മാഡിസൺ വിൽസൺ

ഓസ്‌ട്രേലിയ സ്വദേശിയായ മത്സര നീന്തൽതാരം
(Madison Wilson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാഡിസൺ മാരി വിൽ‌സൺ, ഒ‌എ‌എം (ജനനം: 31 മെയ് 1994) ഒരു ഓസ്‌ട്രേലിയ സ്വദേശിയായ മത്സര നീന്തൽതാരമാണ്. ഫിന ലോക ചാമ്പ്യൻഷിപ്പിൽ ബാക്ക്‌സ്‌ട്രോക്ക്, ഫ്രീസ്റ്റൈൽ മത്സരങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്.

മാഡിസൺ വിൽസൺ
Emily Seebohm with Wilson (left) in Kazan, 2015
വ്യക്തിവിവരങ്ങൾ
വിളിപ്പേര്(കൾ)മാഡി
National teamഓസ്ട്രേലിയ
ജനനം (1994-05-31) 31 മേയ് 1994  (29 വയസ്സ്)[1]
റോമ (നഗരം), ക്യൂൻസ്‍ലാൻറ്, ഓസ്ട്രേലിയ
ഉയരം1.79 m (5 ft 10 in)
ഭാരം61 kg (134 lb)
Sport
കായികയിനംSwimming
Strokesബാക്ക്സ്ട്രോക്ക്, ഫ്രീസ്റ്റൈൽ
Clubസെൻറ് പീറ്റേർസ് വെസ്റ്റേൺ

ജീവചരിത്രം തിരുത്തുക

ഖത്തറിലെ ദോഹയിൽ നടന്ന 2014-ലെ ഫിനാ വേൾഡ് നീന്തൽ ചാമ്പ്യൻഷിപ്പിൽ (25 മീറ്റർ) ഓസ്ട്രേലിയൻ റിലേ ടീമുകളിൽ അംഗമായിരുന്ന വിൽസൺ രണ്ട് മെഡലുകൾ നേടി. വനിതകളുടെ 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ ഒരു വെള്ളിയും വനിതകളുടെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെങ്കലവും നേടുന്നതിന് അവർക്ക് സാധിച്ചു.

റഷ്യയിലെ കസാനിൽ 2015-ൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ വിൽസൺ മൂന്ന് മെഡലുകളാണ് നേടിയത്. വനിതകളുടെ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വിജയിച്ച ഓസ്‌ട്രേലിയൻ ടീമിലെ അംഗമെന്ന നിലയിൽ ഒരു സ്വർണം; വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ഒരു വെള്ളി; വനിതകളുടെ 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ വെങ്കലം എന്നിവയും നേടി.

2016-ലെ സമ്മർ ഒളിമ്പിക്സിൽ, 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ [2] ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന വിൽസൺ ഫൈനലിൽ എട്ടാം സ്ഥാനത്തെത്തുകയുണ്ടായി.

അവലംബം തിരുത്തുക

  1. "Madison Wilson". Rio Olympics. 10 August 2016. Archived from the original on 6 August 2016. Retrieved 10 August 2016.
  2. "2016 Australian Olympic Swimming Team selected". Australian Olympic Committee. 14 April 2016. Archived from the original on 11 October 2016. Retrieved 5 July 2016.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാഡിസൺ_വിൽസൺ&oldid=3454694" എന്ന താളിൽനിന്ന് ശേഖരിച്ചത്