മദൻ ലാൽ ഖുറാന

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Madan Lal Khurana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജസ്ഥാൻ ഗവർണർ, മുൻ കേന്ദ്രമന്ത്രി, നാല് തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സംസ്ഥാനമായി പ്രഖ്യാപിച്ച ശേഷമുള്ള ഡൽഹിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ജെ.പി നേതാവായിരുന്നു മദൻ ലാൽ ഖുറാന.(1936-2018) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2018 ഒക്ടോബർ 27ന് അന്തരിച്ചു.[1][2][3][4][5]

മദൻ ലാൽ ഖുറാന
Madan Lal Khurana
Madan Lal Khurana addressing a rally in 2005
രാജസ്ഥാൻ ഗവർണർ
ഓഫീസിൽ
2004
മുൻഗാമികൈലാപതി മിശ്ര
പിൻഗാമിടി.വി.രാജേശ്വർ
കേന്ദ്ര, പാർലമെൻററി കാര്യ, ടൂറിസം വകുപ്പ് മന്ത്രി
ഓഫീസിൽ
1998-1999
ലോക്സഭാംഗം
ഓഫീസിൽ
1999-2003, 1998-1999, 1991-1993, 1989-1991
മണ്ഡലംഡൽഹി സദർ, സൗത്ത് ഡൽഹി
ഡൽഹി മുഖ്യമന്ത്രി
ഓഫീസിൽ
1993-1996
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിസാഹിബ് സിംഗ് വർമ്മ
മണ്ഡലംമോട്ടി നഗർ
വ്യക്തിഗത വിവരങ്ങൾ
ജനനംഒക്ടോബർ 15 1936
ല്യാൽപ്പൂർ, അവിഭക്ത പടിഞ്ഞാറൻ പഞ്ചാബ് പ്രാവിശ്യ, പാക്കിസ്ഥാൻ
മരണംഒക്ടോബർ 27, 2018(2018-10-27) (പ്രായം 82)
ന്യൂഡൽഹി
രാഷ്ട്രീയ കക്ഷിബി.ജെ.പി (1980-2006)
പങ്കാളിരാജ് ഖുറാന
കുട്ടികൾ4
As of ഒക്ടോബർ 15, 2022
ഉറവിടം: ലോക്സഭ

ജീവിതരേഖ

തിരുത്തുക

എസ്.ഡി.ഖുറാനയുടേയും ലക്ഷ്മിദേവിയുടേയും മകനായി 1936 ഒക്ടോബർ 15ന് ല്യാൽപ്പൂരിലുള്ള അവിഭക്ത പഞ്ചാബ് പ്രവിശ്യയിൽ ജനിച്ചു. 1947 ഓഗസ്റ്റ് 14-ലെ ഇന്ത്യ, പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് പഞ്ചാബ് വിട്ട് ഡൽഹിയിൽ കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കെ.എം.എം കോളേജിൽ നിന്ന് ബിരുദം നേടി.

1959-ൽ കോളേജിൽ പഠിക്കുമ്പോൾ അലഹാബാദ് വിദ്യാർത്ഥി യൂണിയൻ്റെ ജനറൽ സെക്രട്ടറിയായാണ് തുടക്കം. ചെറുപ്പത്തിൽ തന്നെ ആർ.എസ്.എസിൽ അംഗമായ ഖുറാന 1960-ൽ സംഘപരിവാറിൻ്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരത വിദ്യാർത്ഥി പരിഷത്തിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു.

1966 മുതൽ 1989 വരെ ഡൽഹി മെട്രോപൊളിറ്റൻ കൗൺസിൽ അംഗമായിരുന്നു. ഭാരതീയ ജനസംഘിൻ്റെ നേതാവായിരുന്ന ഖുറാന 1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. ഡൽഹിയിൽ പാർട്ടിയെ വളർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഡൽഹിയുടെ സിംഹം എന്ന പേരിലറിയപ്പെട്ടു.

1989-ലും 1991-ലും സൗത്ത് ഡൽഹിയിൽ നിന്നുള്ള ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ൽ സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതേ വർഷം തന്നെ ഡൽഹിയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70-ൽ 49 സീറ്റിലും ബി.ജെ.പി ജയിച്ചതോടെ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1993-ൽ ലോക്സഭാംഗത്വം രാജിവച്ചു.

1996-ൽ ഹവാല ആരോപണങ്ങളിൽ പെട്ട് ഉലഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നീട് 1998, 1999 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി സാദർ മണ്ഡലത്തിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998 മുതൽ 1999 വരെ കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ച ഖുറാന 2004-ൽ രാജസ്ഥാൻ ഗവർണറായി നിയമിക്കപ്പെട്ടെങ്കിലും കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടർന്ന് രാജിവച്ചു.

2005 ഓഗസ്റ്റ് 20ന് അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന എൽ.കെ. അദ്വാനിയെ വിമർശിച്ചതിന് ഖുറാനയെ ബി.ജെ.പി പുറത്താക്കിയെങ്കിലും 2005 സെപ്റ്റംബർ 12ന് മാപ്പ് പറഞ്ഞതിനെ തുടർന്ന് തിരിച്ചെടുത്തു.

2004-ൽ കേന്ദ്രത്തിൽ നിന്ന് അധികാരത്തിന് പുറത്തായതും തുടർച്ചയായ തോൽവികളും മൂലം ബി.ജെ.പി ദേശീയ നേതൃത്വം പ്രതിസന്ധിയിൽ പെട്ട് നിൽക്കവെ നിരന്തരം പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന് 2006 മാർച്ച് 19ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കി.[6]

പ്രധാന പദവികളിൽ

  • 1959 : ജനറൽ സെക്രട്ടറി, അലഹാബാദ് വിദ്യാർത്ഥി യൂണിയൻ
  • 1960 : ദേശീയ ജനറൽ സെക്രട്ടറി, എ.ബി.വി.പി
  • 1965-1967, 1975-1977 : സംസ്ഥാന ജനറൽ സെക്രട്ടറി, ഭാരതീയ ജനസംഘം
  • 1966-1989 : കൗൺസിലർ, മെട്രോപൊളിറ്റൻ കൗൺസിൽ, ഡൽഹി
  • 1977-1980 : എക്സിക്യൂട്ടീവ് കൗൺസിലർ, പൊതുവിതരണം, ആരോഗ്യം, വ്യവസായം, ക്രമസമാധാനം എന്നിവയുടെ ചുമതല
  • 1980-1986 : ബി.ജെ.പി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1983-1985 : ചെയർമാൻ, മെട്രോപൊളിറ്റൻ കൗൺസിൽ ഡൽഹി
  • 1986-1989 : ബി.ജെ.പി, ഡൽഹി സംസ്ഥാന പ്രസിഡൻ്റ്
  • 1989-1991 : ലോക്സഭാംഗം, സൗത്ത് ഡൽഹി (1)
  • 1991-1993 : ലോക്സഭാംഗം, സൗത്ത് ഡൽഹി (2)
  • 1993-1998 : നിയമസഭാംഗം, മോട്ടിനഗർ (1)
  • 1993-1996 : ഡൽഹി, മുഖ്യമന്ത്രി
  • 1998 : ലോക്സഭാംഗം, ഡൽഹി സദർ (3)
  • 1998-1999 : കേന്ദ്ര മന്ത്രി
  • 1999-2003 : ലോക്സഭാംഗം, ഡൽഹി സദർ (4)
  • 1999-2003 : ബി.ജെ.പി, ഡൽഹി സംസ്ഥാന പ്രസിഡൻറ്
  • 2003 : ലോക്സഭാംഗത്വം രാജിവച്ചു
  • 2003-2004 : നിയമസഭാംഗം, മോട്ടി നഗർ (2)
  • 2004 : രാജസ്ഥാൻ ഗവർണർ
  • 2006 : ബിജെപിയിൽ നിന്ന് പുറത്താക്കി[7]

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ 2018 ഒക്ടോബർ 27ന് 82-മത്തെ വയസിൽ ന്യൂഡൽഹിയിലെ എയിംസിൽ വച്ച് അന്തരിച്ചു.[8]

  1. "‘ദില്ലി കാ ഷേർ | Madanlal Khurana remembered | Manorama Online" https://www.manoramaonline.com/news/india/2018/10/28/06-maanlal-khuran-remembered.amp.html
  2. "മദൻലാൽ ഖുറാനയ്ക്ക് അന്ത്യാഞ്ജലി | Khurana laid to rest | Manorama online" https://www.manoramaonline.com/news/india/2018/10/28/06-khurana-laid-to-rest.amp.html
  3. "Members : Lok Sabha" http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=199&lastls=13
  4. "Former Delhi chief minister and BJP leader Madan Lal Khurana passes away - The Economic Times" https://m.economictimes.com/news/politics-and-nation/former-delhi-chief-minister-and-bjp-leader-madan-lal-khurana-passes-away/amp_articleshow/66396353.cms
  5. "Former Delhi CM Madan Lal Khurana passes away, Former Delhi CM Madan Lal Khurana" https://englisharchives.mathrubhumi.com/amp/news/india/former-delhi-cm-madan-lal-khurana-passes-away-1.3260158
  6. "Madan Lal Khurana, the man who gave new vision in death | Latest News Delhi - Hindustan Times" https://www.hindustantimes.com/delhi-news/madan-lal-khurana-the-man-who-gave-new-vision-in-death/story-hJhYXfCkb1yX8Q2xCkoeRK_amp.html
  7. "Delhi loses three former CMs in less than a year, Sushma Swaraj" https://englisharchives.mathrubhumi.com/amp/news/india/delhi-loses-three-former-cms-in-less-than-a-year-1.4022001
  8. "Former Delhi CM Madan Lal Khurana cremated - The Statesman" https://www.thestatesman.com/india/former-delhi-cm-madan-lal-khurana-cremated-1502701882.html/amp
"https://ml.wikipedia.org/w/index.php?title=മദൻ_ലാൽ_ഖുറാന&oldid=3800926" എന്ന താളിൽനിന്ന് ശേഖരിച്ചത്