മാജിക് കാർപെറ്റ്

പുരാവൃത്തപരമായ ഒരു പരവതാനി
(Magic carpet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്ലൈയിംഗ് കാർപെറ്റ് എന്നും അറിയപ്പെടുന്ന മാജിക് കാർപെറ്റ് പുരാവൃത്തപരമായ ഒരു പരവതാനിയും ഫാന്റസി ഫിക്ഷനിലെ സാധാരണ ആലങ്കാരിക പദപ്രയോഗവുമാണ്. ഇത് സാധാരണയായി ഒരു ഗതാഗത മാർഗ്ഗമായി ഉപയോഗിക്കുന്നു. മാത്രമല്ല വേഗത്തിലും തൽക്ഷണമായും ഉപയോക്താക്കളെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാൻ ഇതിന് കഴിയും.

മാജിക് കാർപെറ്റ്
Riding a Flying Carpet, an 1880 painting by Viktor Vasnetsov
Plot element from മിഡിൽ ഈസ്റ്റേൺ സാഹിത്യം
Genreഫാന്റസി
In-story information
Typeമാന്ത്രിക പരവതാനി
Functionഗതാഗത ഉപകരണം
Specific traits and abilitiesCapable of flight, or instant movement of passengers from one place to another

സാഹിത്യത്തിൽ

തിരുത്തുക

ഇൻഡീസിലെ സുൽത്താന്റെ മൂത്തമകനായ ഹുസൈൻ രാജകുമാരൻ ഇന്ത്യയിലെ ബിസ്നഗറിലേക്ക് (വിജയനഗര) പോയി ഒരു മാജിക് പരവതാനി വാങ്ങുന്നതെങ്ങനെയെന്ന് ആയിരത്തൊന്നു രാവുകളിലെ ഒരു കഥയിൽ വിവരിക്കുന്നു.[1] "ഈ പരവതാനിയിൽ ഇരുന്ന് മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള യാത്ര വിദൂരവും എത്തിച്ചേരാൻ പ്രയാസവുമാണെങ്കിലും പോകാൻ ആഗ്രഹിക്കുന്നവരെ കണ്ണ് മിന്നുന്ന സമയത്ത് അവിടേക്ക് എത്തിക്കും".[2] മറ്റു പല സംസ്കാരങ്ങളുടെയും സാഹിത്യ പാരമ്പര്യങ്ങളിൽ മാന്ത്രിക പരവതാനികളും ഉണ്ട്. മിക്കപ്പോഴും അക്ഷരാർത്ഥത്തിൽ യാത്രക്കാരെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനുപകരം പറക്കുന്നു.

 
One of Vasnetsov's paintings of a flying carpet

അറുപത് മൈൽ (97 കിലോമീറ്റർ) നീളവും അറുപത് മൈൽ (97 കിലോമീറ്റർ) വീതിയുമുള്ള പച്ച സിൽക്കുകൊണ്ടാണ് സോളമന്റെ പരവതാനി[3] നിർമ്മിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. “ശലോമോൻ പരവതാനിയിൽ ഇരിക്കുമ്പോൾ കാറ്റിൽ പിടിക്കപ്പെട്ടു. വായുവിലൂടെ സഞ്ചരിച്ചു പെട്ടെന്ന് അദ്ദേഹം ഡമാസ്കസിൽ എത്തി പ്രഭാതഭക്ഷണം കഴിക്കുകയും മെഡിയയിൽ അത്താഴം കഴിക്കുകയും ചെയ്തു.[4]കാറ്റ് ശലോമോന്റെ കല്പനകളെ പിന്തുടരുകയും പരവതാനി ശരിയായ ലക്ഷ്യസ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തന്റെ മഹത്വത്തിനും നിരവധി നേട്ടങ്ങൾക്കും ശലോമോൻ അഹങ്കരിച്ചപ്പോൾ പരവതാനിക്ക് കുലുക്കം ഉണ്ടാകുകയും അത് 40,000 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.[5] പക്ഷികളുടെ മേലാപ്പ് ഉപയോഗിച്ച് പരവതാനി സൂര്യനിൽ നിന്ന് സംരക്ഷിച്ചു. ശൈഖ് മുഹമ്മദ് ഇബ്നു യഹിയ അൽ തദിഫി അൽ ഹൻബാലിയുടെ ഖലീദ് അൽ ജവാഹിർ ("രത്നങ്ങളുടെ നെക്ലേസുകൾ") എന്ന അത്ഭുത പുസ്തകത്തിൽ ഷെയ്ഖ് അബ്ദുൾ-ഖാദിർ ഗിലാനി ടൈഗ്രിസ് നദിയിലെ വെള്ളത്തിൽ നടക്കുന്നു. തുടർന്ന് മുകളിലുള്ള ആകാശത്ത് ഒരു വലിയ പ്രാർത്ഥന റഗ് (സജ്ജാഡ) ശലോമോന്റെ പറക്കുന്ന പരവതാനി പോലെ [ബിസാറ്റ് സുലൈമാൻ] "പ്രത്യക്ഷപ്പെടുന്നു."[6]

റഷ്യൻ നാടോടി കഥകളിൽ, ബാബ യാഗയ്ക്ക് ഇവാൻ ദി ഫൂളിന് ഒരു പറക്കുന്ന പരവതാനി അല്ലെങ്കിൽ മറ്റ് ചില മാന്ത്രിക സമ്മാനങ്ങൾ (ഉദാ. നായകന് മുന്നിൽ ഉരുളുന്ന ഒരു പന്ത് അല്ലെങ്കിൽ വഴി കാണിക്കുന്ന ഒരു തൂവാല അല്ലെങ്കിൽ പാലമായി മാറാൻ കഴിയുന്ന ഒരു തൂവാല)നൽകാൻ കഴിയും. അത്തരം സമ്മാനങ്ങൾ നായകനെ "മൂന്ന്-ഒൻപത് രാജ്യങ്ങൾക്കപ്പുറത്ത്, മൂന്ന്-പത്ത് സാമ്രാജ്യത്തിൽ" തന്റെ വഴി കണ്ടെത്താൻ സഹായിക്കുന്നു. റഷ്യൻ ചിത്രകാരൻ വിക്ടർ വാസ്നെറ്റ്സോവ് രണ്ട് തവണ പറക്കുന്ന പരവതാനി അവതരിപ്പിച്ച കഥകൾ ചിത്രീകരിച്ചു.

മാർക്ക് ട്വെയിന്റെ "ക്യാപ്റ്റൻ സ്റ്റോംഫീൽഡ്സ് വിസിറ്റ് ടു ഹെവനിൽ" മാജിക് വിഷിങ് പരവതാനികൾ തൽക്ഷണം സ്വർഗ്ഗത്തിലുടനീളം സഞ്ചരിക്കാൻ ഉപയോഗിക്കുന്നു.

കുറിപ്പുകൾ

തിരുത്തുക
  1. Brewers Dictionary of Phrase and Fable, p. 305 1894.
  2. Burton, Richard The Thousand Nights and a Night" Vol. 13, 1885
  3. Retold for children by Sulamith Ish-Kishor, The carpet of Solomon: A Hebrew legend 1966.
  4. The Jewish Encyclopedia, s.v. Solomon: Solomon's carpet"
  5. The Jewish Encyclopedia, ibid.
  6. "Qala'id-al-Jawahir book 6". Archived from the original on 2021-09-29. Retrieved 2021-02-11.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാജിക്_കാർപെറ്റ്&oldid=4112443" എന്ന താളിൽനിന്ന് ശേഖരിച്ചത്