മണ്ക്യല സ്തൂപം
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ടോപ് മണ്ക്യല ഗ്രാമത്തിനടുത്തുള്ള രണ്ടാം നൂറ്റാണ്ടിലെ ബുദ്ധ സ്തൂപമാണ് മണ്ക്യല സ്തൂപം (ഉർദു: مانكياله اسٹوپ). 128-151 കാലഘട്ടത്തിൽ കനിഷ്കയുടെ ഭരണകാലത്താണ് ഈ സ്തൂപം പണിതതെന്ന് പറയപ്പെടുന്നു.[1]
Mankiala Stupa مانكياله اسٹوپ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Tope Mankiala Punjab Pakistan |
നിർദ്ദേശാങ്കം | 33°26′53″N 73°14′36″E / 33.44806°N 73.24333°E |
മതവിഭാഗം | Buddhism |
സംസ്ഥാനം | Punjab |
രാജ്യം | പാകിസ്താൻ |
പ്രതിഷ്ഠയുടെ വർഷം | 2rd century CE |
സ്ഥാനം
തിരുത്തുകസാഗ്രിയുടെ സ്ഥലനാമത്തിനടുത്തുള്ള ടോപ് മണ്ക്യല ഗ്രാമത്തിലാണ് മണ്ക്യല സ്തൂപം സ്ഥിതിചെയ്യുന്നത്. സാഹിബ് ധാമിയാൽ ഗ്രാമത്തിന് സമീപമാണിത്. ഇസ്ലാമാബാദിൽ നിന്ന് 36 കിലോമീറ്റർ തെക്കുകിഴക്കും റാവൽപിണ്ടി നഗരത്തിന് സമീപവുമാണ് ഇത്. അടുത്തുള്ള ചരിത്രപരമായ റാവത്ത് കോട്ടയിൽ നിന്ന് ഈ സ്തൂപം കാണാം.
പ്രാധാന്യം
തിരുത്തുകജാതക കഥകൾ അനുസരിച്ച് ബുദ്ധന്റെ മുൻ അവതാരമായ സത്വ രാജകുമാരൻ വിശന്ന ഏഴു കടുവക്കുട്ടികൾക്കായി അദ്ദേഹത്തിന്റെ ശരീരഭാഗങ്ങളിൽ ചിലത് അല്ലെങ്കിൽ ശരീരം മുഴുവൻ ബലിയർപ്പിക്കുകയുണ്ടായി. ഇതിനെ അനുസ്മരിപ്പിക്കുന്നതിനാണ് ഈ സ്തൂപം നിർമ്മിച്ചത്.[2][3]
ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ സ്തൂപത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഖനനം ചെയ്തു. അവ ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ചിത്രശാല
തിരുത്തുക-
1897 ലെ സ്തൂപം
-
Manikyala relics
-
Manikyala relics
-
Manikyala Kharoshthi inscriptions
അവലംബം
തിരുത്തുക- ↑ "The forgotten Mankiala Stupa". Dawn. 26 October 2014. Retrieved 16 June 2017.
- ↑ Bernstein, Richard (2001). Ultimate Journey: Retracing the Path of an Ancient Buddhist Monk who Crossed Asia in Search of Enlightenment. A.A. Knopf. ISBN 9780375400094. Retrieved 16 June 2017.
Mankiala tiger.
- ↑ Golden Light Sutra 18.