എം.റ്റി.എസ്. ഇന്ത്യ

(MTS India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ സി.ഡി.എം.എ. മൊബൈൽ & മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകിയിരുന്ന കമ്പനിയായിരുന്നു മൊബൈൽ ടെലിസിസ്റ്റംസ് ഇന്ത്യ അല്ലെങ്കിൽ എം.റ്റി.എസ്. ഇന്ത്യ. രണ്ടായിരത്തി പതിനേഴിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഈ കമ്പനിയെ ഏറ്റെടുത്തു.

എം.റ്റി.എസ്. ഇന്ത്യ
SSTL
Formerly
Sistema Shyam Teleservices Limited
ഉപകമ്പനി
വ്യവസായംTelecommunications
Fateറിലയൻസ് കമ്മ്യൂണിക്കേഷൻസ് ഏറ്റെടുത്തു
സ്ഥാപിതംഡിസംബർ 2008 (2008-12)
നിഷ്‌ക്രിയമായത്31 ഒക്ടോബർ 2017 (2017-10-31)
ആസ്ഥാനംNew Delhi, India
സേവന മേഖല(കൾ)India
പ്രധാന വ്യക്തി
  • Dmitry Shukov (CEO)
സേവനങ്ങൾ
ഉടമസ്ഥൻReliance Communications
മാതൃ കമ്പനിSistema
വെബ്സൈറ്റ്www.mtsindia.in Edit this on Wikidata

റഷ്യൻ കമ്പനിയായ സിസ്റ്റമ സെപ്റ്റംബർ 2007-ൽ ഇന്ത്യൻ കമ്പനിയായ ശ്യാം ടെലിലിങ്കിന്റെ ഓഹരി വാങ്ങുകയുണ്ടായി. തുടർന്ന് സംയുക്തമായി സിസ്റ്റമ ശ്യാം ടെലിസെർവീസ്സ് എന്ന കമ്പനി രൂപീകരിക്കുകയും എം.റ്റി.എസ്. ഇന്ത്യ എന്ന ബ്രാൻഡിൽ മൊബൈൽ സേവനങ്ങൾ നല്കാൻ തീരുമാനിക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് ഇരുപത്തിരണ്ട് സർക്കിളുകളിൽ അനുവാദപത്രത്തിന് വേണ്ടി അപേക്ഷിക്കുകയുണ്ടായി. 2008 ഓഗസ്റ്റിൽ അനുവാദപത്രം ലഭിക്കുകയും ചെയ്തു. നെറ്റ്‌വർക്ക് വികസനത്തിന് വേണ്ടി ZTE, ഹ്വാവെയ് എന്നെ കമ്പനികൾക്ക് കരാർ കൊടുക്കുകയും ചെയ്തു. രണ്ടായിരത്തി പത്തിൽ ഉത്തർപ്രദേശിൽ സേവനം ആരംഭിച്ചു[1].

  1. "MTS mobile services in Uttar Pradesh by early-November". Mint. Retrieved 31 October 2015.
"https://ml.wikipedia.org/w/index.php?title=എം.റ്റി.എസ്._ഇന്ത്യ&oldid=3496360" എന്ന താളിൽനിന്ന് ശേഖരിച്ചത്