ചൊവ്വയിലെ കനാലുകൾ
19-ാം നൂറ്റാണ്ടിൻറെ അവസാനവും 20- ാം നൂറ്റാണ്ടിൻറെ തുടക്കത്തിലും, ചൊവ്വയിൽ കനാലുകൾ ഉണ്ടെന്നു വിശ്വസിക്കപ്പെട്ടിരുന്നു.അന്നത്തെ കാലത്ത് ചൊവ്വയെ നിരീക്ഷിച്ചിരുന്നവർ ചൊവ്വയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന വരകൾ കാനാലുകളാണെന്നു പ്രച്ചരിപ്പിച്ചതോടെയാണ് ഈ വിശ്വാസം ഉടലെടുത്തത്. ഐറിഷ് ജ്യോതിശാസ്ത്രകാരനായ ചാൾസ് ഇ. ബർട്ടൺ ഈ കനാലുകളെ ചൊവ്വയുടെ ഭൂപടത്തിൽ രേഖപ്പെടുത്തിയിരുന്നു. 20-ാം നൂറ്റാണ്ടിൽ ഉണ്ടായ ശാസ്ത്ര സാങ്കേതികവിദ്യകളിലുണ്ടായ വളർച്ച, ചൊവ്വയെ കൂടുതൽ അടുത്തറിയാൻ ഇടയാക്കി. തന്മൂലം ചൊവ്വയിലെ കനാലുകൾ പ്രകാശത്തിന്റെ വെറുമൊരു കൺകെട്ടു വിദ്യയാണെന്ന് ശാസ്ത്രലോകം മനസ്സിലാക്കി.
വിവാദം
തിരുത്തുകചൊവ്വയിലെ ബുദ്ധിശാലികളായ ജീവികൾ ജലസേചനത്തിനായി നിർമ്മിച്ച കാനാലുകളാണെന്നുപോലും വാദിച്ചവരുണ്ട്. ചിലർ ആയിരക്കണക്കിന് കനാലുകൾ ചൊവ്വയുടെ ഭൂപടത്തിൽ വരച്ചുചെർക്കുകയും അവക്കെല്ലാം പേരുനല്കുകയും ചെയ്തു. എന്നാൽ മറ്റുചിലർ ഈ കനാലുകൾ നിലവിൽ ഇല്ലാത്തവയാനെന്നു വാദിച്ചു. 1903ൽ, ജോസഫ് എഡ്വേർഡ് ഇവാൻസും എഡ്വേർഡ് മോണ്ടെറും ചൊവ്വയിലെ കനാലുകൾ വെറും കൺകെട്ടു വിദ്യ ആണെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.[1]
References
തിരുത്തുക- ↑ Evans, J. E. and Maunder, E. W. (1903) "Experiments as to the Actuality of the 'Canals' observed on Mars", MNRAS, 63 (1903) 488