മാർഗ്ഗരറ്റ് മിച്ചൽ

(Margaret Mitchell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു അമേരിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്നു മാർഗ്ഗരറ്റ് മിച്ചൽ എന്ന മാർഗ്ഗരറ്റ് മുന്നെർലിൽ മിച്ചൽ (Margaret Munnerlyn Mitchell) (November 8, 1900 – August 16, 1949). അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാർഗ്ഗരറ്റ് മിച്ചൽ എഴുതിയ ഗോൺ വിത്ത് ദ വിൻഡ്  എന്ന നോവൽ വളരെ പ്രസിദ്ധമാണ്. ഈ വിശ്രുത കൃതിക്കാണ് 1936 ലെ നാഷണൽ ബൂക്ക് പുരസ്കാരവും 1937 ലെ പുലിറ്റ്സർ പുരസ്കാരവും ലഭിച്ചു.[1] പിൽകാലത്ത് മാർഗ്ഗരറ്റ് മിച്ചലിന്റെ ബാല്യകാലത്തെ എഴുത്തുകളും കൃതികളും സമാഹരിച്ച് ലോസ്റ്റ് ലെയ്സൺ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.  ദ അറ്റ് ലാന്റ ജേർണലിൽ പ്രസിദ്ധീകരിച്ച മാർഗ്ഗരറ്റ് മിച്ചലിന്റെ ലേഖനസമാഹാരം പുസ്തക രൂപത്തിൽ പിന്നീട് പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Margaret Mitchell
ജനനംMargaret Munnerlyn Mitchell
(1900-11-08)നവംബർ 8, 1900
Atlanta, Georgia, United States
മരണംഓഗസ്റ്റ് 16, 1949(1949-08-16) (പ്രായം 48)
Grady Memorial Hospital, Atlanta, Georgia
തൂലികാ നാമംMargaret Mitchell
തൊഴിൽJournalist, author
GenreRomance novel, Historical fiction
ശ്രദ്ധേയമായ രചന(കൾ)Gone with the Wind
Lost Laysen
അവാർഡുകൾPulitzer Prize for Fiction (1937)
National Book Award (1936)
പങ്കാളിBerrien Kinnard Upshawer (1922–1924; divorced) John Robert Marsh (1925–1949; widower)
കയ്യൊപ്പ്


ലോകമെമ്പാടുമുള്ള ജനങ്ങളുടെ ചിന്തയിൽ ഓൾഡ് സൗത്ത് എന്ന പ്രദേശത്തിന്റെ മൂലകഥയിൽ നിന്ന് എങ്ങനെ അഭ്യന്തരയുദ്ധത്തിലേക്കും പുനർ നിർമ്മാണത്തിലേക്കും വ്യതിചലിച്ചു, എന്ന രീതിയിലുള്ള ചിന്തകൾ വായനക്കാരിൽ ഉടലെടുക്കാൻ സാഹചര്യമൊരുക്കി.[2] പിൽകാലത്ത് ഗവേഷകർ സമൂഹത്തിൽ ഈ നോവലിന്റെ പ്രതിഫലനം പഠനവിധേയമാക്കുകയും അമേരിക്കൻ വെളുത്തകാരുടെ മനസ്സിലെ വർഗ്ഗീയതയുടെ ഉയർത്തെഴുന്നേൽപിന് ആക്കം കൂട്ടാൻ ഇടയാക്കിയെന്നും കണ്ടെത്തി.[3]

  1. "5 Honors Awarded on the Year's Books: .
  2. Williamson, J., William Faulkner and Southern History, p. 245.
  3. Kennett, Lee.
"https://ml.wikipedia.org/w/index.php?title=മാർഗ്ഗരറ്റ്_മിച്ചൽ&oldid=2583870" എന്ന താളിൽനിന്ന് ശേഖരിച്ചത്