മാർ ഇവാനിയോസ് കോളേജ്

(Mar Ivanios College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ്‌ മാർ ഇവാനിയസ് കോളേജ്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ബഥനി ഹിൽസിലെ നൂറുകണക്കിനു ഏക്കർ സ്ഥലത്തെ വിശാലമായ ക്യാമ്പസിലാണ്‌ മാർ ഇവാനിയോസ് കോളേജ് നിലകൊള്ളുന്നത്. [1] കേരള സർവകലാശാലക്ക് കീഴിലുള്ള ഈ കലാലയത്തിന്റെ ആപ്തവാക്യം വെറിറ്റാസ് വോസ് ലിബറാബിറ്റ് എന്നാണ്‌; സത്യം നിങ്ങളെ മോചിപ്പിക്കും എന്നർഥം. അമിക്കോസ് (AMICOS-Association of Mar Ivanios College Old Students) എന്ന പേരിലുള്ള ഈ കലാലയത്തിന്റെ അലും‌മ്‌നി ശാഖകൾ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു.[2]

മാർ ഇവാനിയോസ് കോളേജ്.
മലങ്കര സിറിയൻ കാത്തലിക്ക് കോളേജ്, നാലാഞ്ചിറ, തിരുവനന്തപുരം.
സ്ഥാപിതം1949
പ്രധാനാദ്ധ്യാപക(ൻ)ഡോ. വിക്ടോറിയ
സ്ഥലംതിരുവനന്തപുരം, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://www.marivanioscollege.ac.in

ചരിത്രം

തിരുത്തുക

1949 ൽ ആണ്‌ മാർ ഇവാനിയോസ് കോളേജ് സ്ഥാപിതമാവുന്നത്. സീറോ-മലങ്കര കാത്തലിക് ചർച്ചിന്റെ ആർച്ച് ബിഷപ്പായിരുന്ന പരേതനായ മാർ ഇവാനിയോസിന്റെ സ്വപ്ന സന്തതിയാണ്‌ മാർ ഇവോനിയസ് കോളേജ്.ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയസായിരുന്നു കോളജിൻറെ ആദ്യ പ്രിൻസിപ്പൾ. കോളജിൽ ഇംഗ്ലീഷ്, സിറിയക്, മലയാളം,[3] ഹിന്ദി, തമിഴ്, ഫ്രഞ്ച്, മാത്തമെന്റിക്സ്, സ്റ്റാറ്ററ്റിക്സ്, ഫിസ്ക്സ്, കെമിസ്ട്രി, ബോട്ടണി, ബയോടെക്നോളജി, സുവോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്ല്, ഫിസിക്കൽ എഡുക്കേഷൻ, ബി.വി.എം.സി, ടൂറിസം എന്നീ ഡിപ്പാർട്ട്മെൻറുകളാണുള്ളത്. 2014-ൽ കോളജിന് യു.ജി.സി അക്കാദമിക സ്വയംഭരണം നൽകി. സെൽഫ് ഫൈനാൻസ് കോഴ്സുകൾ പ്രവർത്തിക്കുന്നു[4]

"https://ml.wikipedia.org/w/index.php?title=മാർ_ഇവാനിയോസ്_കോളേജ്&oldid=3951101" എന്ന താളിൽനിന്ന് ശേഖരിച്ചത്