മരാക്കേഷ്
മൊറോക്കയുടെ ചരിത്രത്തിൽ മുൻകാല ഇമ്പീരിയൽ പട്ടണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ചുവപ്പു നഗരം എന്നറിയപ്പെടുന്നതുമായ ഒരു മൊറോക്കൻ നഗരമാണ് മരാക്കേഷ് (ബെർബർ: Murakuc, അറബിക്: مراكش Murrākuš, പ്രാദേശിക ഉച്ചാരണം: Mərrakəš). മഞ്ഞ്പുതുച്ചുകിടക്കുന്ന അറ്റ്ലസ് മലനിരകളുടെ താഴ്വാരത്തിനു സമീപം നിലകൊള്ളുന്ന മരാക്കേഷ്-തെൻസിഫ്റ്റ് അൽ ഹൂസിന്റെ തലസ്ഥാന നഗരികൂടിയായ മരാക്കേഷ് പട്ടണം, മൊറോക്കോയിലെ ഏറ്റവും വലിയ നാലാമത്തെ നഗരവുമാണ്.
മരാക്കേഷ് مراكش Marrákəš مراكش Murrākuš | |
---|---|
The City of Marrakech | |
Country | Morocco |
Region | Marrakech-Tensift-El Haouz |
Province | Marrakech Province |
• Mayor | Fatima Zahra Mansouri |
(2010) | |
• ആകെ | 1,070,000 |
മറ്റു പല ഉത്തരാഫ്രിക്കൻ പട്ടണങ്ങളേയും പോലെ ആധുനികവും പുരാതനവുമായ നഗരസ്വഭാവങ്ങൾ നിലനിൽക്കുന്ന നഗരമാണ് മരക്കേഷ്.[1] ഒരു ലക്ഷത്തി എഴുപതിനായിരമാണ് ഇവിടുത്തെ ആകെ ജനസംഖ്യ. മെനാറ ഇന്റർനാഷണൽ വിമാനത്താവളവും കസബ്ലാങ്കയേയും വടക്കൻ പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന റയിൽ ഗതാഗതവും ഇവിടെയുണ്ട്.
ആഫ്രിക്കയിലേയും ലോകത്തിലെ തന്നെയും ഏറ്റവും തിരക്കേറിയ ചത്വരമായ ജിമ അൽ ഫന ചത്വരവും മൊറോക്കോയിലെ ഏറ്റവും പുരാതനമായ വിപണികേന്ദ്രവും (സൂക്ക്) മരാക്കേഷിലാണ്.[2] കായികാഭ്യാസികളും ,കഥപറയുന്നവരും,പാനീയ വില്പനക്കാരും നർത്തകരും സംഗീതജ്ഞരും സജീവമാകുന്ന നഗരമാണിത്. രാത്രിയോടെ ചത്വരത്തിൽ തുറന്നു പ്രവർത്തിക്കുന്ന ഭോജനശാലകൾ നഗരത്തെ കൂടുതൽ തിരക്കുള്ള സ്ഥലമാക്കുന്നു.
അവലംബം
തിരുത്തുക- ↑ "Recensement Général De La Population Et De L'Habitat De 2010". hcp.ma. Archived from the original (PDF) on 2012-04-08. Retrieved 2010-01-06.
- ↑ Ready for the masses?[പ്രവർത്തിക്കാത്ത കണ്ണി] - Daily Telegraph