മാർത്താ ജെൽഹോൺ

(Martha Gellhorn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ നോവലിസ്റ്റും സഞ്ചാരസാഹിത്യകാരിയും പത്രപ്രവർത്തകയുമായിരുന്നു മാർത്താ ജെൽഹോൺ[1].(നവംബർ 8, 1908 - ഫെബ്രുവരി 15, 1998). ഇരുപതാം നൂറ്റാണ്ടിലെ യുദ്ധലേഖകരിൽ പ്രമുഖയുമായിരുന്നു.[2][3] 60 വർഷത്തെ സേവനകാലയളവിൽ മിക്ക പ്രധാന ലോക സംഘർഷങ്ങളും അവർ നേരിട്ട് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നോവലിസ്റ്റായ ഏണസ്റ്റ് ഹെമിങ്വേയുടെ മൂന്നാമത്തെ ഭാര്യയാണ് ജെൽഹോൺ (1940 - 1945). പത്രപ്രവർത്തനരംഗത്തെ സംഭാവനകൾക്കുള്ള മാർത്ത ജെൽഹോൺ പുരസ്ക്കാരം മരണാനന്തരം ഏർപ്പെടുത്തുകയുണ്ടായി.

മാർത്താ ജെൽഹോൺ
ജെൽഹോൺ 1941 ൽ
ജെൽഹോൺ 1941 ൽ
ജനനംമാർത്ത എല്ലിസ് ജെൽഹോൺ
(1908-11-08)നവംബർ 8, 1908
സെന്റ്. ലൂയിസ്, മിസോറി, യു.എസ്.
മരണംഫെബ്രുവരി 15, 1998(1998-02-15) (പ്രായം 89)
ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽഎഴുത്തുകാരി, യുദ്ധ റിപ്പോർട്ടർ
ദേശീയതഅമേരിക്കൻ
Period1934–1989
Genreയുദ്ധം, സഞ്ചാരം
പങ്കാളി
(m. 1954; div. 1963)

യുദ്ധരംഗത്ത്

തിരുത്തുക

1944 ജൂൺ 6-ന് നോർമണ്ടിയിൽ എത്തിച്ചേർന്ന സഖ്യശക്തി സേനയോടൊപ്പം സന്നിഹിതയായിരുന്ന ഏക വനിതയായിരുന്നു അവർ. 1945 ഏപ്രിൽ 29 ന് യുഎസ് സേന ഡാച്ചോ നാസി തടങ്കൽപ്പാളയത്തിൽ നിന്നു അന്തേവാസികളെ വിമോചിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്ത ആദ്യത്തെ പത്രപ്രവർത്തകരിൽ ഒരാളുമായിരുന്നു മാർത്താ[4].

അന്ത്യം

തിരുത്തുക

അവസാനകാലത്ത് രോഗഗ്രസ്തയും പൂർണ്ണമായും അന്ധയുമായിരുന്ന മാർത്ത 1998 ൽ 89 വയസ്സുള്ളപ്പോൾ ലണ്ടനിലെ തന്റെ അപ്പാർട്ട്മെന്റിൽ വച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്[5]

  • What Mad Pursuit (1934) her time as a pacifist;
  • The Trouble I've Seen (1936, new edition by Eland, 2012) Depression-era set of short stories;
  • A Stricken Field (1940) novel set in Czechoslovakia at the outbreak of war;
  • The Heart of Another (1941);
  • Liana (1944);
  • The Undefeated (1945);
  • Love Goes to Press: A Comedy in Three Acts (1947) (with Virginia Cowles);
  • The Wine of Astonishment (1948) World War II novel, republished in 1989 as Point of No Return;
  • The Honeyed Peace: Stories (1953);
  • Two by Two (1958);
  • The Face of War (1959) collection of war journalism, updated in 1993;
  • His Own Man (1961);
  • Pretty Tales for Tired People (1965);
  • Vietnam: A New Kind of War (1966);
  • The Lowest Trees Have Tops (1967) a novel;
  • Travels with Myself and Another: A Memoir (1978, new edition by Eland, 2002);
  • The Weather in Africa (1978, new edition by Eland, 2006);
  • The View From the Ground (1989; new edition by Eland, 2016), a collection of peacetime journalism;
  • The Short Novels of Martha Gellhorn (1991);
  • The Novellas of Martha Gellhorn (1993);
  • Selected Letters of Martha Gellhorn (2006), edited by Caroline Moorehead.
  1. "Martha Ellis Gellhorn", Encyclopædia Britannica
  2. "Martha Gellhorn: War Reporter, D-Day Stowaway", American Forces Press Service. Retrieved 2 June 2011
  3. Iraqi journalist wins Martha Gellhorn prize", The Guardian, 11 April 2006. Retrieved 2 June 2011
  4. "D-Day: 150,000 Men -- and One Woman". The Huffington Post. 5 June 2014.
  5. Sturges, India (July 10, 2016). "John Simpson on his plan to commit suicide - and why he refuses to be an old bore". The Daily Telegraph. Archived from the original on April 2, 2017. Retrieved April 2, 2017.
"https://ml.wikipedia.org/w/index.php?title=മാർത്താ_ജെൽഹോൺ&oldid=3783070" എന്ന താളിൽനിന്ന് ശേഖരിച്ചത്