മാർച്ച് 9

തീയതി
(March 9 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 9 വർഷത്തിലെ 68 (അധിവർഷത്തിൽ 69)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
  • 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
  • 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
  • 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
  • 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
  • 1974 - ചാൾസ് ഡി ഗൌല്ലെ എയർപോർട്ട്, ഫ്രാൻസിലെ പാരീസിൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.
  • 2004 - ഒരു പുതിയ ഭരണഘടന ഇറാഖ് ഗവേണിംഗ് കൗൺസിൽ ഒപ്പുവച്ചു.
  • 2017 - ഗോസോയിലെ മാൽട്ടീസ് ദ്വീപിലെ ഒരു പ്രകൃതിദത്തമായ ആർച്ച് അസൂർ വിൻഡോ, കൊടുങ്കാറ്റിൽപ്പെട്ട് തകർന്നു.

ജന്മദിനങ്ങൾ

  • 1494 - ഇറ്റാലിയൻ പര്യവേഷകൻ അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം
  • 1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരൻ യൂറി ഗഗാറിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=മാർച്ച്_9&oldid=3102241" എന്ന താളിൽനിന്ന് ശേഖരിച്ചത്