മഡോണ ആന്റ് ചൈൽഡ് വിത്ത് സെയിന്റ്സ് (മോറെറ്റോ)

(Madonna and Child with Saints (Moretto) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1540-ൽ മോറെറ്റോ ഡാ ബ്രെസിയ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് സെയിന്റ്സ്. ഇറ്റലിയിലെ വെറോണയിലെ ബ്രൈഡയിലെ സാൻ ജോർജിയോ പള്ളിയിൽ ഒരു ബലിപീഠത്തിൽ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നു. സ്ത്രീ രക്തസാക്ഷികളായ അലക്സാണ്ട്രിയയിലെ കാതറിൻ, ലൂസി, സിസിലിയ, ബാർബറ, ആഗ്നസ് എന്നിവരെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 1540-ൽ സാൻ ജോർജിയോ മൊണാസ്ട്രിയിലെ തിരുസഭയാണ് ഈ ചിത്രം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത്. ഈ ചിത്രം അതിന്റെ ആദ്യത്തെ സ്ഥാനത്താണ് ഇപ്പോഴും കാണപ്പെടുന്നത്. 1648-ൽ കാർലോ റിഡോൾഫി പിന്നീടുള്ള ഉറവിടങ്ങളും അതിന്റെ സ്ഥാനം സംബന്ധിച്ച് ഉള്ള രേഖകളും കൃത്യമായിരുന്നില്ലെങ്കിലും [1]. ഇതിനെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തുകയും ചെയ്‌തു. [2],

  1. (in Italian) Pier Virgilio Begni Redona, Alessandro Bonvicino – Il Moretto da Brescia, Editrice La Scuola, Brescia 1988, p 348
  2. (in Italian) Carlo Ridolfi, Le maraviglie dell'arte Ouero le vite de gl'illvstri pittori veneti, e dello stato. Oue sono raccolte le Opere insigni, i costumi, & i ritratti loro. Con la narratione delle Historie, delle Fauole, e delle Moralità da quelli dipinte, Brescia 1648, p 249