ലൂക്കാ പസിയോളി
(Luca Pacioli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനായിരുന്നു ലൂക്കാ പസിയോളി (1445–1517). അക്കൗണ്ടിംഗ് എന്ന വിജ്ഞാന ശാഖയ്ക്ക് അദ്ദേഹം ഗണ്യമായ സംഭാവനകൾ നൽകി. ഇറ്റലിയിലെ ബോർഗോയിൽ ജനിച്ചു. അതിനാൽ ലൂക്ക ഡി ബോർഗോ എന്നും അറിയപ്പെടുന്നു. അദ്ദേഹം ഒരു ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു. അക്കൗണ്ടിംഗിന്റെയും ബുക്ക് കീപ്പിംഗിന്റെയും പിതാവായി അറിയപ്പെടുന്നു. ഗണിതശാസ്ത്രത്തിലും അക്കൗണ്ടൻസിയിലും അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങൾ പിൽക്കാലത്ത് അതതു രംഗങ്ങളിൽ മുതൽക്കൂട്ടായി മാറി.[3]
ലൂക്കാ പസിയോളി | |
---|---|
ജനനം | c. 1447[2] |
മരണം | 1517 Sansepolcro, Republic of Florence | (aged 70)
ദേശീയത | Florentine |
തൊഴിൽ | Friar, mathematician, writer |
അറിയപ്പെടുന്നത് | Summa de arithmetica, De divina proportione, double-entry bookkeeping |
അവലംബം
തിരുത്തുക- ↑ "THE ENIGMA OF LUCA PACIOLI'S PORTRAIT". RitrattoPacioli. Retrieved 30 January 2015.
- ↑ Di Teodoro, Francesco Paolo (2014). "PACIOLI, Luca". Dizionario Biografico degli Italiani (in ഇറ്റാലിയൻ). Vol. 80. Treccani. Retrieved 30 January 2015.
- ↑ Catholic Encyclopedia