ലൂയിസ് വോൺ അഹ്ൻ
ലൂയിസ് വോൺ അഹ്ൻ (ജനനം 1978) ഒരു ഗ്വാട്ടിമാലിയൻ സംരംഭകനും കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസറാണ്. ക്രൗഡ്സോഴ്സിംഗിന്റെ മുന്നേറ്റക്കാരിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. [2] 2009 ൽ ഗുഗിൾ ഏറ്റെടുത്ത കമ്പനിയായ റീകാപ്ച്ചയുടെ സ്ഥാപകനും [3] ഭാഷാപഠനത്തിനുള്ള പ്രശസ്തമായ പ്ലാറ്റ്ഫോമായ ഡുവൊലിങ്കോയുടെ സഹസ്ഥാപകനും സിഇഒയുമാണ് അദ്ദേഹം.
ലൂയിസ് വോൺ അഹ്ൻ | |
---|---|
ജനനം | 1978 (വയസ്സ് 46–47) |
കലാലയം | Carnegie Mellon University Duke University |
അറിയപ്പെടുന്നത് | CAPTCHA, reCAPTCHA, Duolingo, crowdsourcing pioneer |
പുരസ്കാരങ്ങൾ | MacArthur Fellowship (2006), TR35 (2007)[1] |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Carnegie Mellon University |
ഡോക്ടർ ബിരുദ ഉപദേശകൻ | Manuel Blum |
ജിവചരിത്രം
തിരുത്തുകഗ്വാട്ടിമാല നഗരത്തിലാണ് വോൻ അഹ്ൻ ജനിച്ചുവളർന്നത്. ശരീരശാസ്ത്രവിദഗ്ദ്ധരായി ജോലിചെയ്തിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അവിടെ ഒരു മിഠായി ഫാക്ടറി ഉണ്ടായിരുന്നു. [4] 1996ൽ അമേരിക്കൻ സ്കൂൾ ഓഫ് ഗ്വാട്ടിമാലയിൽ നിന്ന് അദ്ദേഹം ബിരുദം കരസ്ഥമാക്കി. 2000 ൽ ഡ്യൂക്ക് സർവ്വകലാശാലയിൽ നിന്ന് ഗണിതത്തിൽ ബി.എസ് സ്വികരിച്ചു (summa cum laude). [5] പ്രൊഫസർ മാനുവൽ ബ്ലമ്മിന്റെ മേൽനോട്ടത്തിൽ അദ്ദേഹം കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 2006ൽ കാർണഗീ മെലോൺ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസിൽ ഒരു ഫാക്കൽറ്റിയായി അദ്ദേഹം ചേർന്നു.
പ്രവൃത്തി
തിരുത്തുകഒരു പ്രൊഫസർ എന്ന നിലയ്ക്ക്, കാപ്ച്ച, ഹുമാൻ കമ്പ്യൂട്ടേഷൻ [6] എന്നിവയിലെ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ അദ്ദേഹത്തിന് അന്തർദേശീയമായ അംഗീകാരവും ബഹുമതികളും നേടിക്കൊടുത്തു. 2006 ൽ മക്ക്ആർതർ ഫെല്ലോഷിപ്പ്, [7][8] 2009ലെ ഡേവിഡ് ലുസൈൽ പക്കാർഡ് ഫൈണ്ടേഷന്റെ ഫെല്ലോഷിപ്പ്, 2009ലെ സ്ലോവൻ ഫെല്ലോഷിപ്പ്, മൈക്രൊസൊഫ്റ്റ് ന്യൂ ഫാക്കൽറ്റി ഫെല്ലോഷിപ്പ്, ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും നൽകുന്ന 2012ലെ പ്രെസിഡെൻഷ്യൽ ഏർളി കരിയർ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. [9] ഡിസ്ക്കവറി ശാസ്ത്രത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ 50 പേരിൽ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. പോപ്പുലർ സയൻസിലെ പ്രശസ്തരായ പത്തുപേരിൽ ഒരാൾ, Silicon.com തെരഞ്ഞെടുത്ത സാങ്കേതികവിദ്യയിൽ ഏറ്റവും സ്വാധീനിച്ച 50 പേർ, എംഐടി ടെക്‌നോളജി റിവ്യൂവിന്റെ TR35: 35 വയസ്സിന് താഴെയുള്ള യുവ ഇന്നൊവേറ്റേഴ്‌സ്, ഫാസ്റ്റ് കമ്പനിയുടെ ബിസിനസ്സിലെ ഏറ്റവും നൂതനമായ ആശയങ്ങളുള്ള 100 ആളുകൾ ഇവയിലെല്ലാം അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Innovators Under 35: 2007". MIT Technology Review. Archived from the original on 2021-01-04. Retrieved 13 August 2015.
- ↑ "Luis von Ahn". Carnegie Mellon University. Retrieved 13 August 2015.
- ↑ "Teaching computers to read: Google acquires reCAPTCHA". Google Official Blog. 16 September 2009. Retrieved 13 August 2015.
- ↑ "Profile: Luis von Ahn", PBS.org.
- ↑ "Duke Ugrad Alum Profile: Luis von Ahn". Duke University. Archived from the original on 2015-07-09. Retrieved 13 August 2015.
- ↑ Robert J. Simmons (2010). "Profile Luis von Ahn: ReCaptcha, games with a purpose". XRDS: Crossroads, The ACM Magazine for Students. 17 (2). doi:10.1145/1869086.1869102.
- ↑ "MacArthur Fellows 2006". MacArthur Foundation. Archived from the original on 9 June 2011. Retrieved 13 August 2015.
- ↑ "Congratulations, Luis von Ahn". Google Official Blog. 19 September 2006. Retrieved 13 August 2015.
- ↑ Office of the Press Secretary (23 July 2012). "President Obama Honors Outstanding Early-Career Scientists". The White House. Retrieved 13 August 2015.