മാർഗരറ്റ് ഡുറാസ്
(Marguerite Duras എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശസ്തയായ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമാണ് മാർഗരറ്റ് ഡുറാസ്.
മാർഗരറ്റ് ഡുറാസ് | |
---|---|
ജനനം | Saigon, French Indochina (now വിയറ്റ്നാം) | 4 ഏപ്രിൽ 1914
മരണം | 3 മാർച്ച് 1996 പാരീസ് | (പ്രായം 81)
തൊഴിൽ | സാഹിത്യകാരി |
ദേശീയത | ഫ്രെഞ്ച് |
Period | 20-ാം നൂറ്റാണ്ട് |
Genre | നോവൽ, നാടകം |
ജീവിതരേഖ
തിരുത്തുക1914 ഏപ്രിൽ 4ന് വിയറ്റ്നാമിലെ ഗിയാദിനിൽ ജനിച്ചു. 17-ാമത്തെ വയസ്സിൽ ഫ്രാൻസിലെത്തിയ മാർഗരറ്റ് സൊർബോണിലെ പാരിസ് യൂണിവേഴ്സിറ്റിയിലാണ് ഉപരിപഠനം നടത്തിയത്.
1996 മാർച്ച് 3ന് മാർഗരറ്റ് ഡുറാസ് നിര്യാതയായി.
സാഹിത്യരംഗം
തിരുത്തുക1942ലാണ് മാർഗരറ്റ് ഡുറാസ് സാഹിത്യരചന ആരംഭിച്ചത്. 1950ൽ പ്രസിദ്ധീകരിച്ച "ഉൻബരാഷ് കോൻത്ര്ൽ പസിഫീക്" (The Sea Wall) എന്ന നോവലാണ് ഡുറാസിനെ ശ്രദ്ധേയയാക്കിയത്.
1973-ൽ രചിച്ച "ഇൻഡ്യാ സോങ്" നാടകകൃത്ത് എന്ന നിലയിലും അദ്ദേഹത്തെ ശ്രദ്ധേയയാക്കി. നിരവധി തിരക്കഥകളും ഇവരുടെ സംഭാവനയായുണ്ട്.