മഡോണ ഓഫ് കൈവ്

(Madonna of Kyiv എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2022 ഫെബ്രുവരിയിൽ റഷ്യൻ ഫെഡറേഷന്റെ സായുധ സേന ഉക്രേനിയൻ തലസ്ഥാനമായ കൈവിൽ നടത്തിയ ബോംബ് സ്‌ഫോടനത്തിനിടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷനേടാൻ കൈവ് സബ്‌വേയിൽ അഭയം പ്രാപിച്ച കുട്ടിയെ മുലയൂട്ടുന്ന ഒരു സ്ത്രീയുടെ പ്രതീകാത്മക ചിത്രമാണ് മഡോണ ഓഫ് കൈവ്. മാധ്യമപ്രവർത്തകൻ ആൻഡ്രാഷ് ഫോൾഡെസ് എടുത്ത ഈ ഫോട്ടോ ഇന്റർനെറ്റിൽ ജനപ്രിയമായതിനെ തുടർന്ന് മാനുഷിക പ്രതിസന്ധിയുടെയും അന്യായമായ യുദ്ധത്തിന്റെയും ചിത്രമായി മാറി. ഇറ്റലിയിലെ മുഗ്‌നാനോ ഡി നാപ്പോളിയിലെ ഒരു കത്തോലിക്കാ ദേവാലയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഐക്കണിന്റെ പ്രചോദനമായ ഈ ചിത്രം ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും കലാപരമായ പ്രതീകമായി മാറി.[1]

Madonna of Kyiv
കലാകാരൻMarina Solomenikova
വർഷം2022 (2022)
സ്ഥാനംMugnano di Napoli

ചരിത്രം

തിരുത്തുക

ഉക്രെയ്നിൽ റഷ്യ നടത്തിയ യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ, ബോംബാക്രമണത്തിനിടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷനേടാൻ കൈവ് സബ്‌വേയിലെ തുരങ്കങ്ങളിൽ അഭയം പ്രാപിച്ച 27 കാരിയായ ടെറ്റിയാന ബ്ലിസ്‌നിയാക്കിന്റെ മൂന്ന് മാസം പ്രായമുള്ള മകൾ മരിച്കയെ മുലയൂട്ടുന്നതാണ് ഈ ചിത്രം . റഷ്യൻ ഫെഡറേഷന്റെ സായുധ സേന കിയെവ് നഗരത്തിൽ നടത്തിയ യുദ്ധത്തിനിടയിൽ മരിച്കയെ ഹംഗേറിയൻ പത്രപ്രവർത്തകൻ ആൻഡ്രാസ് ഫോൾഡെസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുർന്ന് അദ്ദേഹം ആ രംഗം സ്വന്തം ക്യാമറയിൽ പകർത്തിയെടുത്തു. 2022 ഫെബ്രുവരി 25 മുതൽ യുവതി തന്റെ ഭർത്താവിനും കുട്ടിക്കുമൊപ്പം സബ്‌വേയിൽ അഭയം പ്രാപിച്ചു. ഫെബ്രുവരി 26 ന് അവരെ ഒഴിപ്പിക്കേണ്ടതായിരുന്നുവെങ്കിലും, പോരാട്ടം കാരണം അവർക്ക് അഭയം പ്രാപിച്ച തുരങ്കത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല.[2]ഫോട്ടോ വൈറലായതിനെത്തുടർന്ന് വത്തിക്കാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ പോലും പോസ്റ്റ് ചെയ്തു . ഡിനിപ്രോയിൽ നിന്നുള്ള ഉക്രേനിയൻ കലാകാരി മറീന സോളോമെനിക്കോവയും ഈ ചിത്രം കണ്ടവരിൽ ഉൾപ്പെടുന്നു. തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മേരിയുടെ ഛായാചിത്രത്തിന് പ്രചോദനമായ ഒരു സ്ത്രീയുടെ പ്രതീകാത്മക ചിത്രം ആയി അവർ ഈ ചിത്രത്തെ ഉപയോഗിച്ചു. ചിത്രത്തിൽ, ഒരു സബ്‌വേ മാപ്പിൽ ചിത്രീകരിച്ചിരിക്കുന്ന ഉക്രേനിയൻ സ്ത്രീയുടെ തലയിലെ ശിരോവസ്ത്രം മേരിയുടെ മൂടുപടത്തിനു തുല്യമായി ഉപയോഗിച്ചിരിക്കുന്നു. 2020 മാർച്ച് 5 ന്, കലാകാരൻ സൃഷ്ടിച്ച ഈ ചിത്രം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.[3]

ജെസ്യൂട്ട് പുരോഹിതനായ വ്യാസെസ്ലാവ് ഒകുൻ്റെ അഭ്യർത്ഥനപ്രകാരം, "മെട്രോയിൽ നിന്നുള്ള മഡോണ" എന്ന ഛായാചിത്രത്തിൻ്റെ ക്യാൻവാസ് പകർപ്പ് പുരോഹിതൻ ശുശ്രൂഷ ചെയ്യുന്ന സ്ഥലത്ത് സൂക്ഷിക്കാൻ ഇറ്റലിയിലേക്ക് അയക്കുകയുണ്ടായി.[4] നേപ്പിൾസിലെ ആർച്ച് ബിഷപ്പ് വിശുദ്ധ വ്യാഴാഴ്ച, ഈ ചിത്രം ഒരു ആരാധനാ വസ്തുവായി സമർപ്പിച്ചു.[2]മുൻയാനോ ഡി നാപ്പോളിയിലെ കമ്യൂണിൽ സ്ഥിതി ചെയ്യുന്ന "മഡോണ ഓഫ് കൈവ്" എന്ന് വിളിപ്പേരുള്ള സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിലാണ് ഈ ഐക്കൺ പ്രദർശിപ്പിച്ചിരിക്കുന്നത്. 2022 മാർച്ച് 25-ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ ഐക്കൺ പ്രതിഷ്ഠിച്ചത്.[5]

ടെറ്റിയാന ബ്ലിസ്‌നിയാക് പിന്നീട് ലിവിവിൽ അഭയം പ്രാപിക്കുകയുണ്ടായി.[6]

പ്രാധാന്യം

തിരുത്തുക

ഈ ചിത്രം മാനുഷിക പ്രതിസന്ധിയുടെയും അന്യായമായ യുദ്ധത്തിൻ്റെയും പ്രതീകമായ ഒരു ചിത്രമായി ഇത് മാറി[6]. ഉക്രേനിയക്കാരുടെ പ്രതീക്ഷയുടെയും നിശബ്ദ പ്രതിരോധത്തിൻ്റെയും പ്രതീകമായി.മഹാനായ ഹെരോദാവിൻ്റെ അപകടത്തിൽ നിന്ന് രക്ഷപെടാൻ അഭയം പ്രാപിച്ച നസ്രത്തിലെ യേശുവിൻ്റെ മാതാവിനെപ്പോലെ കണക്കാക്കുന്ന ഈ ചിത്രം [4]യുദ്ധത്തിൻ്റെ അക്രമത്തിൽ നിന്ന് അഭയം പ്രാപിക്കുകയും യേശുവിനെപ്പോലെ തൻ്റെ കുഞ്ഞിനെ പരിചരിക്കുകയും ചെയ്യുന്ന ആധുനിക മറിയത്തിൻ്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു. [7] ഉക്രേനിയൻ ചരിത്രത്തിലും ദേശീയ സ്വത്വത്തിലും കൈവ് വിർജിൻ അതിൻ്റെ പങ്ക് കൊണ്ട് ശ്രദ്ധേയമാണ്. സോവിയറ്റ് കാലഘട്ടത്തിൽ, ഉക്രേനിയൻ ദേശീയതയുടെ പ്രതീകമായും സോവിയറ്റ് ആധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമായും ഐക്കൺ ഉപയോഗിച്ചിരുന്നു. ഇന്ന്, ഈ ചിത്രം ഒരു സാംസ്കാരിക നിധിയായും ഉക്രേനിയൻ സ്വത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും പ്രതീകമായും കണക്കാക്കപ്പെടുന്നു.[8][9]

  1. Toma, Mihai (30 April 2022). ""Madona din Kiev". Poza cu o ucraineancă alăptându-și copilul într-un adăpost de la metrou, ajunsă icoană într-o biserică din Italia". Libertatea (in റൊമാനിയൻ).
  2. 2.0 2.1 Marcu, Nina (25 April 2022). "Madona del Metro la Napoli". Ziarul Puterea (in റൊമാനിയൻ).
  3. "Ukrainian mother breastfeeding during war becomes Marian icon". Aleteia.
  4. 4.0 4.1 Toma, Mihai (30 April 2022). ""Madona din Kiev". Poza cu o ucraineancă alăptându-și copilul într-un adăpost de la metrou, ajunsă icoană într-o biserică din Italia". Libertatea (in റൊമാനിയൻ).
  5. ""Madonna of Kyiv" icon depicted in one of the churches of Naples". risu.ua.
  6. 6.0 6.1 "Our Lady of Kiev: Ukrainian nursing woman becomes a symbol of worship".
  7. Melnyczuk, Askold. "With Madonna in Kyiv". agnionline.bu.edu.
  8. Alla Nedashkivska, Art and Culture of Ukraine: Contemporary Scholarship, (CIUS Press, 2012)
  9. Orest Subtelny, Ukraine: A History, (University of Toronto Press, 2009)
"https://ml.wikipedia.org/w/index.php?title=മഡോണ_ഓഫ്_കൈവ്&oldid=4070347" എന്ന താളിൽനിന്ന് ശേഖരിച്ചത്