മാർക്ക് സ്ട്രാൻഡ്

(Mark Strand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനേഡിയൻ ജനിച്ച അമേരിക്കൻ കവിയും, എഴുത്തുകാരനും, പരിഭാഷകനുമായിരുന്നു മാർക് സ്ട്രാൻഡ് (ഏപ്രിൽ 11, 1934 - നവംബർ 29, 2014).സ്ട്രാൻഡിനു 2004 ൽ വാലസ് സ്റ്റീവൻസ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.2005 ൽ കൊളംബിയ സർവകലാശാലയി ഇംഗ്ലീഷ് താരതമ്യ സാഹിത്യത്തിൽ പ്രൊഫസറായും സ്ട്രാൻഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാർക്ക് സ്ട്രാൻഡ്
ജോർജ് ടൌൺ യൂണിവേഴ്സിറ്റിയിൽ, 2012
ജോർജ് ടൌൺ യൂണിവേഴ്സിറ്റിയിൽ, 2012
ജനനം(1934-04-11)ഏപ്രിൽ 11, 1934
സമ്മർസൈഡ്, പ്രിൻസ് എഡ്‌വേർഡ് ദ്വീപ്, കാനഡ
മരണംനവംബർ 29, 2014(2014-11-29) (പ്രായം 80)
ബ്രൂക്ലിൻ, ന്യൂയോർക്ക്, ന്യൂയോർക്ക്, യു.എസ്.
തൊഴിൽകവി, പരിഭാഷകൻ, നോവലിസ്റ്റ്, ലേഖകൻ
ദേശീയതഅമേരിക്കൻ, കനേഡിയൻ
വിദ്യാഭ്യാസംഅന്ത്യോഖ് കോളേജ്;
അയോവ റൈറ്റേഴ്സ് വർക്ക്ഷോപ്പ്

സർറിയലിസത്തിൽ സ്ട്രാൻഡിനെ റോബർട്ട് ബ്ലേയുമായി താരതമ്യം ചെയ്തിരുന്നുവെങ്കിലും മാക്സ് ഏൺസ്റ്റ്, ജോർജിയോ ഡി ചിറോക്കോ, റെനെ മഗ്രിതെ തുടങ്ങിയ കലാകാരന്മാരുടെ സ്വാധീനം തന്റെ കൃതികളിലുണ്ടെന്നു സ്റ്റ്രാൻഡ് സൂചിപ്പിച്ചിരുന്നു.[1]1987 ൽ മാക്ആർതർ ഫെലോഷിപ്പ്, 1999 ലെ പുലിറ്റ്സർ പുരസ്കാരം ഇവ ലഭിച്ചിട്ടുണ്ട്.[2]

  1. Perkins, George; Perkins, Barbara (1988). Contemporary American Literature. New York: McGraw Hill. p. 953. ISBN 9780075549543.
  2. Grimes, William (29 November 2014). "Mark Strand, 80, Dies; Pulitzer-Winning Poet Laureate". New York Times. Retrieved 29 November 2014.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മാർക്ക് സ്ട്രാൻഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=മാർക്ക്_സ്ട്രാൻഡ്&oldid=2747259" എന്ന താളിൽനിന്ന് ശേഖരിച്ചത്