മാന്റോ പരിശോധന
(Mantoux test എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
ക്ഷയരോഗമുണ്ടോ എന്ന് കണ്ടെത്താനുള്ള ഒരു പരിശോധനയാണ് മാന്റോ പരിശോധന. തൊലിയിൽ 5 ട്യൂബർക്കുലിൻ യൂണിറ്റ് സൊല്യൂഷൻ കുത്തിവച്ചശേഷം 48-72 മണിക്കൂറുകൾ കഴിഞ്ഞു പരിശോധനാഫലം തൊലിയിൽ കാണാവുന്നതാണ്. ലോകമെമ്പാടുമുള്ള പ്രധാന ക്ഷയരോഗ ചർമ്മ പരിശോധനകളിൽ ഒന്നാണിത്. ടൈൻ ടെസ്റ്റ് പോലുള്ള ഒന്നിലധികം പഞ്ചർ ടെസ്റ്റുകളെ മാറ്റി ഇന്ന് ഈ പരിശോധനയാണ് കൂടുതലും നടത്തുന്നത്. ടൈൻ ടെസ്റ്റിന്റെ ഒരു രൂപമായ ഹീഫ് ടെസ്റ്റ് 2005 വരെ യുകെയിൽ ഉപയോഗിച്ചിരുന്നു. അതിന്റെ സ്ഥാനത്ത് ഇപ്പോൾ മാന്റോ പരിശോധനയാണ് നടത്തുന്നത്.