മാഞ്ചസ്റ്റർ മഡോണ

മൈക്കലാഞ്ചലോ വരച്ച പൂർത്തിയാകാത്ത ചിത്രം
(Manchester Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈക്കലാഞ്ചലോ വരച്ച പൂർത്തിയാകാത്ത ചിത്രമാണ് മാഞ്ചസ്റ്റർ മഡോണ എന്നും അറിയപ്പെടുന്ന, ദി മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് ജോൺ ആൻഡ് ഏഞ്ചൽസ് (c. 1497). ലണ്ടനിലെ നാഷണൽ ഗാലറിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ചിത്രകാരൻ റോമിലായിരിക്കുമ്പോൾ വരച്ച അദ്ദേഹത്തിന്റെ ആദ്യ കാലഘട്ടത്തിലെ നിലനിൽക്കുന്ന മൂന്ന് പാനൽ പെയിന്റിംഗുകളിൽ ഒന്നാണിത്. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ പെയിന്റിംഗിന്റെ ആട്രിബ്യൂട്ട് മൈക്കലാഞ്ചലോയുടെതാണെന്ന് സംശയത്തിലായിരുന്നു. എന്നാൽ ഇപ്പോൾ മിക്ക പണ്ഡിതന്മാരും യോജിപ്പിലാണ്.[1] 1857-ൽ മാഞ്ചസ്റ്ററിൽ നടന്ന ആർട്ട് ട്രഷേഴ്‌സ് എക്‌സിബിഷനിലാണ് ഈ ചിത്രം ആദ്യമായി പൊതുജനശ്രദ്ധയിൽ വന്നത്. അതിനാൽ ഈ ചിത്രത്തിന് "മാഞ്ചസ്റ്റർ മഡോണ" എന്ന പേര് ലഭിച്ചു.[2]

Madonna and Child with St John and Angels
കലാകാരൻMichelangelo
വർഷംc. 1497
MediumTempera on panel
അളവുകൾ105 cm × 76 cm (41 ഇഞ്ച് × 30 ഇഞ്ച്)
സ്ഥാനംNational Gallery, London

ജോൺ ദി ബാപ്റ്റിസ്റ്റ് ഉൾപ്പെടുന്ന മഡോണയുടെയും ചൈൽഡിന്റെയും മറ്റ് നവോത്ഥാന ചിത്രങ്ങളെപ്പോലെ, വിശുദ്ധ കുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനത്തിൽ കന്യാമറിയവും ശിശുവായ യേശുവും ക്രിസ്തുവിന്റെ ബന്ധുവായ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റിനെ കണ്ടുമുട്ടി എന്ന ബൈബിളേതര പാരമ്പര്യത്തിൽ നിന്നാണ് ഈ വിഷയം ഉരുത്തിരിഞ്ഞത്. കന്യകയെ അടുത്തിടെ തന്റെ കുഞ്ഞിന് മുലകൊടുക്കുന്നത് പോലെ, നഗ്നമായ ഒരു മുലയുമായി ചിത്രീകരിച്ചിരിക്കുന്നു; ഇത് മധ്യകാല ചിത്രകലയിൽ സാധാരണമായ കന്യക മുലയൂട്ടലിന്റെ പ്രമേയം ഓർമ്മിപ്പിക്കുന്നു. അവളുടെ കൈകളിൽ ഒരു പുസ്തകമുണ്ട് (പരമ്പരാഗതമായി യെശയ്യാവ് അധ്യായം 53) അത് അവർ മകനിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു. അതിലെ ഉള്ളടക്കം ഒരുപക്ഷേ അവന്റെ ഭാവി ത്യാഗത്തെയും ലോകത്തിന്റെ തിന്മയെ സ്വയം ഏറ്റെടുക്കുന്നതിനെയും പ്രവചിക്കുന്നു. ഒരു ജോടി മാലാഖമാർ വായിക്കുന്ന ഒരു ചുരുളിലേക്ക് അവർ ഇടതു തോളിനു മുകളിലൂടെ നോക്കുന്നു. ഇത് സാധാരണയായി യോഹന്നാൻ സ്നാപകന്റെ ആട്രിബ്യൂട്ട് ആയ Ecce Agnus Dei ('ഇതാ ദൈവത്തിന്റെ കുഞ്ഞാട്') എന്ന എഴുത്ത്‌ വായിക്കാൻ സാധ്യതയുണ്ട്.

  1. "National Gallery". Archived from the original on 2009-05-07. Retrieved 2009-04-05.
  2. Cookson 2002, p. 121

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാഞ്ചസ്റ്റർ_മഡോണ&oldid=3709342" എന്ന താളിൽനിന്ന് ശേഖരിച്ചത്