മാൻ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം

(MANPADS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുദ്ധമുഖങ്ങളിൽ ഉപയോഗിക്കുന്ന തോളിൽ വെച്ച് പ്രയോഗിക്കാൻ സാധിക്കുന്ന ചെറിയ വിമാനഭേദ ഭൂതല വ്യോമ മിസൈൽ സിസ്റ്റമാണ് മാൻ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം - MANPADS എന്നറിയപ്പെടുന്നത്. താഴ്ന്നു പറക്കുന്ന വിമാനങ്ങൾ, ഹെലിക്കൊപ്പ്റ്ററുകൾ എന്നിവ തകർക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രസ്തുത വിമാനങ്ങളിൽ നിന്ന് വഹിക്കുന്ന താപത്തിലെ ഇൻഫ്രാറെഡ് വികിരണത്തെ തിരിച്ചറിഞ്ഞു പിന്തുടർന്ന് തകർക്കാൻ ശേഷിയുള്ള ഗൈഡഡ് ശേഷിയുള്ള മിസൈലുകളാണിവ. അമേരിക്കയുടെ സ്റ്റിംഗർ, സോവിയറ്റ് യൂണിയൻ രൂപകൽപ്പന ചെയ്ത സ്ട്രെല എന്നിവ ഇക്കൂട്ടത്തിൽ പ്രശസ്തമായവയാണ്.