മംഗ്ലീഷ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Manglish (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സലാം ബാപ്പു സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മംഗ്ലീഷ്. മമ്മൂട്ടി, ഡച്ച് നടി കരോളിൻ ബെച്ച് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം [2] [3] റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് നിർമിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മോസ് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് മംഗ്ലീഷ്.[4]

Manglish
പ്രമാണം:File:Manglish 2014 film poster.jpg
Film poster
സംവിധാനംSalam Bappu
നിർമ്മാണംHaneef Muhammed
രചനRiyas
അഭിനേതാക്കൾMammootty
Caroline Bech
സംഗീതംGopi Sundar
ഛായാഗ്രഹണംPradeesh M Varma
ചിത്രസംയോജനംVijay Sanker
വിതരണംRed Rose Release
റിലീസിങ് തീയതി
  • 27 ജൂലൈ 2014 (2014-07-27)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം144 minutes
ആകെ4.50 കോടി (US$7,00,000)[1]

മട്ടാഞ്ചേരിയിലെ മാലിക് ഭായി എന്ന മത്സ്യവ്യാപാരിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇംഗ്ലീഷ് വനിതയായ മിഷേൽ (കരോളിൻ ബെച്ച്) സഹായത്തിനായി മാലിക് ഭായിയുടെ സഹായം തേടുന്നുവെങ്കിലും ഇരുവരും ആശയവിനിമയം നടത്തുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.[5]

2014 ജൂലൈ 27 ന് കേരളത്തിൽ ഉടനീളം റിലീസ് ചെയ്ത ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അഞ്ച് ദിവസത്തിനുള്ളിൽ 3.15 കോടി രൂപയാണ് ചിത്രം നേടിയത്.[6]

അഭിനേതാക്കൾ

തിരുത്തുക
  • മമ്മൂട്ടി - മാലിക് ഭായ്
  • കരോളിൻ ബെച്ച് - മിഷേൽ
  • സ്രിൻദ അഷാബ് - മുംതാസ്[7]
  • അലക്സ് ഒ'നെൽ - കെവിൻ
  • ടിനി ടോം - ബോസ്
  • വിനയ് ഫോർട്ട് - ഡിക്സൺ
  • സുരേഷ് കൃഷ്ണ - ലക്ഷ്മണൻ
  • പി. ബാലചന്ദ്രൻ - കൃഷ്ണ സ്വാമി
  • സുനിൽ സുഖദ - ആംഗ്ലോ ചാർളി
  • ജോജു ജോർജ് - ലൂക്കോച്ചൻ
  • സത്താർ - പൗലോസ് പുന്നൂക്കാരൻ
  • രവീന്ദ്രൻ - പോത്തൻ
  • ശശി കലിംഗ - മാത്തുക്കുട്ടി
  • രാമു - സുലൈമാൻ ഹാജി
  • സുധീർ കരമന - ജഹാംഗീർ
  • പോളി വത്സൻ - വെറോണിക്ക
  1. http://www.ibtimes.co.in/manglish-box-office-mammootty-starrer-earns-4-50-crore-7-days[പ്രവർത്തിക്കാത്ത കണ്ണി]
  2. Meet Caroline Bech, Mammootty's heroine in Manglish
  3. I want to visit Lakshadweep next time: Caroline Bech
  4. "'Manglish' first Malayalam film to be released in Dolby Atmos". Archived from the original on 2014-11-29. Retrieved 2019-01-27.
  5. "Big M's have no English Knowledge". Archived from the original on 2014-05-25. Retrieved 2019-01-27.
  6. http://www.ibtimes.co.in/manglish-box-office-mammootty-starrer-earns-4-50-crore-7-days-kerala-606120
  7. Srinda Ashab as Mumtaz
"https://ml.wikipedia.org/w/index.php?title=മംഗ്ലീഷ്_(ചലച്ചിത്രം)&oldid=4138296" എന്ന താളിൽനിന്ന് ശേഖരിച്ചത്