മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് (ആനിബേൽ കാരാച്ചി, 1588)

ആനിബേൽ കാരാച്ചി വരച്ച ചിത്രം
(Madonna and Child with Saints (Annibale Carracci, 1588) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആനിബേൽ കാരാച്ചി 1588-ൽ വരച്ച എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ്. മഡോണ ആന്റ് ചൈൽഡ് വിത് സെയിന്റ്സ് ഫ്രാൻസിസ്, മത്തായി ആന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്, മഡോണ ആന്റ് ചൈൽഡ് എൻത്രോൺഡ് വിത് സെയിന്റ് മത്തായി, സെയിന്റ് മത്തായി മഡോണ എന്നീപേരുകളിലും ഈ ചിത്രം അറിയപ്പെടുന്നു. (HANNIBAL CARRACTIVS BON. F. MDLXXXVIII) എന്ന് ചിത്രത്തിൽ ഒപ്പിട്ടിരിക്കുന്നു. 1580 കളിലും 1590 കളിലും ഈ കലാകാരൻ നഗരത്തിൽ നിർമ്മിച്ച നിരവധി ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രം റെജിയോ എമിലിയയിലെ സാൻ പ്രോസ്പെറോയിലെ ബസിലിക്കയിലെ വ്യാപാരികളുടെ ചാപ്പലിന്റെ ബലിപീഠത്തിനായിട്ടാണ് ആദ്യം നിർമ്മിച്ചത്. പിന്നീട് അത് മൊഡെനയിലെ എസ്റ്റെ കളക്ഷനുകളിൽ പ്രവേശിച്ചു. അതിൽ നിന്ന് 1746-ൽ ഡ്രെസ്ഡൻ വിൽപ്പനയുടെ ഭാഗമായി അഗസ്റ്റസ് മൂന്നാമന് വില്ക്കുകയും ചിത്രത്തിന്റെ ഇപ്പോഴത്തെ ഭവനത്തിലെത്തുകയും ചെയ്തു.[1]

Madonna and Child with Saints (1588)
Paolo Veronese, Mystic Marriage of St Catherine, 1571, Gallerie dell'Accademia, Venice

ആർട്ടിസ്റ്റിന്റെ മുൻ ചിത്രങ്ങളേക്കാൾ ശക്തമായ വെനീഷ്യൻ സ്വാധീനം ഈ ചിത്രത്തിൽ കാണിക്കുന്നു. അതിന്റെ കൃത്യമായ ഡേറ്റിംഗ് കലാ ചരിത്രകാരന്മാരെ വെനീസിലേക്കുള്ള പഠന യാത്ര 1587-1588 വരെ തീയതിയിൽ കാണാൻ സഹായിക്കുന്നു.[2]പൗലോ വെറോണീസിന്റെ മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ അതിന്റെ രചനയിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നു. അതിൽ നിന്ന് അതിന്റെ ഡയഗോണലുകൾ, മഡോണയുടെയും വിശുദ്ധരുടെയും സ്ഥാനം, നിരകളിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന ചുവന്ന ഡ്രാപ്പ് എന്നിവ കടമെടുക്കുന്നു.[3]എന്നിരുന്നാലും, കാരാച്ചി തന്റെ മുൻ ശൈലി പൂർണ്ണമായും നിരസിച്ചില്ല. അതിനാൽ വെറോനീസിൽ നിന്നുള്ള ഈ പാഠങ്ങൾ കാഴ്ചക്കാരന്റെ ജീവിതാനുഭവത്തോട് അടുത്തുനിൽക്കുന്ന മറ്റൊരു പദപ്രയോഗത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. വെറോണീസിന്റെ പല ചിത്രങ്ങളുടെയും ആകാശ നീലയേക്കാൾ കാരാച്ചി ഒരു ലാൻഡ്‌സ്‌കേപ്പ് പശ്ചാത്തലത്തിന്റെ നേർക്കാഴ്ചയാണ് തിരഞ്ഞെടുക്കുന്നത്. വെറോണീസിന്റെ ചിത്രങ്ങളിലെ കോവണിപ്പടികളിലെ സമൃദ്ധമായി വസ്ത്രം ധരിച്ചവരേക്കാൾ വിശുദ്ധന്മാർ താഴ്മയോടെ വസ്ത്രം ധരിച്ച് നഗ്നമായ ഭൂമിയിൽ നിൽക്കുന്നു. [3]

Paolo Veronese, Madonna and Child with Saints 1562-64, Gallerie dell'Accademia, Venice

ചിത്രശാല

തിരുത്തുക
  1. Donald Posner, Annibale Carracci: A Study in the reform of Italian Painting around 1590, Londra, 1971, Vol. II., N. 45, pp. 20-21.
  2. (in Italian) Alessandro Brogi, Un "furioso amore per la vera grande pittura italiana", in Daniele Benati and Eugenio Riccomini (ed.s), Annibale Carracci, Catalogo della mostra Bologna e Roma 2006-2007, Milano, 2006, p. 181.
  3. 3.0 3.1 Donald Posner, Annibale Carracci: A Study in the reform of Italian Painting around 1590, op. cit., Vol. I, pp. 44-45.