മഗെലാങ്
മഗെലാങ് (Javanese: ꦩꦒꦼꦭꦁ) മദ്ധ്യ ജാവയിലെ ആറ് നഗരങ്ങളിൽ ഒന്നാണ്. ഇവയെല്ലാം ഭരിക്കുന്നത് ബുപതിയേക്കാൾ മേയറാണ്. ഇന്തോനേഷ്യയിലെ മദ്ധ്യ ജാവ പ്രവിശ്യയിൽ മെർബാബു പർവതത്തിനും മൗണ്ട് സംബിംഗ് പർവ്വതത്തിനും ഇടയിൽ മഗെലാങ് റീജൻസിയുടെ മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. യോഗ്യകാർത്തയിൽ നിന്ന് 43 കിലോമീറ്റർ വടക്കായും മംഗ്‌കിഡിന് 15 കിലോമീറ്റർ വടക്കായും മദ്ധ്യ ജാവയുടെ തലസ്ഥാനമായ സെമരാങ്ങിന് 75 കിലോമീറ്റർ തെക്കുമായാണ് മാഗെലാങ് നഗരം സ്ഥിതിചെയ്യുന്നത്.[2]
മഗെലാങ് | ||
---|---|---|
Other transcription(s) | ||
• Hanacaraka | ꦩꦒꦼꦭꦁ | |
Scenery of Magelang | ||
| ||
Motto(s): Magelang Kota Sejuta Bunga | ||
Location within Central Java | ||
Coordinates: 7°28′0″S 110°13′0″E / 7.46667°S 110.21667°E | ||
Country | Indonesia | |
Province | Central Java | |
Established | 11 April 907 | |
• Mayor | Sigit Widyonindito[1] | |
• Vice Mayor | Windarti Agustina | |
• ആകെ | 18.12 ച.കി.മീ.(7.00 ച മൈ) | |
ഉയരം | 350 മീ(1,150 അടി) | |
(2010) | ||
• ആകെ | 1,18,227 | |
• ജനസാന്ദ്രത | 6,524/ച.കി.മീ.(16,900/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Time) | |
Area code | (+62) 293 | |
വെബ്സൈറ്റ് | www.magelangkota.go.id |
ഭൂപ്രകൃതി
തിരുത്തുകഫലഭൂയിഷ്ഠമായ ഒരു കാർഷിക മേഖലയിൽ സ്ഥിതിചെയ്യുന്ന മഗെലാങ് നഗരം മധ്യ ജാവയിലെ ഏറ്റവും ജനസാന്ദ്രമായ പ്രദേശങ്ങളിലൊന്നാണ്. മഗേലംഗ് നഗരത്തിനു രണ്ട് അതിരുകളുണ്ട്. നഗരത്തിന്റെ പടിഞ്ഞാറൻ അതിർത്തി പ്രോഗോ നദിയും കിഴക്കൻ അതിർത്തി ബൂൺസ് എലോ നദിയുമാണ്. നഗരത്തെ മൂന്ന് ജില്ലകളായും നിരവധി ഉപജില്ലകളായും തിരിച്ചിരിക്കുന്നു.[3]
മഗെലാങ് ഉത്താര (വടക്കൻ മഗെലാങ്):
- ക്രാമാത് ഉത്താര
- ക്രാമാത് സെലാറ്റാൻ
- കെഡുങ്സാരി
- വാറ്റെസ്
- പ്രോട്ടോബാങ്സാൻ
മഗെലാങ് തെങ്കാ (മദ്ധ്യ മഗെലാങ്):
- മഗെലാങ്
- കക്കാബാൻ
- കെമിരിറെജോ
- ഗെലങ്കാൻ
- പഞ്ചാങ്
- റെജോവിനാങ്കുൻ ഉത്താര
മഗെലാങ് സെലാറ്റാൻ (തെക്കൻ മഗെലാങ്):
- ടിഡർ ഉത്താര
- ടിഡർ സെലാറ്റാൻ
- റെജോവിനാങ്കുൻ സെലാറ്റാൻ
- മഗെർസാരി
- ജുറാങ്കോമ്പോ ഉത്താര
- ജുറാങ്കോമ്പോ സെലാറ്റാൻ
ചരിത്രം
തിരുത്തുക907 ഏപ്രിൽ 11 നാണ് മഗെലാങ് സ്ഥാപിതമായത്. അക്കാലത്ത് മാന്ത്യാസിഹ് ഗ്രാമമായി ഇത് അറിയപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ "Kota Magelang". Magelangkota.go.id. Archived from the original on 10 ഡിസംബർ 2013. Retrieved 4 ഡിസംബർ 2013.
- ↑ javatourism.com - Lintang Buana Tours. "Magelang Information from". javatourism.com. Archived from the original on 2012-05-25. Retrieved 2013-12-04.
- ↑ "Kota Magelang". Magelangkota.go.id. Archived from the original on 16 സെപ്റ്റംബർ 2008. Retrieved 4 ഡിസംബർ 2013.