മഡോണ ആന്റ് ചൈൽഡ് വിത് ചെരൂബ്സ്

റോസോ ഫിയോറെന്റിനോ വരച്ച ചിത്രം
(Madonna and Child with Cherubs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1512 നും 1517 നും ഇടയിൽ റോസോ ഫിയോറെന്റിനോ വരച്ച എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് ചെരൂബ്സ്. ഈ ചിത്രം ആദ്യം വരയ്ക്കപ്പെട്ടത് പാനലിലായിരുന്നെങ്കിലും പിന്നീട് ഇത് ക്യാൻവാസിലേക്ക് മാറ്റി. സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിനായി 1810-ൽ പാരീസിൽ ഡൊമിനിക് വിവന്റ് ഡെനോണിന്റെ സഹായത്തോടെ ഈ ചിത്രം ഏറ്റെടുത്തു. അത് ഇപ്പോൾ അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[1]

ഫ്ര ബാർട്ടലോമിയോയുടെ മോഡലുകളിൽ ഈ രചന വരച്ചിരിയ്ക്കുന്നു. പിരമിഡിക്കൽ ഗ്രൂപ്പ് മൈക്കലാഞ്ചലോയോട് വളരെ കടപ്പെട്ടിരിക്കുന്നു. 1512-1513 ൽ ആദ്യം വരച്ചതും 1517-ൽ റീടച്ച് ചെയ്തതോ വീണ്ടും പെയിന്റ് ചെയ്തതോ ആയ ഫിയോറെന്റിനോയുടെ സ്വന്തം അസംപ്ഷൻ ഓഫ് ദി വിർജിൻ എന്ന ചിത്രത്തെ ഈ ചിത്രം അനുസ്മരിപ്പിക്കുന്നു.[2].

  1. "Catalogue entry".
  2. (in Italian) Elisabetta Marchetti Letta, Pontormo, Rosso Fiorentino, Scala, Firenze 1994. ISBN 88-8117-028-0