ലിന്ക്സ് എഡിസിഓൻസ്

(Lynx Edicions എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്പാനീഷ്, പക്ഷിശാസ്ത്ര പ്രസിദ്ധീകരണ സ്ഥാപനമാണ്‌ ലിന്ക്സ് എഡിസിഓൻസ് (Lynx Edicions). ലോകത്തിലെ പക്ഷികളെ കുറിച്ചുള്ള കൈപ്പുസ്തകങ്ങൾ 16 വോളിയങ്ങളിലായി പ്രസിദ്ധീകരണം ആരംഭിച്ചതോടെ ഈ സ്ഥാപനം ജനശ്രദ്ധ നേടി. 2011ല് പതിനാറാം വോളിയവും പൂർത്തിയാകും. ലോകത്തിലുള്ള എല്ലാ ഇനം പക്ഷികളെയും ചിത്രീകരിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്ന ഇത്തരത്തിലുള്ള പുസ്തകങ്ങൾ മറ്റൊരു തരം ജീവികളെ അധീകരിച്ച് ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല.

ലോകത്തിലെ പക്ഷികൾ എന്ന 16 കൈപ്പുസ്തകങ്ങൾ , ലോകത്തിലെ സസ്തനികൾ എന്നിവ ഇവരുടെ പ്രശസ്ത പ്രസിദ്ധീകരണങ്ങളാണ്

2002 ല് ആരംഭിച്ച , ഇന്റർനെറ്റ്‌ ബേർഡ് കളക്ഷൻ (IBC) എന്ന പക്ഷികളെ സംബന്ധിച്ച സൌജന്യ ഓൺ ലൈൻ ദൃശ്യ-ശ്രാവ്യ ലൈബ്രറി, ഇവരുടെ മറ്റൊരു സംരംഭമാണ്. ഓരോ ഇനം പക്ഷികളുടെയും ഉപജാതികൾ, അവയുടെ തൂവലുകളുടെ പ്രത്യേകതകൾ, ഭക്ഷണ-പ്രജന രീതികൾ തുടങ്ങിയ പക്ഷിജീവശാസ്ത്ര അറിവിന്റെ വീഡിയോകൾ, ചിത്രങ്ങൾ, രേഖകൾ എന്നിവ ഉൾക്കൊണ്ട ഈ സംരംഭം ,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിൽപ്പരം വ്യക്തികൾ തുടർച്ചയായി വിവരങ്ങൾ ചേർത്ത് പുതുക്കിക്കൊണ്ടിരിക്കുകയാണ്


പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിന്ക്സ്_എഡിസിഓൻസ്&oldid=3500712" എന്ന താളിൽനിന്ന് ശേഖരിച്ചത്