീ പേശികൾ മാസ്റ്റോയ്ഡ് പ്രോസസ്സിനോട് യോജിച്ചവയാണ്. ആണുങ്ങളിൽ മാസ്റ്റോയ്ഡ് പ്രോസസ്സ് വലുതായിരിക്കാനുള്ള കാരണം സാധാരണ അവരുടെ പേശികളും വലുതായതാണ്.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.