മഡോണ ആന്റ് ചൈൽഡ് (ജെന്റൈൽ ഡാ ഫാബ്രിയാനോ, പെറുഗിയ)

ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ വരച്ച ചിത്രം
(Madonna and Child (Gentile da Fabriano, Perugia) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ 1424-ൽ വരച്ച ടെമ്പറ പാനൽ പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ്.[1] ഈ ചിത്രം ഇപ്പോൾ പെറുജിയയിലെ ഗാലേരിയ നസിയോണേൽ ഡെൽ ഉമ്‌ബ്രിയയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

Madonna and Child
കലാകാരൻGentile da Fabriano
വർഷംc. 1405-1410
Mediumtempera on panel
അളവുകൾ115 cm × 64 cm (45 ഇഞ്ച് × 25 ഇഞ്ച്)
സ്ഥാനംGalleria nazionale dell'Umbria, Perugia
Detail of the painting before restoration

പെറുഗിയയിലെ സാൻ ഡൊമെനിക്കോ പള്ളിക്കുവേണ്ടിയാണ് ഈ ചിത്രം വരച്ചത്.[2] 1405-1410 നും ഇടയിൽ വെനീസും മാർഷെയും അംബ്രിയയ്ക്കും ഇടയിൽ ചിത്രകാരൻ സഞ്ചരിച്ചിരുന്ന കാലഘട്ടത്തിലാണ് ഈ ചിത്രം വരച്ചതെന്നാണ് പൊതുവെ ആരോപിക്കുന്നത്. ചില കലാചരിത്രകാരന്മാർ ക്രൈസ്റ്റായ കുട്ടി മസാക്കിയോയുടെ വിർജിൻ ആൻഡ് ചൈൽഡ് വിത് സെന്റ് ആനി (1424) വളരെയധികം സ്വാധീനിച്ചതായി കാണുന്നു. അതിനാൽ ചിത്രം ജെന്റൈൽ ഫ്ലോറൻസിലുണ്ടായിരുന്ന അവസാന വർഷങ്ങളിൽ (1424-1425) വരച്ചതായി കരുതുന്നു.

  1. (in Italian) Mauro Minardi, Gentile da Fabriano, Skira, Milano 2005.
  2. (in Italian) Pierluigi De Vecchi and Elda Cerchiari, I tempi dell'arte, volume 2, Bompiani, Milano 1999. ISBN 88-451-7212-0