മഡോണ ആൻഡ് ചൈൽഡ് ഓഫ് ദി നാപ്കിൻ

(Madonna and Child of the Napkin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1666ൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ഓയിൽ ഓൺ ഓൺ ക്യാൻവാസ് പെയിന്റിംഗാണ് മഡോണ ആൻഡ് ചൈൽഡ് ഓഫ് ദി നാപ്കിൻ അല്ലെങ്കിൽ ഔവർ ലേഡി ഓഫ് ദി നാപ്കിൻ. സെവില്ലിലെ കപ്പൂച്ചിൻ ആശ്രമത്തിലെ പള്ളിയുടെ അൾത്താരയുടെ ഭാഗമായി വരച്ച ഈ ചിത്രം ഇപ്പോൾ സെവില്ലെയിലെ ഫൈൻ ആർട്‌സ് മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.[1]രൂപങ്ങളുടെ ഉജ്ജ്വലമായ നിറവും മാധുര്യവും റാഫേലിനെ അനുസ്മരിപ്പിക്കുന്നു. അതേസമയം പരിസ്ഥിതി വെലാസ്‌ക്വസും റൂബൻസും സ്വാധീനിക്കുന്നു.

Madonna and Child of the Napkin (c. 1666) by Bartolomé Esteban Murillo

ചരിത്രം

തിരുത്തുക

മുരില്ലോയുടെ വലിയ ആരാധകനായ ഫ്രഞ്ച് ജനറൽ സോൾട്ട് ഈ ചിത്രം കൊള്ളയടിക്കാൻ ശ്രമിച്ചു. എന്നാൽ കപ്പൂച്ചിനുകൾക്ക് അത് 1810-ൽ ജിബ്രാൾട്ടറിലേക്ക് എത്തിക്കാൻ കഴിഞ്ഞു. 1814-ലെ പെനിൻസുലർ യുദ്ധം അവസാനിക്കുന്നതുവരെ അവിടെ തുടർന്നു. 1836-ൽ മെൻഡിസാബൽ സർക്കാർ പള്ളി സാധനങ്ങൾ കണ്ടുകെട്ടിയതിന്റെ ഭാഗമായി സെവില്ലെയിലെ പുതിയ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിലേക്ക് ചിത്രം നിയോഗിക്കപ്പെട്ടു.[2]

അവലംബങ്ങൾ

തിരുത്തുക
  1. (in Spanish) Museo de Bellas Artes de Sevilla: Obras singulares. Virgen con el Niño (Virgen de la servilleta). Consultado el 15-3-2010
  2. (in Spanish) Enrique Valdivieso: Murillo, sombras de la tierra, luces del cielo, 1990, ISBN 847737029-X