മരിയ സെഥെ അറ്റ് ദി ഹാർമോണിയം

തിയോ വാൻ റൈസൽബർഗെ വരച്ച ചിത്രം
(Maria Sèthe at the Harmonium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബെൽജിയൻ നിയോ-ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന തിയോ വാൻ റൈസൽബർഗെ വരച്ച എണ്ണച്ചായാചിത്രമാണ് മരിയ സെഥെ അറ്റ് ദി ഹാർമോണിയം. ചിത്രത്തിൽ സുന്ദരിയായ, മാന്തളിർ നിറത്തിലുള്ള വസ്ത്രവും ധരിച്ച സ്വപ്‌നത്തിലെന്ന വണ്ണം തുറിച്ചുനോക്കുന്ന ഒരു സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നു. ഛായാചിത്രത്തിനു വേണ്ടി പോസ് ചെയ്തിരിക്കുന്നത് കലയിൽ താല്പര്യമുള്ള ഒരു സമ്പന്ന സംഗീത കുടുംബത്തിൽ പെട്ട മരിയ സെഥെയായിരുന്നു.[1]ചിത്രത്തിൽ അവർ ഒരു ഹാർമോണിയത്തിനരികിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പക്ഷേ അവർ അത് വായിക്കുന്നില്ല.

Maria Sèthe at the Harmonium
കലാകാരൻTheo Van Rysselberghe
വർഷം1891
Catalogue2690
MediumOil on canvas
അളവുകൾ120 cm × 86 cm (47.2 in × 33+85 in)
സ്ഥാനംRoyal Museum of Fine Arts Antwerp, Antwerp

വാൻ റൈസൽ‌ബെർഗിൽ സ്യൂറാറ്റിന്റെ സ്വാധീനം, രണ്ടാമത്തേത് സ്യൂറാറ്റിന്റെ പോയിന്റിലിസം സ്വീകരിച്ചതും സ്യൂറാറ്റിന്റെ ശൈലിയും ലളിതവൽക്കരണം എന്നിവയും പെയിന്റിംഗ് കാണിക്കുന്നു.[2][3]

ചിത്രത്തിൽ ആധുനിക വാസ്തുശില്പിയും ചിത്രകാരനും ഡിസൈനറും ആർട്ട് നൊവൊയുടെ എക്‌സ്‌പോണന്റുമായ ഹെൻറി വാൻ ഡി വെൽഡെയെ വിവാഹം കഴിച്ച മരിയ സെഥെയെ ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് അവർ ഒരു ഹാർമോണിയത്തിനരികിൽ ഇരിക്കുന്നു. പക്ഷേ അവർ അത് വായിക്കുന്നില്ല. ഹാർമോണിയം, സെല്ലോ, കലാസൃഷ്‌ടി എന്നിവ സമ്പന്നരായ സോഥെ കുടുംബത്തിന്റെ സാമൂഹിക നിലയെയും അവരുടെ സംഗീത താൽപ്പര്യങ്ങളെയും സൂചിപ്പിക്കുന്നു.[2][3]ഛായാചിത്രത്തിന്റെ തീയതിയോടൊപ്പം പെയിന്റിംഗിനു മുകളിൽ വിടിആർ എന്ന് ഒപ്പിട്ടിരിക്കുന്നു.[2]

  1. "Henry van de Velde, génie trop méconnu". La Libre Belgique. Retrieved 20 August 2020.
  2. 2.0 2.1 2.2 "Maria Sèthe, Afterwards Madame Henry Van de Velde". KMSKA. Archived from the original on 2020-11-27. Retrieved 20 August 2020.
  3. 3.0 3.1 "A facsimile of Maria Sèthe at the Harmonium". factumfoundation.org. Archived from the original on 2021-01-27. Retrieved 20 August 2020.