മനത്
[മനത്] Error: {{Transliteration}}: transliteration text not Latin script (pos 1) (help) (അറബി: مناة Arabic pronunciation: [mæˈnæː(h)], [mæˈnæːt]; [മാനാ] Error: {{Transliteration}}: transliteration text not Latin script (pos 1) (help)) മക്കയിലെ പ്രധാന ദേവതകളിൽ ഒന്നായിരുന്നു.[1] മുഹമ്മദ് നബിയുടെ നിർദ്ദേശപ്രകാരം 630 ജനുവരിയിൽ (ഹിജറ 8 ഒൻപതാം മാസം) അൽ മുഷല്ലലിലുള്ള മനതിന്റെ പ്രധാന ക്ഷേത്രം ആക്രമിക്കുകയും വിഗ്രഹം നശിപ്പിക്കുകയും ചെയ്തു. പേരിലുള്ള സാമ്യവും മനതിന്റെ വിഗ്രഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നിരുന്നു എന്ന വിശ്വാസവുമാണ് സോമനാഥക്ഷേത്രത്തിന്റെ ആക്രമണത്തിന് പിന്നിൽ എന്നൊരു വാദമുണ്ട്.
ചരിത്രം
തിരുത്തുകഇസ്ലാം മതത്തിന് മുൻപുള്ള അറബികൾ മനത് വിധിയുടെ ദേവതയാണ് എന്നാണ് കരുതിയിരുന്നത്. മഴയ്ക്കുവേണ്ടിയും ശത്രുക്കളിൽ നിന്ന് വിജയം നേടാനായും അവർ മനതിനോട് പ്രാർത്ഥിച്ചിരുന്നു.[2] ഇഷ്താർ എന്ന മെസപ്പൊട്ടേമിയൻ ദേവതയുമായി ഒരു പക്ഷേ മനതിന് ബന്ധമുണ്ടായിരുന്നിരിക്കാം. മേനിതു/മേനുതു എന്നീ പേരുകളും ഇഷ്താറിനുണ്ടായിരുന്നു.[3]
മനാവത് എന്ന പേരിലും മനത് അറിയപ്പെട്ടിരുന്നു. ജോർദ്ദാനിലെ പെട്രയിലെ നബാതിയന്മാർ മനതിനെ ഗ്രീക്കോ-റോമൻ ദേവതയായ നെമസിസ് ആയാണ് കണക്കിലെടുത്തിരുന്നത്. ഹുബാളിന്റെ ഭാര്യയാണ് മനത് എന്ന വിശ്വാസവുമുണ്ടായിരുന്നു.[4] മിത്രായിസം എന്ന മതത്തിലെയും സുർവാൻ മിഥോളജിയിലെയും ക്രോണോസുമായും മനതിന് ബന്ധമുണ്ട്.[5]
വിഗ്രഹങ്ങളുടെ പുസ്തകത്തിൽ മനതിനെപ്പറ്റിയുള്ള പ്രസ്താവന ഇപ്രകാരമാണ്: "മനത് ആയിരുന്നു ഈ വിഗ്രഹങ്ങളിൽ ഏറ്റവും പഴയത്. അറബികൾ തങ്ങളുടെ കുട്ടികളെ അബ്ദ് മനത് എന്നും സയ്ദ് മനത് എന്നും പേരുകൊടുത്ത് വിളിക്കുമായിരുന്നു. മദീനയ്ക്കും മക്കയ്ക്കും ഇടയിലായി അൽ-മുഷല്ലൽ എന്ന സ്ഥലത്ത് കടൽത്തീരത്ത് മനത് വിഗ്രഹം സ്ഥാപിക്കപ്പെട്ടിരുന്നു. എല്ലാ അറബികളും മനതിനെ ആരാധിക്കുകയും ബലി നൽകുകയും ചെയ്തിരുന്നു. അവ്സ്, ഖസ്രാജ്, മദീനയുടെയും മക്കയുടേയും നിവാസികൾ, പരിസരപ്രദേശത്തുള്ളവർ എന്നിവരൊക്കെ മനതിനെ ആരാധിക്കുകയും നേർച്ചകൾ കൊണ്ടുവരുകയും ചെയ്തിരുന്നു. അവ്സും ഖസ്രാജും യാത്റിബ് ജനതയും ഇങ്ങോട്ടേയ്ക്ക് തീർത്ഥാടനത്തിന് പോവുകയും നിശ്ചയിച്ച സ്ഥലങ്ങളിൽ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അവർ ശിരസ്സ് വടിച്ചിരുന്നില്ല. തീർത്ഥാടനത്തിന്റെ അവസാനം മനത് വിഗ്രഹത്തിനടുത്ത് ഇവർ ശിരസ്സ് വടിച്ചിട്ടായിരുന്നു തിരികെപ്പോയിരുന്നത്. മനതിനെ സന്ദർശിക്കാതെ തീർത്ഥാടനം പൂർത്തിയായി എന്ന് അവർ കരുതിയിരുന്നില്ല.[6]"
മദീനയിലെ ഭരണകർത്താക്കളും മറ്റ് അറബികളും മുഹമ്മദിന്റെ കാലം വരെ മനതിനെ ആരാധിച്ചിരുന്നു.
മുഹമ്മദിന്റെ നിർദ്ദേശപ്രകാരം 630 ജനുവരിയിൽ (ഹിജറ 8 ഒൻപതാം മാസം) മനതിന്റെ ക്ഷേത്രം ആക്രമിക്കുകയും വിഗ്രഹം നശിപ്പിക്കുകയും ചെയ്യപ്പെട്ടിരുന്നു. [7][8][9]
സോമനാഥ ക്ഷേത്രം
തിരുത്തുക1024-ൽ മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രം ആക്രമിച്ചത് ഒരുപക്ഷേ മനതുമായി ബന്ധപ്പെട്ട ഒരു വിശ്വാസം മൂലമായിരുന്നിരിക്കാം. മനതിന്റെ വിഗ്രഹം രഹസ്യമായി സൗദി അറേബ്യയിൽ നിന്ന് സോമനാഥ ക്ഷേത്രത്തിലേയ്ക്ക് മാറ്റി എന്ന് ഒരു വിശ്വാസം നിലവിലുണ്ടായിരുന്നു.[10] ഗസ്നിയുടെ സദസ്സിലെ കവിയായിരുന്ന ഫറൂഖി സിസ്താനി അവകാശപ്പെടുന്നത് അദ്ദേഹം ഗസ്നിയോടൊപ്പം ഈ ആക്രമണത്തിൽ പങ്കെടുത്തിരുന്നു എന്നാണ്. സോമനാഥ് എന്നതിന്റെ പേർഷ്യൻ രൂപം സു-മനത് എന്നായിരുന്നു. ഇത് മനത് ദേവിയുടെ വിശേഷണമാണ് എന്നായിരുന്നു വിശ്വാസം. ഫറൂഖി സിസ്താനിയും ഗർദീസി എന്ന പിൽക്കാല ഗസ്നവിദ് ചരിത്രകാരനും പറയുന്നത് മറ്റ് ദേവതമാരുടെ രൂപങ്ങൾ അറേബ്യയിൽ നശിപ്പിച്ചിരുന്നുവെങ്കിലും മനതിന്റെ രൂപം രഹസ്യമായി ആധുനിക ഗുജറാത്തിലെ കത്തിയവാറിലേയ്ക്ക് അയച്ചിരുന്നു എന്നാണ്. മനതിന്റെ പ്രതിമ കറുത്ത കല്ലിൽ പ്രത്യേക രൂപമൊന്നുമില്ലാതെ നിർമിച്ചതായിരുന്നതിനാൽ സോമനാഥ ക്ഷേത്രത്തിലെ ശിവലിംഗവും ഇതുമായി തെറ്റിദ്ധരിക്കാൻ നല്ല സാദ്ധ്യതയുണ്ടായിരുന്നു. മുഹമദ് ഗസ്നി സോമനാഥിലെ ശിവലിംഗം തകർക്കുകയും അതിന്റെ കഷണങ്ങൾ ജനങ്ങൾ ചവിട്ടി നടക്കുന്ന വിധത്തിൽ സ്ഥാപിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഖലീഫേറ്റിലേയ്ക്കുള്ള കത്തുകളിൽ ഗസ്നി ശിവലിംഗത്തിന്റെ വലിപ്പം പെരുപ്പിച്ചാണ് കാണിച്ചിരുന്നത്. സോമനാഥ ക്ഷേത്രത്തിന്റെ സ്വത്തുക്കളും മതപരമായ പ്രാധാന്യവും മറ്റും ഗസ്നി വളരെ ഉയർത്തിയാണ് ഖലീഫയെ അറിയിച്ചത്. ഇതിന് പകരമായി വലിയ പദവികൾ മുഹമ്മദ് ഗസ്നിക്ക് ലഭിക്കുകയുണ്ടായി.[11]
കുറിപ്പുകൾ
തിരുത്തുക- ↑ Book of Idols
- ↑ Coulter, Charles Russell; Turner, Patricia (4 July 2013), Encyclopedia of Ancient Deities, Routledge, pp. 318–, ISBN 978-1-135-96390-3
- ↑ Healey, John F. (2001), The Religion of the Nabataeans: A Conspectus, BRILL, pp. 135–, ISBN 90-04-10754-1
- ↑ "Hommel, First Encyclopaedia of Islam, Vol. 1. p. 380". Archived from the original on 2010-08-02. Retrieved 2016-11-26.
- ↑ Grunebaum, p. 24
- ↑ Book of Idols, pp 12–14; B. al-Kalbī writes (N.A. Faris 1952, pp.12–14)
- ↑ "List of Battles of Muhammad". Archived from the original on 2011-07-26. Retrieved 2016-11-26.
- ↑ The sealed nectar, By S. R. Al-Mubarakpuri, Pg256
- ↑ "Sa‘d bin Zaid Al-Ashhali was also sent", Witness-Pioneer.com
- ↑ Akbar, M. J. (2003-12-31). The Shade of Swords: Jihad and the Conflict between Islam and Christianity. Roli Books Private Limited. ISBN 9789351940944.
- ↑ Thapar, Romila (2004), Somanatha: The Many Voices of a History, Penguin Books India, pp. 45–51, ISBN 1-84467-020-1
അവലംബം
തിരുത്തുക- Ibn al-Kalbī; (author) and Nabih Amin Faris (translator & commentary) (1952): The Book of Idols, Being a Translation from the Arabic of the Kitāb al-Asnām. Princeton University Press. LCCN 52006741-{{{3}}}.
- Grunebaum, G. E. von (1970). Classical Islam: A History 600 A.D. – 1258 A.D.. Aldine Publishing Company. ISBN 978-0-202-15016-1.