മാസ്സ് സ്പെക്ട്രോമെട്രി

(Mass spectrometry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പദാർത്ഥം നിർമ്മിക്കപ്പെട്ടിരിക്കുന്ന വിവിധ അണുക്കളെ തിരിച്ചറിയാനുള്ള ഒരു ശാസ്ത്രീയരീതിയാണ് മാസ് സ്പെക്ട്രോമെട്രി. മുൻ‌കാലങ്ങളിൽ ഇതിനെ മാസ്സ് സ്പെക്ട്രോസ്കോപ്പി എന്നറിയപ്പെട്ടിരുന്നു. മാസ്സ്-സ്പെക് എന്നും എം.എസ്. എന്ന ചുരുക്കപ്പേരിലും ഈ രീതി അറിയപ്പെടുന്നുണ്ട്. ഇതിനുപയോഗിക്കുന്ന ഉപകരണമാണ് മാസ് സ്പെക്ട്രോമീറ്റർ.


മാസ് സ്പെക്ട്രോമീറ്ററിന്റെ പ്രവർത്തനം

തിരുത്തുക
 
ഒരു മാസ് സ്പെക്ട്രോമീറ്റർ

എല്ലാ മാസ് സ്പെക്ട്രോമീറ്ററിനും മൂന്ന് അടിസ്ഥാനഭാഗങ്ങളുണ്ടായിരിക്കും. അവ താഴെപ്പറയുന്നു.

  1. അയോൺ സ്രോതസ്.
  2. മാസ്സ് അനലൈസർ
  3. ഡിറ്റക്റ്റർ

തിരിച്ചറിയേണ്ട പദാർത്ഥത്തിൽ ഇലക്ട്രോണുകളെ ശക്തിയായി പതിപ്പിക്കുന്നു. അങ്ങനെ ആ പദാർത്ഥത്തിലെ അണുക്കൾ അയോണുകളായി മാറുന്നു (ചാർജുള്ള അണുക്കൾ). ഈ അയോണുകളെ ഒരു കാന്തികക്ഷേത്രത്തിലൂടെ കടത്തിവിടുകയും ഈ കാന്തികക്ഷേത്രം വിവിധ അയോണുകളെ അവയുടെ പിണ്ഡത്തിനനുസൃതമായി വ്യത്യസ്ത അളവിൽ സഞ്ചാരപാതക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. അങ്ങനെ കാന്തികക്ഷേത്രം ഈ അയോണുകളുടെ പാറ്റേൺ ഉണ്ടാക്കുന്നു. ഇതിനെയാണ് മാസ് സ്പെക്ട്രം എന്നു പറയുന്നത്. അയോണുകളുടെ സ്പെക്ട്രത്തിലെ സ്ഥാനം നോക്കി അതിന്റെ പിണ്ഡവും, ചാർജും കണക്കാക്കാൻ സാധിക്കും. ഇങ്ങനെയാണ് ഒരു പദാർത്ഥത്തിലെ അണുക്കളെ ശാസ്ത്രജ്ഞർ തിരിച്ചറിയുന്നത്.


ഈ ഉപകരണത്തിൽ നടക്കുന്ന പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങൾ ഇവയാണ്‌.

  • പരിശോധിക്കേണ്ട വസ്തുവിൽ നിന്നും അയോണുകൾ ഉണ്ടാക്കുക.
  • വ്യത്യസ്ത പിണ്ഡമുള്ള അയോണുകളെ വേർതിരിക്കുക.
  • വിവിധ പിണ്ഡമുള്ള അയോണുകളേയും തിരിച്ചറിഞ്ഞ് അവയുടെ എണ്ണമെടുക്കുക.
  • ഈ വിവരത്തിൽ നിന്നും മാസ് സ്പെക്ട്രം നിർമ്മിക്കുക.

ഉപയോഗങ്ങൾ

തിരുത്തുക

അറിയപ്പെടാത്ത സം‌യുക്തങ്ങളെ തിരിച്ചറിയുന്നതിനും, സം‌യുക്തത്തിലെ ഐസോട്ടോപ്പുകളുടെ മിശ്രണം കണ്ടെത്തുന്നതിനും, സം‌യുക്തത്തിന്റെ ഘടന മനസ്സിലാക്കുന്നതിനും മറ്റുമായി നിരവധി ഉപയോഗങ്ങൾ ഇതിനുണ്ട്.

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി